Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 9

 

ലിയയെ ബസ്സ് സ്റ്റോപ്പിൽ വിട്ട്, ചന്ദ്രികയോട് അൽപ്പം കുശലം പറഞ്ഞ ശേഷം ആര്യൻ കുറച്ച് പലഹാരങ്ങളും വാങ്ങി തിരികെ പോയി. ശാലിനിയുടെ വീട്ടിൽ വീണ്ടും കയറി അമ്മുവിൻ്റെ കൈയിൽ പലഹാരപ്പൊതി ആര്യൻ നൽകി. അമ്മു അതിൽ നിന്നും മൂന്ന് പഴംപൊരി എടുത്ത ശേഷം ബാക്കി അതേപോലെ തന്നെ പൊതിഞ്ഞ് ആര്യനെ തിരികെ ഏൽപ്പിച്ചു.

 

“ഇന്നാ ഇത് ചേട്ടൻ കൊണ്ടോയി കഴ്ച്ചോ…” അമ്മു ആര്യനോട് പറഞ്ഞു.

 

“ഉം അപ്പൊ ചേട്ടനോട് സ്നേഹം ഉണ്ട്…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൾക്ക് ഒരുമ്മ കൊടുത്തു.

 

അമ്മു അതുകൊണ്ട് അകത്തേക്ക് ഓടി.

 

“ടാ…”

 

“ഉം മനസ്സിലായി…കൊണ്ടുവരാം…” ശാലിനി അവനെ വിളിച്ചപ്പോഴേക്കും കാര്യം മനസ്സിലായ ആര്യൻ പതിയെ പറഞ്ഞു.

 

“എപ്പോ…?” അവൾ ചോദിച്ചു.

 

“ചേച്ചി പോയി തുണിയൊക്കെ അലക്കിയിട്ട് വരുമ്പോ ഒരു സമയം ആവില്ലേ…അപ്പോഴേക്ക് ഞാൻ വരാം…” ആര്യൻ മറുപടി നൽകി.

 

“ഞാൻ കുളത്തിൽ പോണില്ല…” ശാലിനി പറഞ്ഞു.

 

“അതെന്താ…?”

 

“ചന്ദ്രിക ചേച്ചി ഇല്ലാത്തപ്പോൾ വൈകിട്ട് ഞാൻ അങ്ങനെ പോകാറില്ല…”

 

“അത് ശരി…എങ്കിൽ പിന്നെ ഞാൻ പോയി ഒരു ചായ ഒക്കെ ഇട്ടു കുടിച്ച ശേഷം വരാം…” ആര്യൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

 

“വെറുതേ കൈയും വീശി വന്നാൽ പോരാ…?” ശാലിനി മുഖം വീർപ്പിച്ചു.

 

“എങ്കിൽ ഒരു കാര്യം ചെയ്യാം…ഞാൻ ചേച്ചീടെ ഷഡ്ഡി എൻ്റെ കൈയിലിട്ട് കറക്കി, മുതലാളീ ജങ്ക ജക ജക എന്ന് വിളിച്ച് കൂവിക്കൊണ്ട് വരാം മതിയോ…” ആര്യൻ അവളെ കളിയാക്കി.

 

ശാലിനി ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്ന് കണ്ണുരുട്ടി.

 

“കൊണ്ടുവരാം പോരെ…” ആര്യൻ അവൻ്റെ ചിരി നിർത്തിയ ശേഷം പറഞ്ഞിട്ട് തിരികെ വീട്ടിലേക്ക് പോയി. ശാലിനി അത്രയും നേരം പിടിച്ച് വച്ച ചിരി പൊട്ടിച്ചുകൊണ്ട് അകത്തേക്കും കയറി.

 

വീട്ടിലെത്തിയ ആര്യൻ ഉടനെ തന്നെ മേല് കഴുകിയ ശേഷം ഒരു ചായ ഇട്ട് കുടിച്ചുകൊണ്ടിരുന്നു. പിന്നീട് മുറിയിലേക്ക് കയറി മെത്ത പൊക്കിയ ശേഷം ഇന്നലെ അവൻ ഒളിപ്പിച്ച ശാലിനിയുടെ പാൻ്റി പുറത്തേക്കെടുത്തു. ആര്യൻ അവൻ്റെ കൈലി മടക്കിക്കുത്തിയ ശേഷം അതിനുള്ളിലേക്ക് അത് സുരക്ഷിതമായി വച്ചു. അധികം താമസിക്കാതെ തന്നെ ഏകദേശം അഞ്ചരയോടെ ആര്യൻ വീട് പൂട്ടി ശാലിനിയുടെ അടുത്തേക്ക് ഇറങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025