Kambikuttan Malayalam

Sex stories Kambikuttan kambikathakal

മകന്റെ കൂട്ടുകാരൻ

“അതുമ്മാ …അവനെപ്പോഴും ..നാവെടുത്താൽ പെണ്ണുങ്ങളെപ്പറ്റിയെ പറയുവൊള്ളൂ!”

തൃശൂർ പൂരം പ്രതീക്ഷിച്ചിരുന്ന അഫ്രീൻ ഒരു “പൊട്ടാസ്” പൊട്ടുന്ന ശബ്ദം കേട്ട് മകനെ മിഴിച്ചുനോക്കി.

“പിന്നെ നിന്റെ ഈ പ്രായത്തിൽ പിന്നെ ബിസ്മില്ലാഹി ഉർ റഹ്‌മാനുർ റഹിം ഒക്കെയാണോ ചൊല്ലുന്നേ? അത് കൊള്ളാം! അതിന് ഇരുപത്തിനാലു മണിക്കൂറും പെമ്പിള്ളേരെ പറ്റിയൊന്നും അല്ലല്ലോ ആണോ?”

“എന്റുമ്മാ അതല്ല!”

ഫർഹാനിൽ അസഹീനത കൂടി.

“ഇങ്ങളെ ഞാൻ എങ്ങനെയാ ഒന്നു പറഞ്ഞ് മനസ്സിലാക്കുന്നേ!”

“മലയാളത്തി പറഞ്ഞ മതി!”

അഫ്രീനും ശബ്ദമുയർത്തി.

“ഉമ്മാ അവൻ ശരിക്കും പെണ്ണുപിടിയനാ!”

അത് കേട്ടപ്പോൾ ശരിക്കും അഫ്രീൻറെ കണ്ണുകൾ മിഴിഞ്ഞു.

“നീ എന്താ പറഞ്ഞെ?”

അവൾ ചോദിച്ചു.

“കണ്ടോ! കണ്ടോ!”

അവൻ അഫ്രീൻറെ നേരെ വിരൽ ചൂണ്ടി.

“ഉമ്മ ഞെട്ടീല്ലേ? ഉമ്മാ ശരിക്കും ഞെട്ടീല്ലേ! അതാ പറഞ്ഞെ ഒരു മകന് സ്വന്തം ഉമ്മയോട് പറയാൻ പറ്റുന്ന വിഷയമല്ല ഇത്!”

അഫ്രീൻ അൽപ്പ നേരം ആലോചിച്ചു.

“അവൻ ക്ലാസ്സ് കട്ട് ചെയ്ത് പുറത്ത് പോകുമോ? കൂടെ പഠിക്കുന്ന പെണ്ണുങ്ങടെ കൂടെ സിനിമയ്‌ക്കൊക്കെ?”

അവൾ ചോദിച്ചു.

“അത് മാത്രമല്ല ഉമ്മ!”

“പിന്നെ?”

“അവൻ മുതിർന്ന പെണ്ണുങ്ങടെ കൂടെ…”

“കൂടെ?”

“ഉമ്മ എനിക്കത് പറയാൻ പറ്റില്ല!”

ആ വാർത്തയ്ക്ക് മുമ്പിൽ അഫ്രീൻ സ്തംഭിച്ച് നിന്നു.

“എടാ അവൻ നിന്നെപ്പോലെ വെറും ഒരു ഡിഗ്രി സ്റ്റുഡന്റ്റ് അല്ലെ?”

“പിന്നല്ലാതെ!”

“എപ്പഴാ രാത്രീല് ആണോ അവന്റെ കറക്കം?”

“അതെ!”

അഫ്രീൻ എന്തോ ആലോചിച്ചു.

“അത് മാത്രമല്ല…”

“പിന്നെ?”

“അവൻ ഞങ്ങൾ താമസിക്കുന്ന വീട്ടിലും പെണ്ണുങ്ങളെ കൊണ്ടുവരും! രാത്രീല്!”

അഫ്രീൻ ആശ്ചര്യത്തോടെ തലയിൽ കൈവെച്ചു.

“പടച്ചോനെ!”

അവൾക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല.

“നീ നേരാണോ ഈ പറയണേ?”

“പിന്നല്ലാതെ! പിന്നല്ലാതെ ഞാൻ എന്തിനാ നൊണ പറയുന്നേ!”

“അല്ലാഹ്! ഇതിങ്ങനെ പോയാൽ…!”

ഫർഹാൻ ഒന്നും പറയാതെ ഉമ്മയെ നോക്കി.

“എടാ, അവൻ നിന്നെപ്പോലെ വെറും ഇരുപത് വയസ്സ് മാത്രം പ്രായവല്ലേ ഉള്ളൂ? നിന്നെപ്പോലെ പഠിക്കാൻ വന്നതല്ലേ അവൻ?”

“അതൊക്കെ ശരിയാ!”

ഫർഹാൻ പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025