Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 10

അത് അയാൾക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു…
മകളെപ്പോലെ കണ്ട് വളർത്തിയവളിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി നടന്നു എന്ന് അയാൾക്ക് അംഗീകരിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല…
അയാൾ രേഷ്മയുടെ കൈ പിടിച്ച് കൊണ്സ്ട്രബിൾ രാമന്റെ അടുത്തേക്ക് നടന്നു…
” രാമേട്ടാ ആ വീഡിയോ…” അതെല്ലാം ഞാൻ നോക്കാം… നീ ആ കൊച്ചിനേം കൊണ്ട് ഇവിടന്ന് പോവാൻ നോക്ക്… ”
ശിവൻ നിറകണ്ണുകളോടെ അയാളുടെ തോളിൽ കൈ വച്ചു…
രാമേട്ടാ …
” നീ ചെല്ലടാ… ”
ശിവൻ രേഷ്മയുടെ കൈ പിടിച്ച് അവിടെ നിന്നും നടന്ന് നീങ്ങി…
പോലീസ് സ്റ്റേഷന്റെ പടി കടക്കുന്നതിന് മുൻപേ രാഹുലിന്റെ മുൻപിൽ അയാൾ നിന്നു…
” നിന്നെ ഇനി കണ്ടുപോവരുത്…. ഒരിക്കലും…. ” ആഘോരമായ രൗദ്ര ഭാവത്തോടെ ശിവൻ രാഹുലിനെ നോക്കി… കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന രാഹുലിന്റെ മുഖം അയാളിൽ കൂടുതൽ ക്രോധം ആണ് ജനിപ്പിച്ചത്…
ശിവൻ അവന്റെ കഴുത്ത്‌ പിടിച്ച് ഗെറ്ററിന്റെ മതിലിൽ ചാരി നിർത്തി
” ശിവട്ടാ വിട് ശിവട്ടാ… രേഷ്മ ആ ബലിഷ്ടമായ കരങ്ങളിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു… പിൻവലിക്കാതായപ്പോൾ അവൾ ആ കയ്യിൽ തല്ലി കൊണ്ട് വീണ്ടും വീണ്ടും കേണു പറഞ്ഞു…
” വിട്… അവൻ ഒരു പാവാ… ”
രാഹുൽ ശ്വാസം വലിക്കാൻ നന്നേ ബുദ്ധിമുട്ട് അനുഭവിച്ച് തുടങ്ങിയിരുന്നു…. ശിവൻ കൈകൾ പിൻവലിച്ചു….
” ഇനി നിന്നെ കണ്ടുപോകാരുത്…. ”
കൊല്ലും ഞാൻ…”
ആ കണ്ണുകളിൽ നിന്നും അയാൾ അതിന് മടിക്കില്ല എന്ന കാര്യം അവന് വ്യക്തമായിരുന്നു….
” ശിവട്ടാ… എന്തൊക്കെയാ ഈ പറയണേ… ”
അവൾ വീണ്ടും വീണ്ടും കേണു പറഞ്ഞു…
ശിവൻ രേഷ്മയെയും വലിച്ചിഴച്ചു നടന്ന് നീങ്ങി….
” അവനെ ഇവിടെ ഒറ്റക്ക് വിടല്ലേ… എനിക്ക് പേടിയാണ്… ”
നടന്ന് നീങ്ങവെ അവൾ
ശിവനോട് പറഞ്ഞു… പക്ഷെ ആ ശബ്ദത്തിന് അയാളെ തടുക്കാൻ ഉള്ള കരുത്തില്ലായിരുന്നു… അവർ ഇരുവരും നടന്നു നീങ്ങി…
രാഹുൽ അനക്കമില്ലാതെ ആ പോലീസ് സ്റ്റേഷന്റെ ഗേറ്റിന് മുന്നിൽ നിന്നു…
ശിവൻ കൊണ്ടുവന്ന വക്കീൽ രാഹുലിന്റെ അടുത്തേക്ക് വന്നു…
“മോനെ നീ വീട്ടിലേക്ക് ചെല്ലാൻ നോക്ക്….. ”
രാഹുൽ അയാളെ നോക്കി…
വളരെ കുലീനത്വം ഉള്ള മുഖം….
” മോൻ പേടിക്കണ്ട… നിന്റെ വീടിന്റെ ആ ഭാഗത്ത് ആരും ഒന്നും അറിഞ്ഞിട്ടില്ല… “

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025