Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 9

 

“കുളിച്ചു കഴിഞ്ഞ് ഇറങ്ങാൻ നേരം പാൻ്റി കൈയിൽ എടുത്തിട്ടും വീണ്ടും അത് തിരിച്ച് അവിടെ തന്നെ ഇട്ടിട്ട് ഇറങ്ങിയത് ആര്യൻ അകത്തേക്ക് കയറുമ്പോൾ അതുകണ്ടിട്ട് എന്തെങ്കിലും തോന്നി എടുക്കുമോ എന്ന് അറിയാനായിരുന്നു…എന്നിട്ടിപ്പോ അതെടുക്കുക പോയിട്ട് ഒന്ന് തൊടുക പോലും അവൻ ചെയ്തിട്ടില്ലല്ലോ ഇതിൽ…ശ്ശേ അവൻ അങ്ങനെ ചെയ്യും എന്ന് കരുതിയ താനല്ലേ മണ്ടി!…അത്രയ്ക്ക് തരം താഴാൻ ആര്യന് ഒരിക്കലും കഴിയില്ല…ഇവിടിപ്പോ തരംതാഴ്ന്ന പ്രവർത്തി കാണിച്ചത് താനല്ലേ!…എന്തൊക്കെയാണ് താൻ ചിന്തിച്ചുകൂട്ടുന്നത്?…” ലിയ മനസ്സിൽ ആലോചിച്ചുകൊണ്ട് നൈറ്റിയും പാവാടയും പൊക്കി അരയ്ക്ക് മുകളിൽ പിടിച്ച് വെച്ചുകൊണ്ട് കുന്തിച്ചിരുന്ന് മൂത്രം ഒഴിക്കാൻ തുടങ്ങി. മൂത്രം ഒഴിച്ചുകഴിഞ്ഞ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയിട്ട് ലിയ പാൻ്റിയുമായി പുറത്തേക്ക് ഇറങ്ങി.

 

ആര്യൻ അവൻ്റെ മുറിയിൽ കയറിയിരുന്നു. ലിയ അവളുടെ മുറിയിലേക്ക് പോയി പാൻ്റിയും ഒരു കസേരയിൽ നിവർത്തി ഇട്ടിട്ട് ഫാനിൻ്റെ സ്വിച്ച് ഓൺ ആക്കി. മുറിയിലുള്ള എല്ലാ സ്വിച്ചുകളും ലിയ ഇട്ട് നോക്കിയെങ്കിലും ഫാൻ മാത്രം കറങ്ങിയില്ല. അവൾ വിവരം പറയാനായി ആര്യൻ്റെ മുറിയിലേക്ക് നടന്നു.

 

“ടാ…ആ മുറിയിലെ ഫാൻ കറങ്ങുന്നില്ലല്ലോ…” ലിയ ചെന്ന് പറഞ്ഞു.

 

“ഇല്ലേ…അതെന്താ?…ഞാൻ ഒന്ന് നോക്കട്ടെ…” ആര്യൻ അപ്പുറത്തെ മുറിയിലേക്ക് നടന്നു.

 

അവനും സ്വിച്ചുകൾ എല്ലാം മാറി മാറി അമർത്തി ഇട്ട് നോക്കിയെങ്കിലും ഫാൻ കറങ്ങിയില്ല. കസേരയിലേക്ക് കയറി ഫാൻ കറക്കി നോക്കിയിട്ടും രക്ഷയുണ്ടായില്ല.

 

“ശെടാ…ഇതെന്താ കറങ്ങാത്തത്…!” അവൻ ആരോടെന്നില്ലാതെ ചോദിച്ചു.

 

“ഇതിന് മുന്നേ കറങ്ങുന്നുണ്ടായിരുന്നോ…?” അവൾ തിരക്കി.

 

“ഞാൻ ഇട്ട് നോക്കിയിട്ടില്ല ചേച്ചീ…ഈ മുറിയിലേക്ക് കയറിയിട്ടില്ല അങ്ങനെ…ശേ കുറച്ച് കൂടി നേരത്തെ അറിയുവായിരുന്നെങ്കിൽ തോമാച്ചൻ്റെ അടുത്ത് ചെന്ന് പറയായിരുന്നു…” ആര്യൻ ഫാനിലേക്ക് നോക്കി നിന്നുകൊണ്ട് പറഞ്ഞു.

 

“ഹാ അത് പോട്ടെ സാരമില്ല…ഏതായാലും ഇന്നൊരു രാത്രിയിലത്തേക്കല്ലേ…”

 

“എന്നാലും ഈ ചൂടത്ത് കിടക്കണ്ടേ ചേച്ചീ…?”

 

“അതൊന്നും കുഴപ്പമില്ലടാ…എനിക്ക് നാളെ രാവിലത്തേക്ക് ഇതൊന്ന് ഉണങ്ങി കിട്ടിയാൽ മതിയായിരുന്നു…ഹഹ” ലിയ അവളുടെ പാൻ്റിയിലേക്ക് കൈ ചൂണ്ടി പറഞ്ഞിട്ട് ചിരിച്ചു. ആര്യനും അത് കേട്ട് അവളുടെ ഒപ്പം ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025