Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 5

**********************************************************************************-

പിറ്റേ ദിവസം ഞങ്ങൾ അതിരാവിലെ പുറപ്പെടാൻ തയ്യാറായി. ആവശ്യത്തിന് ഉള്ള തുണി മാത്രമേ ഞങ്ങൾ എടുത്തുള്ളൂ. റോഷൻ ആണ് വണ്ടി ഓടിച്ചത്. ഞങ്ങളുടെ ഒരു ഇന്നോവ ആണ് ഞങ്ങൾ എടുത്തത്. സാജൻ മുന്നിൽ ഇരുന്നു. ജിജിനും ഞാനും പുറകിൽ ഇരുന്നു. അതിരാവിലെ ആയിരുന്നത് കൊണ്ട് ജിജിൻ എന്റെ മടിയിൽ കിടന്ന് ഉറങ്ങി. ഞാനും കുറച്ച് ഉറങ്ങി പോയി.

ഏകദേശം 8 മണി ആയപ്പോൾ ഞങ്ങൾ ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ചു. നല്ല ഹോട്ടൽ ആയിരുന്നു. നല്ല രുചി ഉള്ള ഭക്ഷണം.

വീണ്ടും യാത്ര തുടർന്നു. ഇത്തവണ പക്ഷെ ഞങ്ങൾ ഉറങ്ങിയില്ല. പകരം തമാശകളും കളിയും ഒക്കെ ആയി. ജിജിന്റെ കഥകൾ ആണ് മുഴുവൻ. അവനെ രണ്ട് ചേട്ടന്മാരും എടുത്തിട്ട് വാരുന്നുണ്ട്. കുഞ്ഞിലേ അവൻ കയ്യിൽ കിട്ടുന്നത് ഒക്കെ എടുത്ത് കിണറ്റിൽ ഇടുമായിരുന്നു.

ഒരു ദിവസം കിണർ വൃത്തിയാക്കിയപ്പോ കാണാതെ പോയ സാധനങ്ങൾ ഒക്കെ കിട്ടിയെന്ന്.

എനിക്കും എന്റെ ചെറുപ്പം ഓർമ്മ വന്നു. ചേട്ടന്റെ കൂടെ നടന്ന് ഒപ്പിച്ച കുസൃതികൾ. അന്ന് പഴയ വീട് ആയിരുന്നു, കുഞ്ഞ് വീട് ആയിരുന്നു അത്. അതിന്റെ ടെറസിൽ ഞങ്ങൾ ഒരു ചെറിയ കുടിൽ ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. അതിനകത്തു കിട്ടാവുന്ന എല്ലാ കളിപ്പാട്ടവും നല്ല കല്ലും ഒക്കെ പെറുക്കി വയ്ക്കും. ഒരിക്കൽ ചേട്ടൻ ബലൂണ് വെള്ളം നിറച്ച് എന്നെ എറിഞ്ഞപ്പോൾ വേദന എടുക്കാഞ്ഞിട്ടും കള്ള കരച്ചിൽ കരഞ്ഞ് അമ്മയുടെ കയ്യിൽ നിന്ന് അവന് അടി വാങ്ങി കൊടുത്തതും അതിന് ശേഷം അവനോടു കൂട്ട് കൂടാൻ കൊഞ്ചി കുഴഞ്ഞു കൂടെ നടന്നതും ഒക്കെ ഇന്നലെ നടന്നത് പോലെ തോന്നി.

ഞങ്ങൾ ഉച്ച കഴിഞ്ഞപ്പോൾ തന്നെ കോഴിക്കോട് എത്തി. ഇനി വയനാട് ചുരം കയറണം. അതിമനോഹരം ആയ സ്ഥലങ്ങളും മലയുടെ ചരുവുകളും ഒക്കെ നല്ല രസം ആയി.

ഞങ്ങൾ പക്ഷെ വീണ്ടും കൊറേ പോയി കർണാടകയിൽ എത്തി എന്ന് തോന്നി. എവിടെയോ കാട്ടുമുക്കിൽ ഒരു മലയുടെ അടുത്ത് ഞങ്ങൾ എത്തി. കർണാടകയിൽ എവിടെയോ ആണ്. കയ്യിൽ ഫോൺ ഉണ്ടെങ്കിലും സ്ഥലം ഒന്നും നോക്കിയില്ല. അന്തവും കുന്തവും ഇല്ലാതെ യാത്ര ചെയ്യണം എന്നാണ് സാജൻ പറയുന്നത്. കാർ വേറെ വഴി ഇല്ലാത്തത് കൊണ്ട് അവിടെ ഉപേക്ഷിച്ചു. മല കയറി അതിന്റെ മുകളിൽ ഇന്ന് രാത്രി അവിടെ ഉറങ്ങാം എന്നാണ് സാജന്റെ പ്ലാൻ. അതിനു വേണ്ട ടെന്റ് ഒക്കെ കാറിൻറെ ഡിക്കിയിൽ സാജൻ കരുതിയിട്ടുണ്ടായിരുന്നു.

അടുത്ത് ഒരു കട വേണമെങ്കിൽ കുറെ ദൂരം പോകണം. ഞങ്ങൾ അത്രയും ഉള്ളിൽ എവിടെയോ ആണ്. സാജൻ കാർ എടുത്ത് പോയിട്ട് ഒരു കോഴിയേയും വേറെ കൊറേ സാധനങ്ങളും വാങ്ങിക്കൊണ്ട് വന്നു. രാത്രിയിൽ ചിക്കൻ പൊരിക്കാം എന്നാണ് അവന്റെ പ്ലാൻ. തീ ഇട്ടാൽ വന്യ ജീവികളും വരില്ല. അതായത് ആദിവാസികളെ ഒക്കെ പോലെ കാട്ടിൽ ഒരു രാത്രി.

ഞങ്ങൾ മല കയറി. മുകളിൽ എന്താണ് ഉള്ളത് എന്ന് അറിയാതെ ഞങ്ങൾ വെറുതെ കേറി. മോളിൽ വല്ല പുലിയോ മറ്റൊ ഉണ്ടെങ്കിൽ തീർന്നു. ഞങ്ങൾ മല കയറാൻ തന്നെ ഒരു മണിക്കൂറിൽ കൂടുതൽ എടുത്തു. തുണിയും ഭാണ്ഡവും എല്ലാം ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ കിതച്ചു പോയി. മുകളിൽ ഞങ്ങൾ പ്രതീക്ഷിച്ച പോലെ ഒരു തിട്ടയും ഒക്കെ ഉണ്ടായിരുന്നു. മലയുടെ ഒരു വശത്തെ ഒരു ചരുവിൽ ഞങ്ങൾ ടെന്റ് അടിച്ചു. കേവലം 3-5 അടി വീതിയുള്ള ഒരു കൊച്ച് അരുവിയും ഉണ്ട്. അതുകൊണ്ട് വെള്ളത്തിനു പ്രശ്നം ഇല്ല.

രാത്രിയുടെ നിഗൂഢതകൾ ഞങ്ങളെ പുൽകാൻ തയ്യാറെടുത്തു

(തുടരണോ? )

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025