Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിവിംഗ് ടുഗെതർ

കുട്ടികൾ ഓരോന്ന് പറഞ്ഞ് എന്നെ കളിയാക്കാൻ തുടങ്ങി. ഞാൻ  തലകുനിച്ചു നിന്നു.

” ക്ലാസ്സിൽ ശ്രെദ്ധിച്ചിരിക്ക് ”

ഇരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് സർ  എന്നോട് പറഞ്ഞപ്പോൾ  ഞാൻ ഇരുന്ന്. ബഞ്ചിൽ ഇരുന്നപ്പോൾ ആദ്യം എന്റെ ശ്രെദ്ധ പോയത് സുഹാന ഇരിക്കുന്ന ഭാഗത്തേക്ക് ആയിരുന്നു.. അവൾ  എന്നെ നോക്കി ഇരിക്കുക ആയിരുന്നു.  എന്റെ വയറ്റിൽ   ഒരുപാട് ചിത്രശലഭങ്ങൾ പറക്കുന്നത് പോലെ തോന്നി.

അന്ന് കോളേജ് കഴിഞ്ഞു ബസ്സ്റ്റോപ്പിലേക്ക്  പോകുമ്പോൾ ഞാൻ അവളുടെ പുറകെ  നടന്നു. കുട്ടികൾ ബൈക്കിൽ ചിറി പാഞ്ഞു പോകുന്നുണ്ടായിരുന്നു. അവൾ  റോഡിനു സൈഡിൽ കൂടെ വളരെ പതുക്കെ  ആയിരുന്നു  നടന്നിരുന്നത്.  ഞങ്ങൾ  ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ ഞാൻ സ്ഥിരം  പോകുന്ന ബസ്  പോയിരുന്നു. കുട്ടികളിൽ ഭൂരിഭാഗം പേരും അതിൽ   കയറി പോയിരുന്നു.  കുഴപ്പം ഇല്ല അടുത്ത ബസ് വരുന്നത് വരെ  സുഹാനയുടെ കൂടെ നിക്കാമല്ലോ  എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.

ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തി കുറെ നേരം കഴിഞ്ഞപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് . സുഹാന എന്റെ അടുത്തേക്ക് വന്നു ചോദിച്ചു.

” അടുത്ത ബസ് എപ്പോഴാ? ”

”  ങേ…..എന്താ? ”

” അടുത്ത ബസ് എപ്പോഴാണ് എന്ന് ”

” ഒരു പത്തു മിനിറ്റ് കൂടി കഴിയും ”

” താൻ ആ  ബസിൽ ആണോ പോകുന്നത് ”

” അതെ ”

” എന്നും അതിലാണോ  പോകുന്നത്  ”

” അല്ല  ഞാൻ ഇന്ന് ബസ് മിസ്സ്‌ ആയി ”

” അൻവർ അലി എന്നല്ലേ പേര് ”

” ഹഹ    അൻവർ …..  അലി എന്റെ ഫ്രണ്ട്ന്റെ പേര”

” അത്ര ക്ലോസ് ഫ്രണ്ട് ആണോ  ഈ  അലി ”

” നിനക്ക് എങ്ങനെ അറിയാം ”

” അല്ല  ക്ലാസ്സിൽ  കുട്ടികൾ പറഞ്ഞത്  കേട്ടതാ ”

” എല്ലാവരും കോളേജ് ചേഞ്ച്‌ ചെയ്യുമ്പോൾ നല്ല  കോളേജിലേക്ക് അല്ലെ മാറുന്നത് താൻ  എന്താ ഈ  അലമ്പ് കോളേജിലേക്ക് വന്നത് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025