Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടുംബപുരാണം 13

അമ്മ ഒരു ഭാവവ്യത്യാസവും കൂടാതെ , ശബ്ദം ഇടറാതെ മുഴുമിപ്പിച്ചു ..

“സോറി , അത് മാത്രമേ എനിക്ക് പറയാനുള്ളു .. നിന്നോട് ഇത് മുൻപേ പറയണം എന്ന് കരുതിയത , പക്ഷേ കഴിഞ്ഞില്ല , നീ എന്നോട് ക്ഷമിക്ക് … മോനേ നിന്നോടും , നിങ്ങളെ വിഷമിപ്പിക്കണം എന്ന് കരുതിയില്ല പക്ഷേ .. എല്ലാം എന്റെ തെറ്റാണ് , എന്നോട് പൊറുക്കണം , എന്നെ വെറുക്കരുത് ..”

അച്ഛൻ എഴുന്നേറ്റ് നിന്ന് തലകുനിച്ച് കൈ കൂപ്പി കൊണ്ട് പറഞ്ഞു , അച്ഛന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു ..

“ അച്ഛൻ വേറെ ബന്ധം തേടി പോയതിനല്ല , ഇത്രയും കാലം അത് മറച്ചു വച്ച് അമ്മയെ പറ്റിച്ചു , അമ്മയെ വേദനിപ്പിച്ചു മാനസികമായി .. നിങ്ങളുടെ ബന്ധം അമ്മ മുനപേ അറിഞ്ഞിരുന്നു , പക്ഷേ ആരെയും അറിയിച്ചില്ല , അത് പക്ഷേ ഞാനും ഉമയും നേരിടേക്കാവുന്ന അപമാനങ്ങൾ ഭയന്നായിരിക്കാം , പക്ഷേ ഇപ്പോൾ ഞങ്ങൾ വളർന്നു , അത് കൊണ്ട് ഈ കളി ഇവിടെ അവസാനിപ്പിക്കാം .. അച്ഛൻ പേടിക്കണ്ട , അമ്മ ഒരിക്കലും ഒറ്റക്കാവില്ല , ഞാനുണ്ടാവും , എന്നും എപ്പോഴും .. അച്ഛനോട് എനിക്ക് വെറുപ്പോന്നും ഇല്ല , നിങ്ങൾ ഒരിക്കലും ഒരു മോശം അച്ഛനായിരുന്നില്ല .. And I respect you for that .. ഞങ്ങളെ എപ്പോൾ കാണണം എന്ന് തോന്നുമ്പോൾ വിളിക്കാം .. പക്ഷേ രണ്ട് തോണിയിലും കാലിട്ടുള്ള ഈ കളി ഇനി വേണ്ട ..”

ഞാൻ അച്ഛന് നേരെ ഷേക് ഹൻഡിന് വേണ്ടി കൈ നീട്ടികൊണ്ട് പറഞ്ഞു .. അച്ഛൻ കുറച്ചു നേരം എന്നെ നോക്കി പിന്നെ പുഞ്ചിരിച്ചു കൊണ്ട് എനിക്ക് കൈ തന്നു ..

ഞാൻ പിന്നെ സൈനബയുടെ അടുത്തേക്ക് നടന്നു അവർക്ക് നേരെ എന്റെ കൈ നീട്ടി , സോഫയിൽ ഇരുന്ന് അവർ എന്നെ അത്ഭുത്തോടെ നോക്കി , അത്ഭുതപ്പെട്ടിലെങ്കിലെ ആശ്ചര്യമുള്ളു , കാരണം ഇന്നലെ വരെ അവരോട് വളരെ ദേഷ്യത്തോടെ നിന്നിരുന്ന അൾ ഇന്ന് അവരോട് വളരെ കൂൾ ആയി സംസാരിക്കുന്നു , അതിന് കാരണവും ഉണ്ട് ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025