Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 14

ഒന്നും സജീഷേട്ടൻ ചോദിച്ചില്ല… ”
ആള് പറയുന്നത് മുഴുവൻ ഞാൻ ആണ് കേട്ടത്…. ”
” നാളെ ഇനി എനിക്ക് ഉണ്ടായ കാര്യങ്ങൾ ഒക്കെ അറിഞ്ഞാൽ അത് മോശം അല്ലെ… ”
രേണുകയുടെ മുഖം പെട്ടെന്ന് കോപംകൊണ്ട് നിറഞ്ഞു…
” അതിനിപ്പോ നിനക്ക് എന്താ ഒരു കിഴപ്പം… ”
ഈ ലോകത്ത് പ്രേമിക്കാത്ത ഒരു മനുഷ്യരും ഇല്ല…
” അതൊന്നും തുറന്ന് പറഞ്ഞിട്ടല്ല എല്ലാവരും കല്യാണം കഴിക്കുന്നത്. ”
രേഷ്മക്ക് അതിന് മറുപടിയെന്നോണം പറയാൻ ഒരുപിടി കാര്യങ്ങൾ വേറെയും ഉണ്ടായിരുന്നു പക്ഷെ അവൾ അതിന് തുനിഞ്ഞില്ല…
ആ വിഷയം അമ്മയെ കൂടുതൽ പ്രകോപിപ്പിച്ചേക്കുമോ എന്ന ഭയം അവളെ പിന്തിരിപ്പിച്ചു…
” എന്റെ മോൾക്ക് ഒരു കുറവും ഇല്ല ”
” അത് എന്നെപ്പോലെ നന്നായി ഈ ലോകത്ത് വേറെ ആർക്കും പറയാൻ പറ്റില്ല… ”
“നിന്റെ അമ്മയാണ് ഞാൻ…”
രേണുക പൈപ് നിലത്തിട്ട് രേഷ്മയുടെ മുഖം ഇരു കൈകൾക്കൊണ്ടും കോരിയെടുത്തു…
” എന്റെ മോൾക്ക് ഒന്നും ഇല്ല… ”
നീ ഇപ്പോഴും പഴയ രേഷ്മ തന്നെയാണ് ”
അമ്മയുടെ വാക്കുകൾ അവൾക്ക് ഒരു ആജ്ഞ പോലെ തോന്നി…
” നിനക്ക് ഇഷ്ടമല്ല എങ്കിൽ ഈ കല്യാണം വേണ്ട എന്ന് പറയാം… പക്ഷെ ഇപ്പോൾ സംസാരിച്ച വിഷയം നമ്മൾ ഇനി ജീവിതത്തിൽ ഒരിക്കലും നീ സംസാരിക്കരുത്… ”
” എന്നോടെന്നല്ല ആരോടും… ”
രേണുക തിരിഞ്ഞു നടന്നു…
പൈപ്പിൽ നിന്നും വെള്ളം ഒഴുകി പോകുന്നുണ്ട്…
രേണുക വെള്ളം നിർത്തുന്ന കാര്യം വിട്ടു പോയിരുന്നു…
രേഷ്മ സ്തബ്ധയായി നിന്നു…
അവളുടെ മനസ്സും കലുഷിതമായിരുന്നു…
” ജീവിതത്തിൽ സന്തോഷം മാത്രം വേണ്ടുവോളം അനുഭവിച്ച് വളർന്നത്കൊണ്ടാവും ഞാൻ ഇങ്ങനെ ആയത്… ”
” ഇല്ല ഇനിയും ഞാൻ മറ്റൊരാളെ ആശ്രയിച്ചു ജീവിക്കില്ല… ”
സ്വയം എല്ലാ പ്രശനങ്ങളിൽ നിന്നും ഒളിച്ചോടുകയായിരുന്നു ഞാൻ ഇതുവരെ… ”
” ഇന്ന് മുതൽ ഞാൻ മറ്റൊരു രേഷ്മ ആവും… ”
എല്ലാ പ്രശ്‌നങ്ങളും ഫേസ് ചെയ്യുന്ന പുതുയ ഒരു പെണ്ണ് ആയി മാറും…
പൈപ്പിൽ നിന്നും ഒഴുകുന്ന വെള്ളം അവളുടെ ചരണ കമലങ്ങളിൽ വന്ന് നിറഞ്ഞ് അഭിഷേകം ചെയ്തു…
രേഷ്മ ദൃഡപ്രതിജ്ഞ എടുത്തു…
” എന്തു വന്നാലും ഞാൻ ഒറ്റക്ക് നേരിടും… ”
” ഞാൻ ഈ കല്യാണത്തിന് സമ്മതിക്കും… ”
അവൾ ടാപ്പ് അടച്ച് വീടിന്റെ അകത്തേക്ക് നടന്നു….
# # # # # # # # # # # # # # # # # #

സജീഷ് തന്റെ ആദ്യത്തെ കോണ്ട്രാക്ട്ട് തീർത്ത് കൊടുക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു…

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025