“അവിടെ പോകണോ..?. അവിടെ ഒരു മെയിൽ ഡോക്ടറാണ് ഉമ്മാ..വയർ വേദനയല്ലേ ഒരു ലേഡി ഡോക്ടർ അല്ലെ നല്ലത്?..”
“അതിനെന്താ ഗവണ്മെന്റ് ഡോക്ടർ അല്ലെ… ദൂരെ പോവാനൊന്നും വയ്യ നബു… നമുക്ക് വേഗമിങ് മടങ്ങാം…”
“ശരി…. എങ്കി അങ്ങാനാവട്ടെ….”
ഹോസ്പിറ്റലിൽ വലിയ തിരക്ക് ഇല്ലായിരുന്നു. അവൻ ഉമ്മയെ അവിടെ ഇരുത്തി ടോകൻ എടുത്തു. എന്നിട്ട് ഉമ്മയേം കൊണ്ട് അകത്തേക്ക് നടന്നു… എന്നാൽ ഉള്ളിൽ രോഗികളെ നോക്കുന്നത് ഒരു ഫീമെയിൽ ഡോക്ടറായിരുന്നു. ഒരു യംഗ് ലേഡി. അവിടെ വാതിൽ അടക്കുന്ന സിസ്റ്റം ഒന്നുമില്ല. നസീമ ഉള്ളിലുള്ള സീറ്റിൽ ഇരുന്നു. നബീൽ അവളുടെ തൊട്ടരികിലും നിന്നു. കാര്യം വിശദീകരിച്ചപ്പോൾ ഡോക്ടർ അവിടെയുള്ള ബെഡ് കാണിച്ചു അതിലേക്ക് മാറിക്കിടക്കാൻ പറഞ്ഞു. കർട്ടണ് വലിച്ചിട്ട ശേഷം ഡോക്ടർ നസീമയുടെ വയർ പരിശോധന നടത്തി. സീറ്റിൽ വന്നിരുന്ന് അവരോടായിപ്പറഞ്ഞു നിങ്ങൾ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്സൽറ്റ് ചെയ്യണം ഇന്ന് തന്നെ… ചിലപ്പോൾ സ്കാനിങ് വേണ്ടി വരും…
നബീൽ വാ പൊളിച്ചു നിന്ന് നസീമയെ നോക്കി.. അവളും എന്താന്നെന്നറിയതെ പകച്ചു നോക്കുകയാണ്… ഡോക്ടർ നീട്ടിയ ഷീറ്റും മേടിച്ചു കൊണ്ട് അവർ അവിടുന്ന് ഇറങ്ങി.
“അതെന്തിനാ ഗൈനക്കോളജിസ്റ്റ്…? ” നബീൽ ആകുലതയോടെ ഉമ്മയോട് ചോദിച്ചു.
“ആർക്കറിയാം… അതെന്തിനാ ഒരു സ്കാനിങ് ഒക്കെ… ഞാനെന്താ കൻസീവ് എങ്ങാനുമാണോ… ” നസീമക്ക് അരിശം വന്നു… ഡോക്ടർ അങ്ങനെ പറഞ്ഞപ്പോൾ തന്റെ മകന്റെ മുന്നിൽ ചൂളിപ്പോയ അവൾക്ക് ആ ദേഷ്യം അങ്ങനെ തീർക്കാനാണ് അപ്പോൾ തോന്നിയത്..
“എന്തായാലും പോയി നോക്കാം….”
അവർ ടൗണിലുള്ള മൾട്ടി സ്പിഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു. സ്കാനിംഗിന് ശേഷം ഗൈനക്കോളജിസ്റ്റ് ഡോക്ടർ രാധിക അവരോട് പേടിക്കാനൊന്നുനില്ലെന്നും ഇന്നലെ കഴിച്ച ആഹാരത്തിൽ നിന്നും ചെറിയ രീതിയിൽ വിഷബാധ ഏറ്റതാണെന്നും പറഞ്ഞു. അത് ഏറെക്കുറെ മാറിയിട്ടുണ്ടെന്നും എഴുതിയ മരുന്ന് കഴിച്ചാൽ മതി എന്നും പറഞ്ഞപ്പോൾ നസീമയുടെ മുഖം സന്തോഷത്താൽ തെളിഞ്ഞു നിന്നു..
അവിടെ നിന്ന് ഇറങ്ങി വണ്ടിയിൽ കയറിപ്പോളും നസീമ ആദ്യത്തെ ഡോക്ടറെ കുറ്റം പറയുകയായിരുന്നു.
“അവൾക്ക് എന്തറിഞ്ഞിട്ടാ.. ഒരു ചുക്കും അറിയില്ല.. ആരെങ്കിലും വയർ വേദന കൊണ്ട് വന്നാൽ വേഗം ഗൈനക്കോളജിസ്റ്റ് നെ കാണണം പോലും….”
