Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 14

കാവ്യ അവളെ ഒന്ന് സമാധാനിപ്പിക്കാൻ നോക്കി…

“അതല്ല കാവ്യെ കുഞ്ഞു ആവാത്തതിന്റെ പ്രശ്നം എനിക്കാണെന്നു ഒരിക്കൽ ഡോക്ടറേ കാണിക്കാൻ പോയപ്പോൾ മഹേഷേട്ടനോട് ഡോക്ടർ പറയുന്നത് ഞാൻ പുറത്തു നിന്നു ഞാൻ കേട്ടതാ എന്നെ പുറത്തു ഇരുത്തി ഏട്ടനെ മാത്രം ഡോക്ടറു വിളിച്ചപ്പോ ഒരു സംശയം തോന്നി ശ്രദ്ധിച്ചപ്പോ ഞാൻ കേട്ടതാ പക്ഷെ ഇപ്പോഴും മഹേഷേട്ടൻ പറയുന്നത് നമ്മുക്ക് കുഴപ്പമൊന്നുമില്ല ശ്രമിച്ച നമ്മുക്ക് വാവ ഉണ്ടാകുമെന്ന എന്നോടുള്ള ഇഷ്ടം കൊണ്ട ആ കള്ളം പറയണേ എല്ലാം അറിഞ്ഞിട്ടു ആ കള്ളം കേൾക്കുമ്പോ ഉരുകി പോകുമെടി ഞാൻ”

അതും പറഞ്ഞു അറിയാതെ മൃദൂല ഒന്ന് വിങ്ങി പോയി…

അത് കേട്ടപ്പോൾ എന്തു പറഞ്ഞു ഇനി മൃദൂലയെ സമാധാനിപ്പിക്കും എന്നറിയാതെ കാവ്യ ഒന്ന് കുഴങ്ങി..

“ഡീ മൃദു നീ കരയല്ലേ ദൈവം അങ്ങനെയൊന്നും ആക്കില്ല എന്തേലും ഒരു വഴി കണ്ടിട്ടുണ്ടാവും വിഷമിക്കല്ലേ ഇ കാലത്തു കുഞ്ഞു ഉണ്ടാവാൻ ഇഷ്ടം പോലെ വഴികൾ ഉണ്ടെടി അതോർത്തു നീ സങ്കടപെടല്ലേ നമ്മുക്ക് എന്തേലും വഴി ഉണ്ടാക്കാം”

ഓരോന്ന് പറഞ്ഞു കരയാൻ തുടങ്ങിയ മൃദുലയുടെ പുറത്തു ഒന്ന് തടവികൊണ്ട് കാവ്യ അവളെ ആശ്വസിപ്പിച്ചു…

“എന്റെ മഹേഷേട്ടൻ എന്നെ ഒന്ന് വഴക്കു പോലും പറയില്ലെടി അതിന്റെ പേരില് എന്നെ ഒന്ന് വെറുത്തുടെ ആ മനുഷ്യന്”

മൃദുല കരഞ്ഞു കൊണ്ട് പറഞ്ഞു..

“നീ എന്തൊക്കെയാ മൃദു പറയണേ അതിനു നി എന്തേലും തെറ്റ് ചെയ്തിട്ടാണോ കുഞ്ഞു ഉണ്ടാവാതെ അതൊക്കെ സമയം ആക്കുമ്പോൾ ദൈവം തരും അതിനു മഹേഷ്‌ നിന്നെ വഴക്കു പറയുന്നത് എന്തിനാ വെറുക്കുന്നത് എന്തിനാ ചുമ്മാ ഓരോ കാര്യങ്ങളു ചിന്തിച്ചു സങ്കടപെടാതെ എല്ലാത്തിനും പോംവഴി ഉണ്ട്”

കാവ്യ അത് പറഞ്ഞപ്പോൾ മൃദൂല തന്റെ കണ്ണൊന്നു തുടച്ചു…

“അറിയില്ലെടി ഇതു ഇങ്ങനെ എത്ര കാലം എന്റെ മഹേഷേട്ടന് ഞാൻ ഒരു ബാധ്യത ആണെന്ന് എനിക്ക് തോന്നുന്ന ഒരു കാലം വന്നാൽ പിന്നെ ഞാൻ ഉണ്ടാവില്ല കാവ്യെ അത് ഉറപ്പാ”

മൃദൂല തന്റെ മനസിലെ തീരുമാനം അറിയാതെ പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025