“നീ ഇതെപ്പോ പൊയി..?”
ഞാൻ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് ഒരു കാൽ മുട്ട് തറയിൽ കുത്തി ഇരുന്ന് എന്റെ പിന്നിൽ ഒളിപ്പിച്ചു വച്ച ബൊക്കെ അമ്മയ്ക്ക് നീട്ടി ..
അമ്മയുടെ മുഖം സൂര്യനെ കണ്ട സൂര്യകാന്തി പൂപോലെ വിടർന്നു , കവിളുകൾ ചുവന്നു ..
മുഖം കുനിച്ചു നാണം മറയ്ക്കാൻ ശ്രമിക്കുന്ന അമ്മയെ കണ്ട് എനിക്ക് ചിരി വന്നു ..
“എന്റെ കൊച്ചിന് നാണം വന്നോ .. എഹ് ..”
ഞാൻ മുട്ടിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു , അമ്മ പെട്ടെന്ന് എന്നെ കെട്ടി പിടിച്ചു കൊണ്ട് മുഖം എന്റെ നെഞ്ചിൽ ഒളിപ്പിച്ചു .. ഞാൻ അമ്മയെ എന്റെ ഇരു കൈകളാൽ പൊതിഞ്ഞു പിടിച്ചു ..
കുറച്ചു നേരം അങ്ങനെ തന്നെ ഞങ്ങൾ നിന്നു ..
“അല്ല ഇങ്ങനെ നിന്ന മതിയോ , പോണില്ലേ .. ??”
ഞാൻ അമ്മയുടെ ചെവിയിൽ ചുണ്ട് ചേർത്ത് പതിയെ ചോദിച്ചു .. എന്നെ ഒന്ന് കൂടെ മുറുക്കി കെട്ടിപിടിച്ച് അമ്മ എന്നിൽ നിന്ന് അകന്നു ..
ഒരു ഓഫ് വൈറ്റ് സാരിയും , ക്രീം കളർ ബ്ലൌസും , കാതിൽ വലിയ കമ്മലും , നെറ്റിയിൽ ചുവന്ന പൊട്ടും തൊട്ട് , മൂടിയെല്ലാം വിടർത്തി ഇട്ട് ഒരു ലോക സുന്ദരിയെ പോലെ അമ്മ എന്റെ മുൻപിൽ നിന്നു ..
Photo -1
എന്റെ കൊച്ച് …
അപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത് , അമ്മയുടെ കഴുത്ത് ശൂന്യമായിരുന്നു അമ്മ ആകെ ഉപയോഗിച്ചിരുന്ന മാല അമ്മയുടെ താലി മാലയായിരുന്നു, വേറെ മാലകൾ ഉണ്ടെങ്കിലും അമ്മ അതികം ആഭരണങ്ങൾ ഉപയോഗിക്കാറില്ല .. ഞാൻ നോക്കുന്നത് കണ്ട് അമ്മ ചിരിച്ചു .. ഞാൻ സംശയത്തോടെ അമ്മയെ നോക്കി ..
“നോക്കണ്ട , അത് ഊരി വച്ചു , ഇനി അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല .. “
അമ്മ ഒരു ഒഴുക്കൻ മട്ടിൽ എന്നാൽ എല്ലാ സീരീസ്നെസ്സോട് കൂടി പറഞ്ഞു , പിന്നെ ഞാൻ ഒന്നും ചോദിക്കാൻ നിൽക്കാതെ ഫ്ലാറ്റ് പൂട്ടി അമ്മയുടെ കൂടെ താഴേക്ക് നടന്നു ..
