Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 10

അവനോട് ചോദിക്കുന്ന ഓരോ ചോദ്യത്തിലും അയാളുടെ ഉള്ളിലെ ചെകുത്താന്റെ വലിപ്പം പുറത്ത് പ്രകടമാകുകയായിരുന്നു…
” ഞങ്ങൾ ഇഷ്ടത്തിലാ സാറേ… ” രാഹുൽ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു….
വിശ്വനാഥൻ രേഷ്മയെ നോക്കി…
അവൾ അഭിമാനം കലർന്ന ഒരു നോട്ടം അയാളെ തിരിച്ചും നോക്കി…
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതായിലെ പരാമർശം പോലെ അവൾ നിലകൊണ്ടു…
” അഭിമാനിനി ”
അവൾ തന്നെ കീഴ്പ്പെടുത്താൻ പൊന്നവളാണ് എന്നൊരു തോന്നൽ അയാളിൽ ഉറഞ്ഞു പൊന്തി… അതൊരിക്കലും അനുവദിച്ചു കൊടുക്കാൻ വിശ്വനാഥന് കഴിയുമായിരുന്നില്ല….
രാഹുലിന്റെ മറുപടി ഇഷ്ടപ്പെടാത്ത പോലെ അയാൾ അവന്റെ കവിളുകൾ തലോടിക്കൊണ്ട് പറഞ്ഞു…
” ടാ മോനെ… നിനക്ക് വീട്ടിൽ പോണ്ടേ…???”
“ഇങ്ങനെ ഒരു കേസിൽ അകത്ത് പോയാ പിന്നെ നിന്റെ ജീവിതം മുഴുവൻ നശിച്ചു എന്ന് വേണമെങ്കിൽ പറയാം… ”
” നീ അവളെ അറിയില്ല എന്ന് പറഞ്ഞേക്ക്… ”
” നിന്നെ ഞാൻ ഇപ്പൊ വെറുതെ വിടാം… ഒരു കേസും ഉണ്ടാവില്ല… ഉറപ്പ്…”
രാഹുൽ രേഷ്മയെ നോക്കി…
അവളുടെ ഉള്ളിൽ വീണ്ടും ഭയം ഉരുൾപൊട്ടി…
അവന് അച്ഛനോടും അമ്മയോടും ഉള്ള അടുപ്പം അലവറ്റതാണെന്ന് അവൾക്ക് നന്നായി അറിയാം… അവൻ സമ്മതിച്ചു പോയേക്കാം എന്ന് അവൾ ചിന്തിച്ചു…
ഇത് സിനിമ ഒന്നും അല്ലല്ലോ എല്ലാം സഹിച്ച് കൂടെ നിൽക്കാൻ…
രാഹുൽ നിശബ്ദത തുടർന്നപ്പോൾ അവൻ ഇട്ടിട്ട് പോകുമോ എന്ന ചിന്ത അവളിൽ വർദ്ധിച്ചു വരാൻ തുടങ്ങി…
പെട്ടന്ന് അവൻ രേഷ്മയെ നോക്കി….
ഭയം കൊണ്ട് വിറക്കുന്ന അവളുടെ കണ്ണുകളിൽ നോക്കി അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു…
“അവൾ എന്റെ പെണ്ണാ സാറേ… ഞാൻ സ്നേഹിച്ച പെണ്ണ്…”
രാഹുൽ അവളുടെ മുഖത്ത് നിന്ന് അപ്പോഴും കണ്ണെടുത്തിരുന്നില്ല….
പറഞ്ഞു തീർന്നതും അവന്റെ ഇടതു കവിൾത്തടത്തിൽ നിന്നും പൊന്നീച്ച പറന്നു…
വിശ്വനാഥന് കലിതുള്ളി ….
” ഈ പിഴച്ചവളെയാണോ നീ ഇഷ്ടമാണെന്ന് പറഞ്ഞത്… ”
” അനാവശ്യം പറയല്ലേ സാറേ…
അവൾ അങ്ങനെ ഒരു പെണ്ണല്ല…”
വിശ്വനാഥന്റെ കൈ തരിക്കാൻ തുടങ്ങി…
“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ എന്റെ പെണ്ണാ സാറേ…” രാഹുൽ തുടർന്നു…
വിശ്വനാഥൻ ഒരിക്കൽക്കൂടി രാഹുലിന്റെ കവിളിൽ ആഞ്ഞടിച്ചു…
“ആണോടാ…”

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025