Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 14

“ഞാൻ കോരി തരണോ മോളെ”

എന്തോ അവൾക്കു വയ്യാത്തത് പോലെ തോന്നിയപ്പോൾ മായ അവളെ നോക്കി കൊണ്ട് ചോദിച്ചു…

“ഏയ്യ് കുഴപ്പമൊന്നുല്ല്യ മായേച്ചി ഞാൻ കോരി കുടിച്ചോളാം”

ഭവ്യ പതിയെ ചൂട് കഞ്ഞി പതിയെ ഊതി കോരി കുടിച്ചു കൊണ്ട് പറഞ്ഞു….

“മ്മ്.. വയ്യെങ്കിൽ നമ്മുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകാം മോളെ പനി വെച്ചോണ്ട് ഇരിക്കണ്ട ഇപ്പോഴത്തെ പനി അല്ലെ എന്താന്ന് അറിഞ്ഞിട്ട.. ഞാൻ ഒരു ഓട്ടോ വിളിക്കട്ടെ ഒന്ന് പോയിട്ട് വന്നാല്ലോ”

മായ ഒന്ന് കൂടെ ഭവ്യയുടെ അവസ്ഥ കണ്ടു കൊണ്ട് ചോദിച്ചു…

“എന്റെ മായേച്ചി എനിക്ക് ഒന്നൂല്ല്യാന്നെ അത് ഇന്നലെ കുറച്ചു മഴ കൊണ്ടായിരുന്നു അതിന്റെ ആയിരിക്കും ഒരു പാരസെറ്റമോൾ എടുത്തു കഴിച്ചു ഇപ്പോ അത് കുറഞ്ഞോളുമെന്നെ”

തനിക്കു എന്തിന്റെ പനി ആണ് വന്നതെന്ന് മായയോട് പറയാൻ പറ്റില്ലല്ലോ എന്നോർത്ത് അങ്ങനെ ഒരു കള്ളം പറഞ്ഞു മായയെ സമാധാനിപ്പിച്ചു കൊണ്ട് ഭവ്യ കഴിച്ചു കൊണ്ടിരുന്നു…

“മ്മ്.. എന്ന മോള് കഴിക്കു പാത്രം അവിടെ വെച്ചേക്കു ഞാൻ എടുത്തോളാം കുറച്ചു പണി ഉണ്ട് അടുക്കളയില് അത് ഒന്ന് തീർക്കട്ടെട്ടോ”

അതും പറഞ്ഞു മായ മെല്ലെ എഴുന്നേറ്റു…

“ശരി ചേച്ചി…ഞാൻ കഴിച്ചോളാം”

ഭവ്യ മറുപടി കൊടുത്തപ്പോൾ മായ തന്റെ മുടി ഒന്ന് നേരെ ആക്കി കൊണ്ടു മുറിക്കു പുറത്തേക്കു പോയി…

“ഡാ രഘുവെ എന്താടാ നട്ടുച്ചയ്ക്കു ഒരു ഉറക്കം”

പാതി ഉറക്കത്തിൽ ആയിരുന്ന രഘുവിനെ കണ്ടു മുറിയിലേക് കേറി വന്ന രമണി ചോദിച്ചു…

രമണിയുടെ കനമുള്ള ശബ്ദം കേട്ടപ്പോൾ രഘു ഒന്ന് ഞെട്ടി ഉണർന്നു രമണിയെ നോക്കി…

“ഓ.. ചേച്ചി ആയിരുന്നോ ഞാൻ ഒന്ന് ഉറങ്ങി പോയി ചേച്ചി വല്ലാത്ത ക്ഷീണം”

അവൻ ഒന്ന് ഉറക്കം ശരിയാവാതെ കോട്ടു വാ ഇട്ടു കൊണ്ട് രമണിക്ക് മറുപടി നൽകി..

“എന്താടാ ചെക്കാ അത്ര ക്ഷീണം വരാൻ ഇന്നലെ കുടിച്ചതിന്റെ ആണോ അതോ ഇന്നലെ പറഞ്ഞ പോലെ വല്ലവളെയും ഇന്നലെ രാത്രി പോയി പണിഞ്ഞോടാ ചെക്കാ നീ”

രമണി അവിടെ കണ്ട കസേരയിൽ ഒന്ന് ഇരുന്നു കൊണ്ട് ഒന്ന് ആകാംഷയോടെ രഘുവിനോട് ചോദിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025