Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 02

ഹോസ്റ്റലിലെ ടെറസിന്റെ മുകളിൽ വെറുതെ കാറ്റ് കൊണ്ട് കിടക്കുമ്പോൾ ആണ് ഷൈനിന് ആ കോൾ വന്നത്..
വേറെ ആരും ആയിരുന്നില്ല അഞ്ജലി തന്നെ…
സംഭവം വേറൊന്നും അല്ല.. അവൾക്ക് ഇവനെ കാണാൻ ഒരു പൂതി.. അതിന് കാരണവും ഉണ്ട്.. അവളുടെ വീട്ടിൽ എല്ലാവരും കൂടി ഏതോ ഒരു കല്ല്യാണം കൂടാൻ വേണ്ടി വൈകുന്നേരം പോയത് ആണ്.. അവർ ഏകദേശം അർദ്ധരാത്രി തിരിച്ച് വരികയുള്ളൂ.. അപ്പോ അത്രേം നേരം ഇവർക്ക് സൊള്ളാൻ ആണ് പ്ലാൻ..

അന്നത്തെ അവസ്ഥ അല്ലേ കേട്ട പാതി കേൾക്കാത്ത പാതി ഞാനും ഇവനും കൂടി വണ്ടിയും എടുത്ത് അവളുടെ വീട്ടിലേക്ക് വിട്ടു..
വീടിന്റെ കുറച്ച് മുന്നേ വണ്ടി നിർത്തി ഞങ്ങൾ വീടിന്റെ അടുത്തേക്ക് നടന്നു…
റോഡിനെ ചാരി മതിൽ ആണ്.. നടുക്ക് ഒരു വലിയ ഗെയിട്ടും ഉണ്ട്.. ഗേറ്റിനു വീടിനും ഇടയിൽ വലിയ ഒരു മുറ്റം ആണ്…

ഗെയിറ്റ് തുറന്ന് അകത്ത് കയറുന്നത് ബുദ്ധി അല്ല കാരണം റിമോട്ട് കണ്ട്രോൾ ഉള്ള ഗെയിറ്റ് ആണ്…. മതിലു ചടാം.. പക്ഷേ അത് നല്ല ഉയരം ഉണ്ടായിരുന്നു..
എങ്ങനെ ചാടും എന്നാലോചിച്ച് നിന്നപ്പോൾ ആണ് റോഡ് സൈഡിൽ ചെങ്കല്ല് അട്ടി വച്ചിരിക്കുന്നത് കണ്ടത്… അപ്പോ തന്നെ പോയി അതിൽ നിന്ന് നാലെണ്ണം എടുത്തോണ്ട് വന്ന് മതിലിനെ ചാരി അട്ടിക്ക്‌ വച്ചു.. എന്നിട്ട് ഞങ്ങൾ അതിന്റെ മേലെ കയറി മതിൽ ചാടി..

വീട്ടിൽ പട്ടിയും സെക്യൂരിറ്റിയും ഒന്നും ഇല്ല എന്ന് അവൾ മുന്നേ പറഞ്ഞിരുന്നു…
മതിലു ചാടിയ ഞങ്ങൾ കള്ളന്മാരെ പോലെ കുനിഞ്ഞ് വീടിന്റെ മുൻവശം ലക്ഷ്യമാക്കി നടന്നു…

നല്ല നിലാവുള്ള ഒരു രാത്രി ആയിരുന്നു അത്.. അത്കൊണ്ട് ടോർച്ചിന്റെ ആവശ്യം വേണ്ടി വന്നില്ല…
പക്ഷേ എന്ത് പറയാൻ.. തട്ടത്തിൻ മറയത്തിലെ നിവിൻ പോളിയുടെ അവസ്ഥ ആയിപ്പോയി.. ഞങ്ങൾ വീടിന്റെ മുന്നിൽ എത്തിയതും ഗെയിറ്റും തുറന്ന് കൊണ്ട് രണ്ടു കാറുകൾ ഉള്ളിലേക്ക് വന്നു… നല്ല ഹൈ ബീം വെളിച്ചത്തിൽ ഞങ്ങൾ രണ്ടുപേരും തിളങ്ങി നിന്നു..

ആൻഡ്രൂ ഓടിക്കോ എന്ന് പറഞ്ഞ് ഇവനും ഇവന്റെ പിന്നാലെ ഞാനും മതിൽ ലക്ഷ്യം ആക്കി ഓടി… പക്ഷേ എത്ര ശ്രമിച്ചാലും ചാടാൻ പറ്റാത്ത ഉയരം ഉണ്ടായിരുന്നു ആ മതിലിന്…

അപ്പോളേക്കും കാറിൽ ഉണ്ടായിരുന്ന അവളുടെ ബന്ധുക്കൾ ഒക്കെ കൂടി ഞങ്ങളെ പിടിച്ചു…
പിടിച്ചു എന്ന് മാത്രം അല്ല നല്ല ഇടിയും കിട്ടി.. വയറ്റിനിട്ട്‌ ആദ്യത്തെ ഇടി കിട്ടിയപ്പോൾ തന്നെ ഞാൻ നിലത്തോട്ട്‌ ഇരുന്നു…

അവന്മാർ ഞങ്ങളെയും വലിച്ചൊണ്ട് അവളുടെ അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോയി..

അച്ഛൻ: എന്തായിരുന്നു നിന്റെ ഒക്കെ ഉദ്ദേശം..?? എന്തിനാ നീയൊക്കെ എന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്..??

ഞങ്ങൾ രണ്ടാളും മറുപടി ഒന്നും പറഞ്ഞില്ല.. അവസാനം നല്ല ഒരു കുത്ത് വയറ്റത്ത് കിട്ടിയപ്പോൾ ഇവൻ ഉറക്കെ വിളിച്ച് പറഞ്ഞു…

ഷൈൻ: ഞങ്ങൾ അഞ്ജലിയെ കാണാൻ വേണ്ടി വന്നതാ… ഞാനും അഞ്ജലിയും തമ്മിൽ ഇഷ്ടതിൽ ആണ്…
അവള് വിലിച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്…

ഇത്രയും ബന്ധുക്കളുടെ മുന്നിൽ വച്ച് അത് പറഞ്ഞപ്പോൾ അവളുടെ അച്ഛൻ അലറി കൊണ്ട് ഇവന്റെ നേരെ വന്നു.. എന്നിട്ട് ഇവന്റെ കോളരിന് കുത്തി പിടിച്ചു…

അച്ഛൻ: എന്ത് പറഞ്ഞെടാ നായെ..?? മാനം മര്യാദക്ക് ജീവിക്കുന്ന എന്റെ കൊച്ചിനെ കുറിച്ച് അനാവശ്യം പറയുന്നോ… കൊന്നു കളയും നിന്നെ ഞാൻ…

ഷൈൻ: നിങ്ങള് ആദ്യം അവളെ വിളിക്ക് എന്നിട്ട് ചോദിക്ക് എന്നെ അറിയുമോ എന്ന്.. എന്നിട്ട് തീരുമാനിക്ക് എന്നെ കൊല്ലണോ വേണ്ടയോ എന്ന്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025