Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനപ്പൂർവ്വമല്ലാതെ 2

അനുവിന്റെ മുഖം മാറിയിരുന്നു, അവളാകെ അസ്വസ്ഥയാണെന്ന് എനിക്ക് മനസ്സിലായി , അതിന്റെ കാര്യവും എനിക്ക് പിടികിട്ടി , ഞാൻ പെട്ടെന്ന് അവളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം, ഷമീറിനെ മെല്ലെ അവന്റെ തോളിലേയ്ക്ക് അടിച്ചു

 

” എന്റെ പൊന്നു ഷമീറെ, എനിക്ക് അവളോട് അല്ലേലും  അത്ര താല്പര്യമൊന്നുമില്ല, അവൾക്കൊക്കെ ഒടുക്കത്തെ ജാടയാട , അങ്ങനെയുള്ള സാധനങ്ങളെ ഞാൻ മൈൻഡും കൂടി ചെയ്യില്ല..” ഞാൻ പിന്നെയും ആ വളിച്ച ചിരി ചിരിച്ചോണ്ട് അനുവിനെ ഒന്ന് പാളി നോക്കി, അവളുടെ മുഖത്തെ ഭാവത്തിൽ വലിയ വ്യത്യാസമൊന്നുമില്ലാ , സംഗതി ഏറ്റട്ടില്ല  എന്ന് എനിയ്ക്കു മനസിലായി

 

ഷമീർ പിന്നെയും ആ ബെഞ്ചിലേക്ക് ഒന്നുകൂടി ചാരിയിരുന്നു

 

” ഓ അതൊക്കെ പണ്ടല്ലേ എന്റെ മുത്തേ, ഇപ്പ ഓള് എന്റെ ദുഷ്യന്തനെന്ത്യേ, എന്റെ ദുഷ്യന്തനെന്ത്യേ എന്നും പറഞ്ഞോണ്ട് നടപ്പുണ്ട് മോനെ..” അവൻ പെട്ടെന്ന് എന്തോ ആലോചിച്ചു ചിരിച്ചു ..

 

” ഒന്ന് പോയെടാ, അവള് ചുമ്മാ തമാശയ്ക്കു പറയണതാ, നീയത് വിട് ഷമീറെ..” എനിയ്ക്കു എത്രയും വേഗം ഈ ഡയലോഗ് നിർത്തിയ മതിയെന്നായി

 

” ആയിക്കോട്ടെ ആയിക്കോട്ടെ, ഇപ്പ നമ്മള് പുറത്തു, അതല്ലേലും അങ്ങനാണല്ലോ, ദുഷും, ശകുവും കൂടെ ഇപ്പൊ ഒറ്റകെട്ടായി..” അവൻ എന്തോ വലിയ തമാശ പറഞ്ഞപോലെ പെട്ടെന്ന് ചിരിച്ചു

 

കോഴിയ്ക്കു പ്രാണ വേദന, ഈ കള്ള ഹിമാറിന് കോഴിബിരിയാണി എന്ന് പണ്ടാരോ പറഞ്ഞ അവസ്ഥയായിരുന്നു എനിയ്ക്കു, എന്ത് പറയണമെന്നു എന്തു  ചെയ്യണമെന്നോ ഒരുപിടിയുമില്ല

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025