Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 2

കുഞ്ഞിനെ ഓടിച്ചെന്നു എടുക്കുവാൻ തോന്നിയെങ്കിലും  ഒന്നും ചെയ്യാൻ പറ്റാതെ ഞാൻ അവിടെ നിന്നു. കേക്ക് മുറിക്കുന്നതിനു മുൻപ് സാനിയ ചുറ്റും ഒന്നു കണ്ണോടിച്ചു. അവളുടെ നോട്ടം എന്റെ മുഖത്ത് വന്നു നിന്നു. അവളുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് ഞാൻ ശ്രെദ്ധിച്ചു. ഞാൻ അവളെയും കുഞ്ഞിനേയും നോക്കി അവിടെത്തന്നെ നിന്നു ഇതിനൊക്ക് കേക്ക് മുറിക്കലും വിതരണവും എല്ലാം നടന്നു.. അവിടെ ഉണ്ടായിരുന്നവർ ഓരോരുത്തരായി പിരിഞ്ഞു പോയി. അവരിൽ ചിലർ എന്നോട് യാത്ര പറയുന്നുണ്ടായിരുന്നു ഞാൻ അവരെ കണ്ണുകൊണ്ട് യാത്രയാക്കി. തിരിച്ചു കുഞ്ഞും സാനിയയും നിന്ന ഭാഗത്തേക്ക് തിരിഞ്ഞു. അപ്പോൾ ഒരു കയ്യിൽ കുഞ്ഞും മാറുകയ്യിൽ കേക്ക് ട്രൈയും ആയി സാനിയ എന്റെ മുന്നിൽ.

” ഞാൻ വരില്ല എന്ന് കരുതി ”

പതുക്കെ പറഞ്ഞു കൊണ്ട് അവൾ കേക്ക് ട്രേ എന്റെ നേരെ നീട്ടി. ഞാൻ അതിൽ നിന്നും ഒന്ന്എടുത്ത്  മാസ്ക് മാറ്റി കഴിക്കാൻ തുടങ്ങി . ഞാൻ കുഞ്ഞിനെ നോക്കി എന്നിൽ ശ്രെദ്ധ തിരിക്കാൻ ഓരോ ശബ്ദവും ആംഗ്യവും ഒക്കെ കാണിച്ചു. സാനിയ പെട്ടെന്ന് കുഞ്ഞിനെ എന്റെ നേർക്ക് നീട്ടി. ഞാൻ സന്തോഷത്തോടെ മോളെ ചേർത്തു പിടിച്ചു. ഞാൻ എന്തെക്കെ ചെയ്തിട്ടും മോൾ അന്തം വിട്ടു നോക്കിയതല്ലാതെ ഒന്നു ചിരിക്കുക പോലും ചെയ്തില്ല. സാനിയ എങ്ങനെയെയും കുഞ്ഞിനേയും നോക്കി അവിടെ നിൽപ്പുണ്ട്. ഞാൻ കുഞ്ഞിനെ ചുംബിക്കാൻ നോക്കിയപ്പോൾ കുഞ്ഞ് കരയാൻ തുടങ്ങി. സാനിയ മോളെ വെടിക്കാൻ കൈ നീട്ടി കുഞ്ഞ് അവളുടെ നേരെ ചാടി അവൾ കുഞ്ഞിനെ എടുക്കാൻ ആഞ്ഞപ്പോൾ എന്റെ ഇടത്തെ കൈ  കുഞ്ഞിനും അവളുടെ നിറമാറിനുഇടയിലും ആയി ഞെരുങ്ങി ഇരുന്നു ഞാൻ കൈ എടുത്തപ്പോൾ അവളുടെ മാറിന്റെ മർദ്ദവവും സാനിയയുടെ മുഖ ഭാവവും എനിക്ക് സുഖം നൽകി. കുറച്ചു നേരം അവിടെ നിന്ന ശേഷം  ഞാൻ അവിടെ നിന്നും ഇറങ്ങി. റിജോയുടെ മാറ്റം എന്നെ വല്ലാതെ ഞട്ടിച്ചു എങ്കിലും സാനിയയെയും കുഞ്ഞിനേയും കണ്ട സന്തോഷത്തിൽ ആയിരുന്നു ഞാൻ.

വീട്ടിൽ വന്നു കുളികഴിഞ്ഞ ശേഷം ഞാൻ ബെഡിൽ ചാരി ഇരുന്നു  ഫോണിൽ ഓരോന്ന് സ്ക്രോൽ ചെയ്തു നോക്കുക ആയിരുന്നു. മെഹ്റിൻ മോനും ആയി ഡോർ തുറന്നു വന്നു. കുഞ്ഞിനെ റൂമിൽ ഉള്ള തൊട്ടിലിൽ കിടത്തിയ ശേഷം കട്ടിലിൽ വന്നു കിടന്നു. അവൾ വന്നു കിടന്നതും ഞാൻ ഫോൺ വെച്ചു അവളെ കെട്ടിപിടിച്ചു

” ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ ”

” പിന്നെ  നിന്നെയും കെട്ടിപിടിച്ചു ദിവസവും ഇങ്ങനെ കിടക്കാൻ പറ്റുന്നത് ഭാഗ്യം തന്നെ അല്ലെ….. ആ സന്തോഷം ആണ് ”

ഞാൻ അത്‌ പറഞ്ഞതും അവൾ എന്റെ നേരെ തിരിഞ്ഞു കൊണ്ട്.

” ഇന്ന് നിങ്ങൾ വൈകിട്ട് എങ്ങോട്ടാ പോയത് ”

അവൾ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ ഞാൻ പതറി.

” നിങ്ങൾ ഇങ്ങനെ കിടന്ന് വിയർക്കേണ്ട…. ഇക്ക ഇക്കാടെ കുഞ്ഞിനെയും തള്ളായെയും കാണാൻ പോയത് അല്ലെ……… സാരമില്ല ……… പിന്നെ എന്നോട് അന്ന് അനുവാദം ഒക്കെ വാങ്ങിട്ടു അല്ലെ അന്ന് ഇവിടുന്ന് പോയത്….. പിന്നെ എന്താ ഇങ്ങനെ വിയർക്കുന്നത്. ”

” യേ  ഞാൻ വിയർക്കുന്നൊന്നും ഇല്ല “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025