Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി 9

 

‘ആ… ഇന്നെന്താവോ നേരത്തെ കിടന്നേ ‘

 

“ഇന്ന് അധികമൊന്നും ഉറങ്ങിയിട്ടില്ലല്ലോ അത്കൊണ്ടായിരിക്കാം ”

 

ആ എമർജൻസി ലാമ്പിന്റെ വെളിച്ചത്തിൽ ഭക്ഷണവും കഴിച് പാത്രവും കഴുകി ഒതുക്കി വച്ച് റൂമിലേക്ക് നടന്നു… അപ്പോഴും അച്ഛന്റെയും കിച്ചുവിന്റെയും സംസാരം അവസാനിച്ചിരുന്നില്ല…വരുമ്പോ വരട്ടെ…

റൂമിലേക്ക് കയറി കണ്ണനെ നോക്കി.. വായിലേക്ക് തള്ള വിരലും വച്ച് ഉറങ്ങുന്നുണ്ട് എന്റെ സുന്ദര കുട്ടൻ… അവന്റെ ശരീരം മുഴുവൻ തടവി.ആ നെറ്റിയിൽ ഒരുമ്മയും കൊടുത്തു.. തൊട്ടിലിന് പുറത്തുകൂടെ കൊതുക് വലയും വിരിച് അവനെ സേഫ് ആക്കി..

 

നിലത്തു കിടക്കുന്ന കിച്ചുവിന്റെ നനഞ്ഞ വസ്ത്രങ്ങൾ റൂമിലുള്ള ബാസ്കറ്റിൽ നിക്ഷേപിച്ചു… കുറഞ്ഞ വെളിച്ചത്തിൽ പ്രകാശിക്കുന്ന എമർജൻസി ലാമ്പിനെ ഓഫ്‌ ചെയ്ത് ടേബിളിൽ വച്ചു ബെഡിലേക്ക് വലിഞ്ഞു കയറി.. കമ്പിളി പുതപ്പുകൊണ്ട് ശരീരം മുഴുവൻ പുതച്ച് ബെഡിന്റെ ഓരത്ത് ചെരിഞ്ഞു കിടന്നു.. മഴയക്ക് ഇപ്പോഴും ശമനമില്ല… ഇടിയുടെ ശബ്ദം കേട്ടിട്ട് കണ്ണൻ ഉണരുവോ ആവോ….

 

വാതിലടയുന്ന ശബ്ദം കേട്ടപ്പോ മനസ്സിലായി കിച്ചു വന്നെന്ന്…

നേരെ തൊട്ടിലിനരികെ പോയി കണ്ണനോരുമ്മയും കൊടുത്ത് ബെഡിലേക്ക് കയറി… അവന് പുതപ്പ് ഞാൻ വച്ചിരുന്നെങ്കിലും അതെടുക്കാതെ ഞാൻ പുതച്ചിരുന്ന പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി….

 

ചെരിഞ്ഞു കിടക്കുന്ന എന്റെയടുത്തേക്ക് കിടന്നു മുഖം എന്റെ കഴുത്തിൽ പൂയ്തി കൈ വയറിന് പുറത്തോടെയിട്ട് എന്നെ അവനിലേക്ക് ചേർത്ത് ഒട്ടി കിടന്നു….

 

“ലച്ചു.. എനിക്ക് ഒരു ഉമ്മ തരോ,”

ചെവിക്കരികിൽ വന്ന് പതിഞ്ഞ ശബ്ദത്തിൽ അവനത് പറഞ്ഞെങ്കിലും കേൾക്കാത്തെ പോലെ നടിച്ചു കിടന്നു.

 

“പ്ലീസ് ലച്ചു… എന്റെ നേരെ ഒന്ന് കിടക്ക്.. എത്ര കാലായി നമ്മളിങ്ങനെ ഒരുമിച്ച് കിടന്നിട്ട്.. പ്ലീസ്..”

 

“നീയില്ലാതെ കിടന്നിട്ട് ഉറക്കവും വരുന്നില്ല… എന്നും ശ്യാസം കിട്ടാതെ ഞെട്ടി ഉണരലാ… നല്ലതു പോലെ ഉറങ്ങിയിട്ട് എത്ര നാളായെന്ന് അറിയോ…”

 

അത്‌ പറയുമ്പോ അവന്റെ ശബ്ദം ഇടറിയിരുന്നു..

 

പാവം..കമ്പനി കാര്യങ്ങൾ ഒന്ന് പഠിച്ചു വരുന്നേ ഉള്ളു അവൻ..അതിന്റെ സ്‌ട്രെസ് നല്ലത് പോലെയുണ്ട് അവന്.. അതിന്റെ കൂടെ ഞാനും അവോയ്ഡ് ചെയ്താ. ചിലപ്പോ…..ചേച്ചിയോട് അവന്റെ കാര്യം തിരക്കുമ്പോ അധിക ദിവസവും വീട്ടിൽ വരാറില്ലെന്നാ കേട്ടത്…അലന് വിളിച് അന്വേഷിച്ചപ്പോ അവന്റെ കൂടെ ആ സൂപ്പർമാർക്കറ്റിന്റെ മുകളിൽ കിടക്കലാണ്…വെറുതെ അവന്റെ ഉറക്കവും കളഞ്…. ഈ പിണങ്ങി നടക്കലിന്റെ ആവശ്യമൊന്നുമില്ല അവൻ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ..ഒരിക്കലും കിച്ചു ചതിക്കില്ലെന്നറിയാ….എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാൻ എന്തോ അവനെ അതിൽ നിന്നും തടയ്യുന്നുണ്ടെന്ന് മനസ്സിലായി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025