Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുഞ്ഞമ്മയും ആദ്യ പ്രണയവും 3

ആന്റി.. ഞാൻ പറ്റുന്ന രീതിയിൽ അവന് പഠിപ്പിച്ചു കൊടുക്കാം” എന്ന്‌ പറഞ്ഞു..
പിന്നെ കുറച്ചു  നേരം അല്ലറചില്ലറ സംസാരത്തിനുശേഷം ആന്റി തിരിച്ചു പോയി..ഞാൻ നിർമല ആന്റിയുടെ കുടുംബത്തെ പറ്റി പറഞ്ഞില്ലാലോ.. കുഞ്ഞമ്മയുടെ അടുത്ത സുഹൃത്താണ് നിർമല ആന്റി.. വേണേൽ ഇവിടുത്തെ ഒരേ ഒരു സുഹൃത്ത്‌ എന്നും പറയാട്ടോ..അതിനാൽ തന്നെ ഞങ്ങളുടെ സംസാരങ്ങൾക്കിടയിൽ അവരുടെ കുടുംബവും കടന്നു വരുമായിരുന്നു.. വളരെ ഒരു ഹാപ്പി ഫാമിലി ആണ് നിർമല ആന്റിയുടേത്.. ഹസ്ബൻഡ് അബ്കാരി ആണ്.. നല്ല റിച്ചുമാണ് അവർ. തോമസ് എന്നാണ് പുള്ളിയുടെ പേര്..അവർ മിശ്ര വിവാഹം ആയിരുന്നു.. മകന്റെ പേര് ജുവാൻ. Plus2കോമേഴ്‌സ് ആണ്..ആന്റിക്ക് തോമാച്ചായനും ജൂവാനും കഴിഞ്ഞേ ഉള്ളു എന്തും.. ഒരു ടിപ്പിക്കൽ വീട്ടമ്മ..നല്ല പെരുമാറ്റവും സ്നേഹവും ആണ് എല്ലാരോടും..അത്കൊണ്ട് എനിക്കും ഇഷ്ടമാണ്.. എന്നെ ഭയങ്കര ബഹുമാനവും സ്നേഹവും ഒക്കെ ആണ്.. അതിന്റെ മുഴുവൻ ക്രെഡിറ്റും ഇവിടുത്തെ എന്റെ സ്വത്തിനുള്ളതാണ്.. എന്നെപ്പറ്റി പോയി അമ്മാതിരി പൊക്കി അടിക്കൽ ആണല്ലോ.. ഈ പണി കിട്ടാനും ധൗർഭാഗ്യവശാൽ അതൊരു കാരണം ആയി…
ഞാൻ എന്തൊക്കെയോ ആലോചിച്ചൊരിക്കുമ്പോൾ ആണ് കുഞ്ഞമ്മ എന്റെ ഫോണും പൊക്കി പിടിച്ച് വരുന്നേ..
“അതെ നാളെ നമുക്ക് പുറത്ത് പോകണം..മൊബൈൽ കടയിൽ..ഒരു പുതിയ ഫോൺ വാങ്ങണം..ഞായറാഴ്ചയെ ഷോപ്പ് തുറക്കാൻ അനുവാദമുള്ളു…ഇത് കൊണ്ടുള്ള നടപ്പ് ഇനി മതി..ഞാൻ നീ ഈ ഫോൺ കൈ കൊണ്ട് എടുക്കണത് കണ്ടിട്ടില്ല..24വയസ്സായി ഇനി കുറച്ച് സാമൂഹിക ബോധവും ബന്ധവും ഒക്കെ വളരണമെങ്കിൽ കാലത്തിനൊത്ത്‌ നടന്നെ പറ്റൂ..ഇത് നിന്നോട് അനുവാദം ചോദിച്ച അല്ല..എന്റെ തീരുമാനം പറഞ്ഞതാണ്..” കുഞ്ഞമ്മ എന്നെ നോക്കി ഒരു നീണ്ട ഡയലോഗ് കാച്ചി.. വായാടിപ്പിക്കുന്ന ഡയലോഗ്..”അതെ ഒന്ന് ശ്വാസം വിട്..ഞാൻ സമ്മതിച്ചു..ഫോൺ വാങ്ങാം…പോരെ.. പക്ഷെ പൈസ കുഞ്ഞമ്മ ചെലവാക്കണ്ട.. എനിക്ക് അച്ഛൻ പൈസ ഇതിനായി പണ്ടേ ബാങ്കിൽ ഇട്ടിട്ടുണ്ട്.. ഞാൻ എടുത്തിട്ടില്ല  അത്…”സത്യത്തിൽ അച്ഛൻ അങ്ങനെ പൈസ ഇട്ടിട്ടില്ല എങ്കിലും ചോയിച്ചാൽ അപ്പോൾ തന്നെ അയക്കും എന്നറിയാവുന്ന കൊണ്ട് ആണ് പറഞ്ഞെ.. അച്ചനോട് ചോദിച്ചു പൈസ വാങ്ങിക്കാം എന്നു പറഞ്ഞാൽ കുഞ്ഞമ്മ കേൾക്കില്ല എന്നെനിക്കറിയാം.”ഓഹോ.. എന്റെ സമ്പാദ്യം ലെച്ചുനെ പോലെ നിനക്കും ഇനി അവകാശം ഉണ്ട്..നിനക്കായിട്ട് ഞാൻ ചെലവാക്കുന്നത് എന്റെ കുറ്റിക്കായി ചെലവാക്കാണ പോലെ തന്നാ..”
കുഞ്ഞമ്മ ഗൗരവത്തിൽ പറഞ്ഞു..

“എന്റെ പൊന്നെ.. അതെനിക്കറിയാം.. ഈ പൈസ  ഇതിനു വേണ്ടി മാത്രം ഇട്ടേക്കണതല്ലേ..അതോണ്ട് പറഞ്ഞതാ.”

“അതുകൊണ്ട് ഒക്കെ “കുഞ്ഞമ്മ ചിരിച്ചു..

“എന്റെ ദൈവമേ.. ഈ ചൂടാകൽ കുറച്ച് കൂടുന്നുണ്ട്..”ഞാനും ചിരിച്ചു..

അങ്ങനെ അന്നത്തെ ദിവസവും സന്തോഷത്തിന്റെയും അടിയുടെയും തുപ്പൽ മരുന്നിന്റെയും ഒക്കെ ഓർമകളിൽ കടന്നു പോയി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025