Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 14

” ആ മോഹങ്ങൾ ആണ് നമ്മളെ മുൻപിലേക്ക് നയിക്കുന്ന ശക്തി…”
” നീയാണ് എന്റെ ശക്തി, എന്റെ മോഹം, എന്റെ ദാഹം, എന്റെ എല്ലാം…. ”
” നീ സന്തോഷിക്കുന്നത് കാണുമ്പോൾ എനിക്കുള്ള ഒരു എന്താ പറയാ… .
ഒരു ഫീൽ ഉണ്ടല്ലോ… ”
” എനിക്ക് അത് ഒരു ലഹരി ആണ്… ”
സോഫി റോഷനെ ഒന്നുകൂടി ചേര്ത്ത് പിടിച്ചു…
അയാളുടെ കഴുത്തിൽ പതിയെ ചുംബിച്ചു…
റോഷൻ അവളുടെ താടിയിൽ പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു…
” അതുകൊണ്ട് എന്റെ മോള് ഇനിയും ഇഷ്ടമുള്ളത് ഒക്കെ മോഹിക്കണം…
എന്നോട് പറയണം…
ഞാൻ ജീവനോടെ ഇല്ലെടി പെണ്ണേ… നിന്റെ ഇഷ്ടം സാധിച്ചു തരാൻ… ”
സോഫിയുടെ കണ്ണുകൾ നിറഞ്ഞു…
അവൾ ഒന്നും പറഞ്ഞില്ല…
” ആം… എന്തായാലും വാതിൽ അടച്ചതല്ലേ… ”
“നമുക്കൊന്ന് കിടന്നാലോ…”
സോഫി കുലുങ്ങി ചിരിച്ചുകൊണ്ട് തന്റെ ഭർത്താവിൽ നിന്ന് വിട്ടു മാറി…
” അയ്യടാ… അതൊക്കെ ഞാൻ രാത്രി തരാം… ”
” ഇപ്പൊ ചെയ്താലേ പിന്നെ എനിക്ക് നേരെ ചൊവ്വേ പണി ചെയ്യാൻ ഒക്കില്ല… ”
“നിങ്ങൾക്ക് ഇവിടെ കിടന്ന് ഉറങ്ങിയാ മതി… ”
അവൾ വാതിൽ തുറന്ന് പുറത്ത് കടന്നു…
” സോഫി പ്ലീസ്…”
അവൾ പോയി കഴിഞ്ഞിരുന്നു…
” ഇനി എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ പുതിയൊരു കരാർ വേഗം ഉണ്ടാക്കണം… ”
റോഷൻ മനസ്സിൽ കുറിച്ചു…

രേഷ്മയുടെ വീട്ടിൽ നിന്ന് ഭാസ്കരനും രേണുകയും കുറച്ചധികം ബന്ധുമിത്രാദികളും എല്ലാം സജീഷിന്റെ വീട് കാണാൻ വന്നു…
എല്ലാവർക്കും വീടും പരിസരവും സജീഷിനെയും ഇഷ്ടപ്പെട്ടു…
സ്റ്റാറ്റസ് പ്രശ്നം ഉണ്ടാകുമോ എന്ന സജീഷിന്റെ ആവലാതി എല്ലാം ആസ്ഥാനത്താക്കി എല്ലാ ബന്ധുക്കളും ഈ ബന്ധത്തിന് സമ്മതം മൂളി…
ഭാസ്കരനും രേണുകക്കും ഈ വിവാഹം വേഗം നടത്തണം എന്നാണ് മോഹം…
സജീഷിനായിരുന്നു പിന്നെയും ആ കാര്യത്തിൽ ചെറിയൊരു എതിർപ്പ്…
കാര്യം പെണ്ണ് കാണാൻ പോയപ്പോ രേഷ്മയെ കണ്ടു എങ്കിലും അവളെക്കുറിച്ച്‌ ഒന്നും സജീഷ് ചോദിച്ചില്ലായിരുന്നു…
കുറച്ച് നാൾ അവളുമായി സല്ലപിക്കാൻ ഒരു അവസരം കിട്ടിയെങ്കിൽ എന്ന ഒരു മോഹം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു…
പക്ഷെ എല്ലാവർക്കും വേഗം നടത്തണം എന്നാണ് ആഗ്രഹം…
റോഷൻ ചേട്ടന് ലീവ് ആകെ 2 മാസമേ ഉള്ളു….
ഇച്ഛായൻ പോകുന്നതിന് മുൻപേ നടത്താൻ പറ്റുവോ എന്ന് സോഫിയും വന്ന് ചോദിച്ചപ്പോൾ പിന്നെ സജീഷ് മറുത്തൊന്നും പറഞ്ഞില്ല…
ഒരു മാസത്തിനകം സജീഷും രേഷ്മയും തമ്മിൽ ഉള്ള കല്യാണം ഉറപ്പിച്ചു…
സജീഷിന് രേഷ്മയുടെ നമ്പർ കൈമാറി…
കെട്ടാൻ പോകുന്ന പെണ്ണാണെങ്കിലും അവളോട് സംസാരിക്കുമ്പോൾ ഉള്ളിൽ ഒരു പേടി തനിക്ക് ഉണ്ടാകുന്ന പോലെ സജീഷിന് തോന്നി…
സ്കൂൾ കാലഘട്ടത്തിൽ സോഫിയെ കണ്ട സമയത്ത് തോന്നിയ പോലെ ഒരു വികാരം…

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025