Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമ്പുളിക്കു സ്തുതി 2

ജാൻസിച്ചേച്ചി അടുക്കളയിൽ നിന്നും കാപ്പിയുമായി എത്തുന്നതിനു മുമ്പേ മുറിയിൽ നിന്നുമിറങ്ങി.

കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നതിനിടെ ജാൻസിച്ചേച്ചി പറഞ്ഞു ,

” അപ്പോ നാത്തൂൻ പോകുന്നില്ലേ “

” ഇല്ല ചേച്ചീ. ചേച്ചിക്ക് ആശുപത്രീൽ നിൽക്കണമല്ലോയെന്നോർത്തല്ലേ ഞാനോടിപ്പിടിച്ചു വന്നത് “

” എനിക്കാണേൽ വല്ലാത്ത ഒരു തലവേദന. ഇന്നലത്തെ ഉറക്കക്ഷീണം കൊണ്ടാണെന്നു തോന്നുന്നു. എന്നാ ഒരു കാര്യം ചെയ്യാം. സജിമോൻ പോകട്ടെ. അവിടെ സൂസമ്മയാന്റിയുമുണ്ടല്ലോ ” ജാൻസിച്ചേച്ചി പറഞ്ഞു.

ജാൻസിച്ചേച്ചി കളം മാറ്റി ചവിട്ടുകയാണെന്നു മനസ്സിലായി…
എന്നാലും എന്താണു ചേച്ചിയുടെ ഉദ്ദേശം എന്നു പിടി കിട്ടിയില്ല…

പക്ഷേ ഷീലച്ചേച്ചി അതോടെ വെട്ടിലായി. ഇപ്പോ ജാൻസിച്ചേച്ചിയെ നിർബ്ബന്ധിച്ചു പറഞ്ഞു വിടാനും പറ്റത്തില്ലല്ലോ…

ഷീലച്ചേച്ചിയുടെ മുഖത്ത് നിരാശയോ ദേഷ്യമോ സങ്കടമോ ഒക്കെ വരുന്നതു പോലെ…

ഇക്കാര്യങ്ങളൊന്നും പിടിയില്ലാത്തതു കൊണ്ടു സജി മാത്രം തികച്ചും കൂളായിരുന്നു.

” എന്നാപ്പിന്നെ മമ്മി വരേണ്ടാ. ചേട്ടായിയാണേലും വരണമെന്നില്ല. ഇന്നലെ ഉറങ്ങിയതല്ലല്ലോ. ഞാൻ പൊക്കോളാം”
ആശ്വാസമായി സജിയുടെ വാക്കുകൾ…

ആറു മണി കഴിഞ്ഞപ്പോൾ സജി പോകാനൊരുങ്ങി. ജാൻസിച്ചേച്ചി തലവേദനയാണെന്നു പറഞ്ഞ് കിടക്കുകയായിരുന്നു. ഷീലച്ചേച്ചി വൈകിട്ടത്തേക്കുള്ള ഭക്ഷണമൊക്കെ പായ്ക്കു ചെയ്തു ചേച്ചി അവനെ ഏൽപ്പിച്ചു.

സജി പോയിക്കഴിഞ്ഞപ്പോൾ ഷീലച്ചേച്ചി പറഞ്ഞു,

” എടാ ഞാനൊന്നു കുളിച്ചിട്ടു വരാം “

ചേച്ചി കുളിക്കാൻ പോയപ്പോൾ മുൻവശത്ത് ഹാളിലേക്കു ചെന്നു. വർഗ്ഗീസപ്പച്ചൻ ഒരു സ്റ്റൂളിൽ കാലു കയറ്റി വച്ച് ഒരു കസേരയിൽ ചാരിക്കിടന്നു ടിവി കാണുന്നു. അടുത്തുള്ള സെറ്റിയിലിരുന്നു. ഏതോ സീരിയലാണ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025