രാമേട്ടാ… പേടിക്കണ്ട… തന്റെ വലം കൈ കൊണ്ട് തടഞ്ഞുകൊണ്ട് ശിവൻ പറഞ്ഞു….
” ഇവിടന്ന് ജീവനോടെ പോയാലല്ലേടാ നീ എന്നെ ഉണ്ടാക്കുള്ളൂ…. ”
” പുന്നാര മോനെ… നിന്നെ ഇവിടെ ഇട്ട് ഞാൻ തീർക്കും…”
” കാണണോ നിനക്ക്…
ശിവൻ ഒതുങ്ങി ജീവിക്കാൻ ശ്രമിക്കാ…. ” ഇനിയും എന്നെ പരീക്ഷിക്കാൻ നോക്കിയാ മോനേ… തന്റെ ചൂണ്ടുവിരൽ അയാൾക്ക് നേരെ ചൂണ്ടികൊണ്ട് ശിവൻ അത് പറഞ്ഞപ്പോൾ ഒരു തോക്കിൻമുനയിൽ നിൽക്കുന്നതിനെക്കാൾ ഭയം വിശ്വനാഥന്റെ കണ്ണിൽ തെളിഞ്ഞു….
അയാളുടെ നെഞ്ചിൽ നിന്ന് കാല് പിൻവലിച്ച് ശിവൻ രേഷ്മയെ നോക്കി… അവൾ അഭിമാനത്തോടെ ശിവനോട് ചേർന്ന് നിന്നു… ആ നിൽപ്പിൽ അവൾ വിശ്വനാഥനെ ഒരു നോട്ടം നോക്കി… അതിൽ അയാൾ പൂർണമായും മരിച്ചിരുന്നു…
വാതിൽക്കൽ എത്തിയപ്പോൾ ശിവൻ ഒന്ന് നിന്നു…
“രാമേട്ടാ….
എഴുന്നേറ്റ് നിൽക്കാറാവുമ്പോ സാറിന് എന്നെ കാണണം എന്ന് തോന്നുവാണെങ്കിൽ പറഞ്ഞു കൊടുക്കണം…
ശിവൻ ആരായിരുന്നു എന്നും എവിടെ ഉണ്ടാവും എന്നും…”
ഓ… കൊണ്സ്ട്രബിൾ രാമൻ മൂളി… അയാൾ വീണു കിടക്കുന്ന തന്റെ എസ് ഐ യെ എണീക്കാൻ സഹായിക്കാൻ തുടങ്ങി… ശിവൻ പുറത്തേക്ക് ഇറങ്ങി…
” ശിവേട്ടാ… ഒരു കുഴപ്പം ഉണ്ട്… ”
ഒരു വീഡിയോ എടുത്തിട്ടുണ്ട്…
രാഹുൽ ഓടിവന്ന് പറഞ്ഞു…
ശിവൻ തന്റെ കരുത്തുറ്റ കരങ്ങൾ രാഹുലിന്റെ കരണം പൊന്നാക്കി…
ശിവേട്ടാ…
രേഷ്മ തടഞ്ഞു…
അവനല്ല… വീഡിയോ എടുത്തത് ഒരു അയൽവാസി ആണ്…. ശിവന്റെ കണ്ണുകളിൽ സംഹാരഗ്‌നി കളിയാടി…. അത്രയും വേദന അയാൾ ആ നിമിഷം അനുഭവിക്കുന്നുണ്ടായിരുന്നു… തന്റെ മകളെപ്പോലെ കൊണ്ടുനടന്നവളെ കൈ നീട്ടി അടിക്കാൻ ഉള്ള മനസ്സ് എത്ര ശ്രമിച്ചിട്ടും വരാത്തതിനാൽ അയാൾ ആ ദേഷ്യവും രാഹുലിന്റെ നേരെ തീർത്തു…
നീ എന്റെ കൊച്ചിനെ…
രാഹുലിന്റെ മുഖത്ത് വീണ്ടും ശിവന്റെ കൈ വീണു… പക്ഷെ ഇത്തവണ അയാൾ ശരിക്കും കരഞ്ഞു പോയിരുന്നു….
” നിർത്ത് ശിവട്ടാ… ഞാൻ നിർബന്ധിച്ചിട്ടാ അവൻ അത് ചെയ്തത്….”
അവനെ തല്ലല്ലേ… അവൾ കെഞ്ചിക്കൊണ്ട് രാഹുലിന് കുറുകെ നിന്നു… ശിവന്റെ കണ്ണുകൾ നിറഞൊഴുക്കി…
“ഞാനാ അവനെ നിർബന്ധിച്ചത്…
ഐ ആം സോറി…. ” അവൾ വീണ്ടും ആവർത്തിച്ചു…
