Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 14

കുറ്റബോധം 14

Kuttabodham Part 14 | Author : Ajeesh | PREVIOUS PARTS

 

രേഷ്മയുടെ ദിനചര്യക്ക് ഭംഗം വരുത്തിക്കൊണ്ട് ആണ് ആ ദിവസം തുടങ്ങിയത്…
ഇന്ന് അവളെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്…
രാഹുൽ മരിച്ചതിൽപ്പിന്നെ ഇങ്ങനെ ഒരു ചടങ്ങിന് ഒരിക്കൽക്കൂടി ഒരുങ്ങിക്കെട്ടി നിൽക്കേണ്ടി വരും എന്ന് അവൾ ഒട്ടും വിചാരിച്ചിരുന്നില്ല…
ജീവൻ നഷ്ടപ്പെട്ട് കൃത്രിമ യന്ത്രത്തിന്റെ സഹായത്താൽ മാത്രം ചലിക്കുന്ന ഒരു മാംസ പിണ്ഡം മാത്രമായിരുന്നു അവൾ…
പക്ഷെ തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ആ യന്ത്രത്തിന് ജീവസ്സും ഓജസ്സും തിരികെ കൊടുക്കാൻ ഉള്ള തീവ്ര ശ്രമത്തിലാണ് അവൾ…
രേണുക അവളെ നേരത്തെ ഉണർത്തി…
വീട്ടിലെ പണികൾ എല്ലാം കഴിക്കേണ്ടതുണ്ട്… പോരാത്തതിന് കുറച്ചു നാളായി വീടാകെ അലങ്കോലമായിട്ടാണ് കിടക്കുന്നത്…
അതെല്ലാം നേരാംവണ്ണം ശരിയാക്കാൻ രേഷ്മക്ക് അമ്മയുടെ നിർദ്ദേശം മുൻപേ കിട്ടിയിരുന്നു…
ആൻസി വന്ന് പോയതിൽപ്പിന്നെ അവൾ പഴയ രേഷ്മയെ തിരികെ കൊണ്ടുവരാൻ കഴിയുന്ന പോലെയെല്ലാം അവൾ ശ്രമിച്ചിരുന്നു…
പലപ്പോഴും അത് വെറും അഭിനയം ആയി അവസാനിക്കുമെങ്കിലും ആ ശ്രമം തുടരാൻ ആയിരുന്നു അവൾക്കും ഇഷ്ട്ടം…
അച്ഛന് ഇപ്പോൾ നല്ല മാറ്റം ഉണ്ട്… പഴയ ഊർജ്ജസ്വലത ഒക്കെ തിരികെ വന്നിരിക്കുന്നു…
രേഷ്മ അതിൽ വല്ലാതെ സന്തോഷിച്ചു…
ശിവേട്ടനെ പിന്നെ കണ്ടിട്ടില്ല…
അന്ന് ഞാൻ പറഞ്ഞത് കൂടിപ്പോയോ അവൾക്ക് മനസ്സിൽ ഒരു ചെറിയ വിഷമം അലയടിച്ചു…
ശിവേട്ടൻ വാങ്ങികൊണ്ടുവന്ന കടലാമിട്ടായിയുടെ പൊതി വലിച്ചെറിഞ്ഞ രംഗം അവളുടെ കണ്ണിലൂടെ കടന്നു പോയി…
” വേണ്ടായിരുന്നു… ”
എങ്കിലും ശിവേട്ടനോട് ഇപ്പോഴും അകന്ന് നിൽക്കാൻ ആണ് അവളുടെ മനസ്സ് മന്ത്രിക്കുന്നത്…
കാരണം എന്താണെന്ന് അവൾക്ക് ആറിയില്ലായിരുന്നു…
പക്ഷെ രാഹുൽ പോയതിൽപ്പിന്നെ ആ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഒരാളുടെ തലയിൽ അവൾക്ക് കെട്ടിവക്കണമായിരുന്നു…
” ഒരുപക്ഷെ ശിവേട്ടൻ വിചാരിച്ചിരുന്നെങ്കിൽ പലതും ഒഴിവാക്കാമായിരുന്നു എന്ന് അവൾക്ക് തോന്നി… ”
പണിയെല്ലാം ഒതുക്കി അവൾ കുളിക്കാൻ കയറി…
രാഹുലിന്റെ ചിന്തകൾ ഇപ്പോൾ തന്നെ അധികം അലട്ടാറില്ല എന്ന കാര്യം രേഷ്മ ശ്രദ്ധിച്ചു…
” മറക്കാൻ ശ്രമിച്ചാൽ നമുക്ക് മറക്കാൻ പറ്റും… ചിലപ്പോൾ കുറച്ചധികം കാലം പിടിച്ചേക്കും… എങ്കിലും അത് സാധ്യമാണ് എന്ന് അവൾക്ക് തോന്നി… ”
ഷവറിൽ നിന്ന് വെള്ളം അവളുടെ നെറുകിലൂടെ ഊർന്നൊഴുകി… അവൾ കണ്ണടച്ചു നിന്നു….
” നിന്നെ അല്ലാതെ ഞാൻ വേറെ ഒരു ആളെ കെട്ടാൻ നിക്കുവോ ടാ… ”
രാഹുലിന് കൊടുത്ത വാക്ക് അവളുടെ മനസ്സിലൂടെ കടന്ന് പോയി…
അവൾ ഷവർ ഓഫ് ചെയ്തു…
” ഇത്ര വൃത്തി ഒക്കെ മതി… ”
തലയിൽ തോർത്ത് ചുറ്റിക്കെട്ടി വച്ച് ഒരു ചുരിദാർ ഇട്ട് അവൾ പുറത്തേക്ക് ഇറങ്ങി…
അമ്മ അവളെയും കത്തെന്നോണം മുറിയിൽ നിക്കുന്നുണ്ട്…

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025