Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി 9

 

“ആ വണ്ടി ഷെഡ്‌ഡിലേക്ക് കയറ്റി വച്ചേക്ക്… മഴ വല്ലാണ്ട് കൊള്ളിക്കേണ്ട ”

അച്ഛനതും പറഞ് അമ്മ കൊണ്ട് വന്ന തോർത്തു കൊണ്ട് തല തുവർത്താൻ തുടങ്ങി.

അപ്പോഴേക്കും ദേവു കുടയും തപ്പി കണ്ടു പിടിച് അങ്ങോട്ടേക്ക് എത്തിയിരുന്നു…

കിച്ചു കണ്ണനെ ദേവുവിനെ ഏൽപ്പിച്ച് കുട വാങ്ങി മുറ്റത്തേക്കിറങ്ങാൻ നിന്നു

 

“ലച്ചു.. നീയും കൂടെ പോ.. എങ്ങനെ അവന് ഒറ്റക്ക് ചെയ്യാ ”

 

അച്ഛനത് എന്നെ നോക്കി പറഞ്ഞപ്പോ ഞാൻ അവന്റെ അടുത്തേക്ക് നടന്നു..

 

ഒരു കുടയിൽ ഞങ്ങളിങ്ങനെ ബൈക്കിനടുത്തേക്ക് നടന്നു… അവനെന്റെ തോളിലൂടെ കയ്യിട്ട് ചേർത്തു നിർത്തിയിരുന്നു…

 

ബൈക്കിനടുത്തെത്തി അവൻ കുട എന്റെ കയ്യിലേക്ക് വച്ചു തന്നു. ചാവി എടുക്കാത്തത് കൊണ്ട് തന്നെ ബൈക്ക് ഉന്തി കൊണ്ട് ഷെഡിലേക് കയറ്റി വയ്ക്കേണ്ടി വന്നു.. അത്‌ കൊണ്ട് തന്നെ പകുതി മുക്കലും ഞങ്ങൾ നനഞ്ഞിരുന്നു….

തിരിച് ഉമ്മറത്തേക് നടക്കുമ്പോഴും ഞങ്ങൾ തീർത്തും നിശബ്ദരായിരുന്നു.. എല്ലാവരും അകത്തേക്ക് കയറിയിട്ടുണ്ട്… കണ്ണന്റെ നിർത്തതേയുള്ള കരച്ചിൽ കേൾക്കാം ഇപ്പൊ… വിശക്കുന്നുണ്ടായിരിക്കാം…

കുട ഉമ്മറത്തു തന്നെ വച്ച് മാറിലുള്ള തോർത്ത്‌ കിച്ചുവിന്റെ നേരെ നീട്ടി. അവനത് വാങ്ങി തലയും തൂവർത്തി പിന്നാലെ വന്നു.

 

ഹാളിലേക്ക് കടന്നപ്പോ അച്ഛന്റെ കയ്യിലുണ്ട് കണ്ണൻ..

 

എന്നെ കണ്ടപ്പോൾ തന്നെ എന്റെ നേരെ കൈ നീട്ടി കരയാൻ തുടങ്ങി.. ഞാൻ കണ്ണനെ അച്ഛന്റെ കയ്യിൽ നിന്നും എടുത്തു.

“ഇവന്റെ ട്രൗസർ എന്തെ ”

 

‘ഇവൻ ദേവൂന്റെ അടുത്ത് മൂത്രം ഒഴിച്ചു.. അവളത് വൃത്തിയാക്കാൻ കൊണ്ട് പോയതാ .’

 

“ഇനിയിപ്പോ കറന്റ് വരുവായിരിക്കില്ല… ഭക്ഷണം കഴിച്ചാലോ… നനഞ്ഞതൊക്കെ എല്ലാരും മാറ്റി വന്നേ ”

 

അടുക്കളയിൽ നിന്ന് വന്ന അമ്മയത് പറഞ്ഞപ്പോ ഞാൻ കണ്ണനെയും എടുത്ത് മുകളിലേക്ക് കയറാൻ തുടങ്ങി.. ഫോണിന്റെ ഫ്ലാഷുമടിച്ച് എനിക്ക് വഴിയേകി പുറകെയായിട്ട് കിച്ചുവും..

 

റൂമിന്റെ വാതിലും തുറന്ന് അകത്തേക്ക് കയറി… പുറകെ വന്ന കിച്ചു അകത്ത് കയറിയ ശേഷം വാതിലടച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025