Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 15

“ഇല്ല മോളെ..നീ ഇവിടെ ഉമ്മയില്‍ നിന്നും നേരിടുന്ന അതെ പ്രശ്നം ഞാന്‍ അവിടെ എന്റെ ഹസില്‍ നിന്നുമാണ് നേരിടുന്നത് എന്ന് മാത്രം. സംശയമാ അങ്ങേര്‍ക്ക്.” ഷൈനി വെറുപ്പോടെ പറഞ്ഞു.

“ഹോ…ആണോ ചേച്ചി? ഹും വെറുതെയല്ല..ഇത്രേം സൌന്ദര്യമുള്ള ചേച്ചിയെ ആരേലും റാഞ്ചിക്കൊണ്ട് പോകുമോ എന്ന പേടിയാകും പാവത്തിന്….”

“പോടി പെണ്ണെ..” ഷൈനി അവളുടെ തുടയില്‍ നുള്ളി.

“പറ ചേച്ചി..ചേച്ചിക്ക് സഹിക്കാന്‍ പറ്റാത്തത്ര സംശയം പുള്ളിക്ക് ഉണ്ടോ? അങ്ങനെ ഉണ്ടാകാന്‍ കാരണം? ചേച്ചിക്ക് ഇത്ര സൌന്ദര്യം ഉള്ളതുകൊണ്ട് ആരെങ്കിലുമൊക്കെ പിന്നാലെ നടന്നുകാണും..അതിയാന്‍ അത് അറിഞ്ഞും കാണും..അതാണോ ഇത്ര വല്യ കാര്യം” ഐഷ നിസാരമായി ചോദിച്ചു.

“നിനക്കറിയുമോ..എനിക്ക് എത്ര ജോലികളുടെ ഓഫര്‍ വന്നെന്നോ..പുള്ളി എന്നെ അയയ്ക്കില്ല..കാരണം സംശയം..ഞാന്‍ ആ ഫ്ലാറ്റില്‍ കൂട്ടിലടച്ച തത്തയെപ്പോലെ ആണ് ജീവിക്കുന്നത്…”

“സ്നേഹക്കൂടുതല്‍ കൊണ്ടല്ലേ ചേച്ചി..ഇതൊക്കെ വല്യ കാര്യമാക്കണോ?”

“എടി മോളെ അതും പോട്ടെ എന്ന് വയ്ക്കാം..പുള്ളിയുടെ പെരുമാറ്റം ആണ് ഏറ്റവും കഷ്ടം..ആളൊരു ബുദ്ധിജീവി ടൈപ് ഐറ്റം ആണ്; ഒരു തണുപ്പന്‍. എല്ലാം വളരെ ഗഹനമായി ചിന്തിച്ച് അരച്ച് കാച്ചി കുറുക്കി മാത്രമാണ് സംസാരം. കേട്ടാല്‍ ബോറടിച്ചു ചാകും. അങ്ങേര്‍ക്ക് ഒരു തമാശ പറഞ്ഞു കൂടേടി പെണ്ണെ? ഒരു കോമഡി സിനിമ കാണാന്‍ സമ്മതിക്കില്ല..സീരിയലും മറ്റും എനിക്കും ഇഷ്ടമല്ല..പക്ഷെ സിനിമയോ? എല്ലാം സഹിക്കാം..കിടപ്പറയില്‍ അങ്ങേര്‍ ഒരു ട്യൂണ്‍ ചെയ്ത പാവയെപ്പോലെ ആണ് കാര്യങ്ങള്‍ ചെയ്യുക. എന്റെ മോളെ അങ്ങേരുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു….ഇന്നേവരെ അങ്ങേരില്‍ നിന്നും സുഖമെന്താണ് എന്ന് ഞാന്‍ അറിഞ്ഞിട്ടില്ല..ഞാന്‍ ഒന്ന് ഉണര്‍ന്നു വരുമ്പോഴേക്കും അങ്ങേരു കിടന്നിട്ടുണ്ടാകും..സ്വന്തം കാര്യം എന്നൊരു ചിന്ത മാത്രമേ അങ്ങേര്‍ക്ക് ഉള്ളു..ഇങ്ങനെ ഒരാളുടെ കൂടെ എത്ര നാള്‍ ജീവിക്കും? നീ പറ..” ഷൈനി തന്റെ മനസ്‌ തുറന്ന് സംസാരിക്കുകയായിരുന്നു.

“ഹോ..എല്ലാം സഹിക്കാം..പക്ഷെ കിടപ്പറയിലെ പാവകളി..അത് പറ്റൂല്ല” ഐഷ കള്ളച്ചിരിയോടെ പറഞ്ഞു.

ഷൈനി അവളെ നുള്ളി.

“പെണ്ണെ കളിയാക്കല്ലേ..എന്റെ വിഷമം നിന്നോട് പറയാന്‍ പറ്റുന്നത് കൊണ്ട് പറഞ്ഞുപോയതാ..എല്ലാ ആണുങ്ങളും നിന്റെ ഇക്കാനെപ്പോലെ അല്ല..”

“എന്റെ ഇക്കാനെ ചേച്ചിക്ക് അറിയുമോ?” ഐഷ ചോദിച്ചു.

“എന്നാലും എന്റെ കെട്ടിയോനെപ്പോലെ ആകില്ലല്ലോ..”

“എന്റെ ചേച്ചി..അങ്ങേരും അറുബോറന്‍ ആണ്..അവിടെ നില്‍ക്കുമ്പോള്‍ ഒലിപ്പിച്ചുകൊണ്ട് ഫോണ്‍ ചെയ്യും..മുത്തെ തേനെ പാലെ എന്നൊക്കെ വിളിച്ചു ഒന്നൊന്നര മണിക്കൂര്‍ ആണ് സംസാരം..നാട്ടില്‍ വന്നാലോ? ഒന്നോ രണ്ടോ ദിവസം ആക്രാന്തം മൂത്ത് എന്തൊക്കെയോ കാട്ടിക്കൂട്ടും..പിന്നെയുള്ള ദിവസങ്ങളില്‍ സുഖിക്കണമെങ്കില്‍ വേറെ ആണുങ്ങളെ നോക്കേണ്ടി വരും” ഐഷ തുറന്ന് പറഞ്ഞു.

ഷൈനി അത്ഭുതത്തോടെ അവളെ നോക്കി; പിന്നെ പഴയതുപോലെ ചിരിക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ഐഷയും ചിരിയില്‍ പങ്കു ചേര്‍ന്നു. അവരുടെ ചിരി കേട്ടുകൊണ്ടാണ് പെണ്ണമ്മ എത്തിയത്.

“ങാഹാ രണ്ടാളും തമാശ പറഞ്ഞു തീര്‍ന്നില്ലേ..” അവരെ നോക്കി അങ്ങനെ പറഞ്ഞിട്ട്‌ ഉള്ളിലേക്ക് പോയി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025