Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ

“ഇനിയിപ്പം എന്നാ ടോപ്പിക്കാ?”

:ഉണ്ടല്ലോ!”

ഹേമന്ത് ചിരിച്ചു.

“നീ എന്നാ എടുത്ത് വീട്ടൂകാര്യോം ചെലവും ഒക്കെ നടത്തും?”

“അതിന് ഇന്ന് ഓടിപ്പോയി ഞാൻ മാഡത്തെ കെട്ടാൻ പോകുവോന്നും അല്ലല്ലോ!”

സന്ദീപ് പറഞ്ഞു.

“ഞാനവിടെ പഠിക്കാൻ വന്നത് എന്നാ വായി നോക്കാൻ ആണെന്നാണോ പട്ടീ നീ വിചാരിച്ചോണ്ട് ഇരിക്കുന്നെ? ഞാൻ ശരിക്ക് പഠിക്കൂടാ. പഠിക്കും ..ടെസ്റ്റ് എഴുതും ..കിട്ടീല്ലേ ബംഗാളിയാകും. കൂലിപ്പണി എടുക്കും. പൈസാ കൂട്ടി വെച്ച് കൂട്ടി വെച്ച് ആദ്യം ഉന്ത് വണ്ടീൽ പച്ചക്കറി കച്ചോടം ചെയ്യും. പിന്നെ പെട്ടിക്കട നടത്തും. പിന്നെ അത് മീൻകടയാകും അരിക്കടയാകും. അരിക്കട പിന്നെ ജനറൽ സ്റ്റോർ ആകും. അവസാനം സൂപ്പർ മാളാകും. എന്നിട്ട് ലാസ്റ്റ് ലുലു മാളിന്റെ യൂസഫലിനേം നിന്നേം പിടിച്ച് ഞാൻ സെക്യൂരിറ്റിയും ആക്കും!”

ഹേമന്ത് വാ പൊളിച്ച് തലയിൽ കൈവെച്ച് സന്ദീപിനെ നോക്കി.

“എന്റെ മിസ്സിനെ കിട്ടാനല്ലേ? ഇതും ചെയ്യും ഇതിലപ്പുറോം ചെയ്യും! കാണണോ നെനക്ക്!”

“കാണണം അളിയാ കാണണം!”

അവസാനം ഹേമന്ത് പറഞ്ഞു.

“ഞാൻ പേടിപ്പിക്കുന്ന ടോപ്പിക് പറഞ്ഞ് പറഞ്ഞ് നിന്നെ ഞാൻ മച്ചുവേഡ് ആക്കി. ഇനി നീ പോയി പ്രേമിക്ക്! പ്രേമിക്കളിയാ …മുമ്പിലും പിമ്പിലും വശത്തും ഒണ്ടെടാ ഞാൻ! നീ മിസ്സിനെയല്ല! മിസ്സിന്റെ അമ്മേനെ വരെ പ്രേമിച്ചോ! ശ്ശ്യേ! വളിപ്പ്! വളിപ്പ് !! സോറി ! ഒരു താളത്തിന് പറഞ്ഞതാ…ഞാനുണ്ടെടാ നിന്റെ കൂടെ. മോഹൻലാൽ മഞ്ജുവാര്യരോട് പറഞ്ഞ പോലെ എന്നും എപ്പോഴും…!”
സന്ദീപ് അവനെ നന്ദിയോടെ നോക്കി.

“പക്ഷെ പ്രധാനപ്രശ്നം ഇതൊന്നുമല്ല!”

തട്ടത്തിൽ മറയത്തിലെ കഥാപാത്രത്തെ അനുകരിച്ച് ഹേമന്ത് പറഞ്ഞു.

“മാഡത്തിന് എന്റെ പ്രേമം അറിയത്തില്ല എന്നല്ലേ?”

സന്ദീപ് ചോദിച്ചു.

“ആമാ ആമാ!”

“അതിനാണ് നീ!”

സന്ദീപ് ഹേമന്തിനെ നോക്കി വിരൽ ചൂണ്ടി.

“നീ അറിയിക്കും! അത് ഒരു ബെസ്റ്റ് ഫ്രണ്ടിന്റെ ബേസിക് ഡ്യൂട്ടി ആണ്. നാളിന്ന് വരെയുള്ള പ്രണയങ്ങളുടെ ചരിത്രത്തിൽ ഒരു ബെസ്റ്റ് ഫ്രണ്ട് ഇടം കണ്ടെത്തുന്നതിവിടെയാണ്. ഓക്കേ!”

സന്ദീപ് അവന്റെ കോളറിൽ പിടിച്ച് ഉലച്ച് ഉച്ചത്തിൽ ചോദിച്ചു.

“ഓക്കേ! ഓക്കേ!”

നിവൃത്തിയില്ലാത്ത സ്വരത്തിൽ ശബ്ദം താഴ്ത്തി ഹേമന്ത് പറഞ്ഞു.

പിറ്റേ ദിവസം ഹേമന്ത് ലത്തീഫയെ തനിച്ച് കണ്ട് സംസാരിക്കാൻ ശ്രമിച്ചു.

ആദ്യത്തെ പീരിയഡ് കഴിഞ്ഞ് ബാത്റൂമിലേക്ക് നടക്കുമ്പോൾ അവൾ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ്റിൽ നിന്നിറങ്ങി പുറത്തേക്ക് പോകുന്നത് അവൻ കണ്ടു.

“മിസ്സ് മിസ്സ്…”

അവൻ ഉച്ചത്തിൽ വിളിച്ച് അവളുടെ പിന്നാലെ ചെന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025