Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനപ്പൂർവ്വമല്ലാതെ 2

അനുവും ചെറുതായി ചിരിക്കുണ്ടെന്നുള്ളത് എനിയ്ക്കു ആശ്വാസം നൽകി,

 

ഇപ്പഴും എന്തിനാ അടികൊണ്ടതെന്നു മനസിലാവാതെ അവൻ എന്നെയും അവളെയും കണ്ണ് മിഴിച്ചു നോക്കി

 

” എടാ സുനിയെ, ഈ പിരാന്തിയെന്തിനാ എന്നെ ആ തടിച്ച ബുക്ക് വെച്ച് വീക്കിയത് ?. ഇവൾക്കിതെന്തിന്റെ പ്രാന്താ..” അവൻ പെട്ടെന്ന് ബോധം വന്നപ്പോൾ ചൂടായി അനുവിനെ തല്ലാനായി ആഞ്ഞു

ഞാൻ പെട്ടെന്ന് അവനെ പിടിച്ചു ബെഞ്ചിലേക്ക് ഇരുത്തി

 

“ആ പിന്നെ തല്ലാണ്ട്, അവളുടെ കാമുകനെ വേറൊരുത്തി ഉമ്മ വെക്കണ കാര്യം പറഞ്ഞതും  പോരാ,

പിന്നെ അത് വർണിക്കുക്ക കൂടി ചെയ്താൽ ,

അവള് പിന്നെ നിന്നെ കെട്ടിപിടിക്കുമോ ?

നിനക്കു ഇത്രയല്ലേ കിട്ടിയുള്ളൂ എന്ന് ആശ്വസിക്കു എന്റെ ഷമീറെ,

നീ ചോദിച്ചല്ലോ എന്റെ മുഖവും ഷർട്ടിനെയും പറ്റി, ഇതേപോലൊരു കുനിഷ്ട് ഞാനും പറഞ്ഞതിന്റെ ബാക്കിപത്രമാ ഇതൊക്കെ,

നിന്നെ ഒറ്റ അടിയിൽ നിർത്തിയല്ലോ, എന്നെ ഇവളിവിടെ ഇട്ടു ചവിട്ടി കൂട്ടിയതാ, അതൊക്കെ വെച്ച് നോക്കുമ്പോ ഇത് സാമ്പിൾ വെടിക്കെട്ടല്ലേ ആയുള്ളൂ..” ഞാൻ ചിരിച്ചുകൊണ്ട് അവന്റെ തലയിൽ തിരുമ്മികൊണ്ടു പറഞ്ഞു ,

 

ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാനാവാതെ ഷമീർ എന്നെ തന്നെ മിഴുങ്ങസ്യാ നോക്കിയിരുന്നു, പിന്നെ പെട്ടെന്ന് അനുവിനെയും നോക്കി, അവൾ പെട്ടെന്ന് മുഖത്തൊരു ചിരിയുമായി അവനെ നോക്കാൻ പറ്റാതെ   കീഴ്പോട്ടു നോക്കി

 

” പ്രേമമാ, നിങ്ങളു തമ്മിലാ, ഇതെപ്പോ നടന്നു എന്റെ റബ്ബെ ..?” അവൻ വിശ്വസിക്കാൻ പറ്റാത്തപോലെ പറഞ്ഞു

 

” എല്ലാം പെട്ടെന്നായിരുന്നു അളിയാ, നീ ഇപ്പൊ അറിഞ്ഞപോലെതന്നെ വളരെ വേദനാജനകമായാണ് അതും ഇവള് എന്നോട് പറഞ്ഞത്,..” ഞാൻ അനുവിനെ നോക്കി ചിരിച്ചു, അവള് പെട്ടെന്ന് പരിഭവം ഭാവിച്ചു കീഴ്ച്ചുണ്ടു കോട്ടി, ഇനിയെന്നോട് മിണ്ടില്ല എന്ന ഭാവത്തിൽ തലയാട്ടി കീഴ്പോട്ടു നോക്കി .!

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025