അമ്മ മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു ..
ഞാൻ ചെറുതായി ചിരിച്ച് കൊണ്ട് ഹെഡ് റെസറ്റില് ചാരി ഇരുന്നു ..
“ഞാൻ സീരിയസ് ആയിട്ട് പറഞ്ഞത .. നമുക്ക് എവിടെക്കെങ്കിലും പോകാം .. നമ്മൾ രണ്ട് പേരും മാത്രം .. വേറെ ആരും വേണ്ട .. എഹ് .. “
അമ്മ പ്രതീക്ഷയോടെ എന്നെ നോക്കി പറഞ്ഞു .. ഇപ്പോ അമ്മയെ കണ്ടാൽ അസൂയയും കുശുമ്പും നിറഞ്ഞ മെച്യുരിറ്റി തീരെ ഇല്ലാത്ത ഒരു കൗമാരകാരിയെ പോലെ ഉണ്ട് ..
ഞാൻ അമ്മയ്ക്ക് നേരെ കൈ നീട്ടി വിളിച്ചു .. അമ്മ മുട്ടിൽ വന്ന് എന്റെ നെഞ്ചിൽ ചാരി ചാരി ഇരുന്നു ..
“കോച്ചേ .. “
ഞാൻ അമ്മയുടെ നെറുകെയില് തഴുകി കൊണ്ട് വിളിച്ചു ..
“മമ് .. “
“ഒക്കെ .. കൊച്ചു പറഞ്ഞ പോലെ നമ്മൾ പോയെന്ന് വെക്ക് .. “
“ആഹ് .. “
“അപ്പോ ഉമയെ നമ്മൾ എന്താക്കും .. ഉപേക്ഷിക്കണോ .. ഞാനും കോച്ചും ഇല്ലാതെ അവൾക്ക് ഒരു നിമിഷം നിൽക്കാൻ പറ്റുമോ .. “
“ഇല്ലാലെ .. എന്നാൽ അവളെയും കൂട്ടാം .. നമ്മൾ മൂന്നാളും മാത്രം .. “
അമ്മ കൊച്ചു കുട്ടികളുടെ ആവേശത്തോടെ പറഞ്ഞു ..
“ഒക്കെ .. നമ്മൾ മൂന്നാളും പോയെന്ന് വെക്ക് .. അപ്പോ ചെറിയമ്മയെ എന്ത് ചെയ്യും .. നമ്മൾ വന്നതിന് ശേഷം ആണ് ചെറിയമ്മ ഒന്ന് ചിരിച്ച് കണ്ടത് എന്ന് അമ്മമ്മ പറഞ്ഞു .. എന്തിന് കൊച്ച് തന്നെ പറഞ്ഞില്ലേ , കുറെ കാലത്തിന് ശേഷം ആണ് അവളുടെ മുഖം തെളിഞ്ഞു കണ്ടത് എന്ന് .. ആ ചെറിയമ്മയുടെ സന്തോഷം നമ്മളായിട്ട് കേടുത്തണോ .. വീണ്ടും ഇരുട്ടിലേക്ക് തള്ളി വിടണോ ആ പാവത്തിനെ ..?? “
“ആ , അത് ശെരിയാ .. എന്നാൽ അവളെയും കൂട്ടാം .. “
“ അപ്പോ അമ്മുവോ .. ഞാനും ഓത്തുള്ള ജീവിതം സ്വപ്നം കണ്ട് നടക്കുന്ന അവളെ ഞാൻ ചതിക്കണോ .. എഹ് .. “
