Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 10

“”അവൻ ഇവിടെ ഒരാളെ കാണാൻ വേണ്ടി വന്നതാണെന്ന എനിക്ക് അവനെ ചോദ്യം ചെയ്തതിൽ നിന്നും മനസിലായത് പക്ഷെ എന്തിനാണെന്നോ ആരാണെന്നോ എത്ര ചോദിച്ചിട്ടും അവൻ പറഞ്ഞിട്ടില്ല .. അത് ആരാണെന്നു ആ ആളു തന്നെ പറഞ്ഞാൽ എനിക്ക് ഇവിടുന്നു വേഗം പോകാമായിരുന്നു പിന്നെ എനിക്കും നിങ്ങൾക്കും പിന്നെ ഒരു ബുദ്ധിമുട്ടും ആവില്ല അപ്പൊ പറയുവല്ലേ”

ജോൺസൺ ഒന്ന് കൂടെ എല്ലാവരോടുമായി ചോദിച്ചു…

ആരും ഒന്നും മിണ്ടാതെ ആയപ്പോൾ ജോൺസൺ എല്ലാവരെയും ഒന്ന് തുറിച്ചു നോക്കി…

“”എങ്കിൽ ശരി..അങ്ങനെ ആവട്ടെ എനിക്ക് ഇവിടെ ഉള്ള ഓരോരുത്തരെയും ഒറ്റയ്ക്കു ചോദ്യം ചെയേണ്ടി വരും എല്ലാവരും സഹകരിച്ചേക്കു”” ദാസ് ഓരോരുത്തരെ ആയി ഇങ്ങോട്ട് വിളിക്കു രണ്ടു കസേരയും എടുക്ക്”

ജോൺസൺ പറഞ്ഞത് കേട്ടു കോൺസ്റ്റബിൾ ദാസ് രണ്ടു കസേര എടുത്തു മരത്തണലിൽ വെച്ചു…

“ഓരോരുത്തരായി വന്നോളൂ..ആദ്യം സ്ത്രീകൾ വന്ന മതി””

ദാസ് പറഞ്ഞു…

അങ്ങോട്ട്‌ നോക്കി കൊണ്ട് ദാസ് അത് പറഞ്ഞപ്പോൾ തന്നോട് ആണെന്ന് വിചാരിച്ചു മൃദൂല പേടിച്ചുകൊണ്ട് ജോൺസന്റെ അടുത്തേക് മെല്ലെ പോയി..

പേടിച്ചു വിറയ്ക്കുന്ന മൃദുലയെ നോക്കി കൊണ്ട് ജോൺസൺ ഇരിക്കാൻ തല കൊണ്ട് ആംഗ്യം കാണിച്ചു…

അവൾ മെല്ലെ പേടിച്ചു കൊണ്ട് ആ കസേരയിൽ ഇരുന്നു…

“എന്താ പേര്”

“”മൃദൂല””

“”ഇ വീടും ആയിട്ടുള്ള ബന്ധം”

“ഇവിടുത്തെ മഹേഷിന്റെ ഭാര്യ ആണ്”

“”മ്മ് . കഴിഞ്ഞ ദിവസം രാത്രി മൃദൂല പുറത്തു എന്തിനാ വന്നത്””

“”അയ്യോ സാറെ ഞാൻ പുറത്തൊന്നും വന്നില്ല ഞാൻ ഇന്നലെ ഒന്നും കേട്ടിട്ടും ഇല്ല ഒന്നും കണ്ടിട്ടും ഇല്ല എന്റെ മഹേഷേട്ടനേം കെട്ടിപിടിച്ചു ഉറക്കായിരുന്നു ഇന്നലെ.. മഴയത്തു പുറത്തു ഒച്ചയും കെട്ടില്യ മഹേഷേട്ടനോട് ഞാൻ ഒന്നും പറഞ്ഞതും ഇല്ല്യ “”

മൃദൂല അങ്ങനെ പറഞ്ഞപ്പോൾ തന്നെ അയാൾക്കു എന്തോ ഇവൾക്കു അറിയാം എന്നൊരു സംശയം തോന്നി..

“മ്മ്.. അപ്പോൾ മൃദുല ഒന്നും കണ്ടിട്ടില്ല അല്ലെ.”

“”ഇല്ല്യ സാറെ എന്റെ മഹേഷേട്ടനാണേ സത്യം ഞാൻ ഒന്നും കണ്ടിട്ടില്ല്യ””

അവൾ ആണയിട്ട് പറഞ്ഞു…

“എങ്കിൽ ശരി ഞാൻ വിളികാം മൃദൂല പൊയ്ക്കോളൂ അടുത്ത ആളു വാ””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025