സത്യം പറഞ്ഞാൽ യാത്ര കഴിഞ്ഞു എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. അവന്തിക കാസറോൾ തുറന്ന് മൂന്ന് ഇഡ്ഡലി എന്റെ പ്ലേറ്റിലെക്കു വച്ചു … ധനീഷിന്റെയും പ്ലേറ്റിൽ ഇഡ്ഡലി വച്ച ശേഷം അവന്തിക സാമ്പാർ വിളമ്പാൻ തുടങ്ങി.. ” അഭി ഇരിക്കുന്നില്ലേ ” ഞാൻ അവളോട് ചോദിച്ചു.. ” ഇല്ല , ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം.. ” അവളുടെ മറുപടി.. ഞാൻ ധനീഷിനെ നോക്കി.. ” അഭീ, നീയും ഇരിക്കൂ.. അജുവിനെ അന്യനായിട്ട് കാണണ്ട.” ധനീഷ് അവളെ പിടിച്ചു അവന്റെ അരികിൽ ഉള്ള കസേരയിൽ ഇരുത്തി. അവന്തിക ചിരിച്ചു കൊണ്ട് രണ്ടു ഇഡ്ഡലി എടുത്തു അവളുടെ പ്ലേറ്റിൽ വച്ചു ..
മൃദുലമായ ആ ഇഡ്ഡലിയിൽ കുറച്ചു സാമ്പാർ കൂടി ഒഴിച്ച് ഞാൻ കഴിക്കാൻ തുടങ്ങി.. ” ഉം.”. ഞാനറിയാതെ എന്നിൽ നിന്നും ശബ്ദം പുറത്തു വന്നു. ധനീഷും അവന്തികയും എന്നെ തന്നെ നോക്കി..
” സോറി , ഇത് പോലുള്ള നല്ല ഭക്ഷണം കഴിച്ച കാലം മറന്നു.. അഭിയെ ഞാൻ സമ്മതിച്ചിരിക്കുന്നു.. ഇതിനാണ് കൈ പുണ്യം എന്ന് പറയുന്നത്. ” ഞാൻ അവളെ മനസ്സ് തുറന്ന് അഭിനന്ദിച്ചു… അഭിയുടെ മുഖത്ത് വിടർന്ന ആ പുഞ്ചിരി എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്തു കുളിർമഴ പെയ്യിച്ചു.
അവരെ കൊണ്ട് നിർബന്ധിക്കാൻ നിൽക്കാതെ തന്നെ ഞാൻ ഒരു മൂന്നു ഇഡ്ഡലി കൂടെ എടുത്തു കഴിച്ചു.. ” അഭീ, ഇവൻ നിന്റെ കുക്കിങ്ങിനെ സമ്മതിച്ചിട്ടുണ്ടെങ്കിൽ നീ ഭയങ്കരി തന്നെ. ഇവൻ ഒരു ഭയങ്കര കുക്ക് ആണ്.. ഇവന്റെ കൂടെ കഴിഞ്ഞ മൂന്നര കൊല്ലം എനിക്ക് പട്ടിണി എന്താണെന്നറിയേണ്ടി വന്നിട്ടില്ല.. ഇവൻ പോയതിനു ശേഷം അത് പോലുള്ള ഒരു ഭക്ഷണം ഞാൻ കഴിച്ചിട്ടും ഇല്ല. ” ധനീഷിന്റെ വാക്കുകൾ കേട്ട് അവളുടെ മുഖം പതിയെ വാടി … തന്റേതിനേക്കാൾ ഭർത്താവിന് വേറെ എന്തെങ്കിലും ഇഷ്ടം ആണെന്ന് പറയുന്നത് കേട്ടാൽ ഏതു ഭാര്യക്കും അത് പിടിക്കില്ല… ” എന്റെ പൊന്നു മോനെ…കമ്പികുട്ടന്‍.നെറ്റ് അത് നിനക്ക് ആ സമയത്തു വേറെ ഓപ്ഷൻസ് ഇല്ലാത്തോണ്ട് തോന്നിയതാ.. ഞാൻ ഉണ്ടാക്കുന്നതൊന്നും ഈ സാമ്പാറിന്റെ ഏഴയലത്തു വെക്കാൻ കൊള്ളില്ല… ” ഞാൻ കുറച്ചു കൂടി സാമ്പാർ എടുത്തു ഇഡ്ഡലിയിലേക്കു ഒഴിച്ച് കൊണ്ട് പറഞ്ഞു.. അഭിയുടെ മുഖത്ത് വീണ്ടും ആ പുഞ്ചിരി വിരിഞ്ഞു… ” എന്തായാലും അജുവേട്ടന്റെ കുക്കിങ് എങ്ങനെ ഉണ്ടെന്നു എനിക്കും ഒന്നറിയണം.. ” അവളുടെ വാക്കുകൾ കേട്ട് കുളിരാർന്ന ഹൃദയത്തോടെ ഞാൻ അവളെ നോക്കി.. അവളുടെ അജുവേട്ടൻ എന്നുള്ള വിളി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു… ” അതിനെന്താ അഭീ. നമുക്ക് നാളെ തന്നെ ശരിയാക്കാം.. ” ഞാൻ അവളോട് പറഞ്ഞു.. ” ഗുഡ്, നിന്റെ ചിക്കൻ ഐറ്റംസ് കൂട്ടി അടിച്ച കാലം മറന്നു.. ആ ഞാൻ ചോദിക്കാൻ മറന്നു ഞാൻ പറഞ്ഞ സാധനം നീ കൊണ്ട് വന്നിട്ടില്ലേ.. ” ധനീഷിന്റെ ചോദ്യം കേട്ട് ഞാൻ ഇടകണ്ണിട്ടു അഭിയെ നോക്കി.. അവളുടെ കണ്ണിൽ സംശയം കണ്ട് ഞാൻ നോട്ടം പിൻവലിച്ചു.. അവനു മറുപടി കൊടുക്കാതെ ഞാൻ പതിയെ ചായ എടുത്തു കുടിച്ചു .
