Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൗനരാഗം 1

അതെങ്ങനെ ശരിയാകും എബിനെയും അവന്റെ ഫ്രൻഡ്‌സിനെയും ദീപികയാണ് തല്ലിയതു അപ്പൊ അവർക്കെങ്ങനെ ഡിസ്മിസ്സൽ കൊടുക്ക്കും…?
‘’ഇവൾ എബിനേം ഗാങ്ങിനെയും തല്ലിയിട്ടുണ്ടെകിൽ അതിന് തക്കതായ എന്തേലും അവർ ഇവളോട് ചെയ്തിണ്ടാവും പിന്നെ എബിനെ കുറിച്ചുള്ള പരാതികൾ ഞാൻ പറഞ്ഞിട്ട് വേണോ സാറിന് അറിയാൻ
ഞാൻ വേണമെങ്കിൽ അവന്റെ തോന്നിവാസത്തിന്റെ ഒരു നൂറുതെളിവുകൾ സാറിന്റെ മുന്നിൽ നിരത്താം എന്നാലും സർ ഒന്നും ചെയ്യില്ല എന്ന് എനിക്കറിയാം കോളേജിന്റെ മാനേജ്‌മന്റ് ബോർഡിൽ ഉള്ള ഒരാളുടെ മകനെതിരെ വെറും പ്രിൻസിപ്പൽ ആയ സർ എന്ത് ചെയ്യാൻ അല്ലെ ??’’
അപ്പൊ ദീപികയെ ഡിസ്മിസൽ ചെയ്യാൻ ഉള്ള സാറിന്റെ ആവേശം അങ്ങ് വാങ്ങി വെച്ചേക്..’’
വാടാ….
അന്തം വിട്ടു നിക്കുന്ന ടോണിനെ വിളിച്ചു ഞാൻ പുറത്തേക്കിറങ്ങി
എന്തായിടാ അവളെ ഡിസ്മിസൽ ചെയ്തോ ചക്കരേ ഹിരൻ ഓടി വന്നു ചോദിച്ചു
കോപ്പാണ് ഇ തെണ്ടി അവിടെ ചെന്ന് കാലുമാറി അവൾക്കു ഡിസ്മിസൽ പോയിട്ട് ഒരു സസ്‌പെന്ഷന് പോലും കിട്ടിയില്ല ഇവൻ ആ പ്രിൻസിയെ വിരട്ടി
ടോണി അമർഷം കടിച്ചപിടിച്ചു എല്ലാരോടും പറഞ്ഞു
നിനക്കു എന്താ പ്രാന്താണോ അച്ചു നീ എന്തിനാ അങ്ങനെ ചെയ്തേ???? …..
വേദ എന്തോ പറയാൻ വന്നപ്പോഴേക്കും ദീപികയും ബാക്കിയുള്ളവരും ഓഫീസിൽ റൂമിൽ നിന്ന് പുറത്തിറങ്ങി
എന്നെ തുറിച്ചു നോക്കി കടന്നു പോകാൻ നിന്ന ദീപികയെ വേദ പിടിച്ചു നിർത്തി
ഡിസ്മിസൽ കിട്ടാതിരുന്നത് കൊണ്ട് നീ രക്ഷപെട്ടു എന്ന് കരുതണ്ട നിനക്കുള്ള പണി വരുന്നുള്ളു
വേദടെ കൈ തട്ടിമാറ്റി ഒരു പുച്ഛച്ചിരി ചിരിച്ചു അവൾ അവളുടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു പൊടി പറത്തി ഒരു പോക്ക് പോയി
അത് കൂടി കണ്ടപ്പോ ഇവർക്കൊക്കെ കലിപ്പ് കൂടി എല്ലാത്തിനും കാരണം ഞാൻ ആണെന്ന് പറഞ്ഞു എന്റെ മെക്കട്ട് കേറാൻ വന്നപ്പോഴാണ്..
ആദം തന്നെ മേനോൻ സർ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ PA വന്നു വിളിച്ചത്
കേട്ടപാതി ആദം ഇപ്പൊ വരുന്നില്ല തന്റെ മേനോൻ സാറിനോട് പോവാൻ പറ … എന്ന് വാമി വിളിച്ചു പറഞ്ഞു
അവരുടെ തല്ലിൽ നിന്ന് രക്ഷപെടാൻ ഉള്ള അവസരം ആയതുകൊണ്ടു ഞാൻ വേഗം ആളുടെ കൂടെ പോയി
ഞാൻ പോയി തിരിച്ച വരുന്ന വരെ ഇവർ എന്നെ തുറിച്ച നോക്കണ്ടാർന്നു
എന്തിനാടാ മോള് തല്ലിയതിനു കാശ് തന്നു സെറ്റിൽ ചെയാനാണോ..അങ്ങേരു വിളിച്ചേ ??? നിന്റെ കൈയിൽ എന്താ തന്നെ വേദു കൈയിൽ പിടിച്ച ചോദിച്ചു
“”ഏയ്‌ അതല്ല ഇത് വണ്ടിടെ താക്കോൽ ആണ്””
ഏതു വണ്ടിടെ എന്ന് പറഞ്ഞു ഹിരൻ വേഗം താക്കോൽ തട്ടിപ്പറച്ചു
എന്റെ അളിയാ മസെരാട്ടിടെ കീ ആണോ അങ്ങേരു നിനക്ക് തന്നെ
‘നിനക്ക് എന്തിനാ അങ്ങേരു അങ്ങേരുടെ വണ്ടിടെ താക്കോൽ തന്നെതു’’.. വേദു
“കൊറേ നാളായി ഞാൻ വീട്ടിലേക്കു പോയിട്ട് അതുകൊണ്ട് കോളേജ് കഴിഞ്ഞു ഹോസ്റ്റലിൽ പോവണ്ട നേരെ വീട്ടിലേക്കു വരാൻ പറഞ്ഞതാ “
അയ്യാളുടെ വീട്ടിലേക്കോ….??????
‘അതെ…!!!!!!!!!!!
‘അതെന്തിനാ…അച്ചു നീ എന്തോ ഒളിക്കുന്നുണ്ട് എന്താണെന്നു പറ.. അയാളുമായിട്ട് നിനക്കെന്താ ബന്ധം….’
“ഒക്കെ ഞാൻ പറയാം..എന്റെ അമ്മേടെ ആകെയുള്ള ഒരു ചേട്ടനാണത് എന്റെ ആകെയുള്ള ഒരു അമ്മാവൻ…”
‘അപ്പൊ JSS ഗ്രുപ്പിന്റെ MD ജയദേവ മേനോൻ നിന്റെ അമ്മാവൻ അന്നെന്നാണോ നീ പറഞ്ഞു വരണേ…എന്നിട്ട് എന്താ നീ ഇതു വരെ ഞങ്ങളോടൊന്നും ഇതിനെ കുറിച് പറയാതിരുന്നത്….’
വേദു കുറച്ചു വിഷമത്തോട് കൂടി പറഞ്ഞു…
“ശരിയാണ് നിങ്ങളോട് അതിനെക്കുറിച്ച് പറയാതിരുന്നത് എന്റെ തെറ്റാണു… പക്ഷെ അത് മറച്ചുപിടിച്ചതിനു തക്കതായ കാരണങ്ങൾ ഉണ്ട് ഞാൻ എല്ലാം സമയമാവുമ്പോൾ പറയാമെന്ന കരുതിയത് പക്ഷെ ദീപിക ഇവിടെ ജോയിൻ ചെയ്യുമെന്നും ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിച്ചില്ല…”
ഓ അപ്പോ മുറപ്പെണ്ണിനെ രക്ഷിക്കാനാണ് നീ അവിടെ പോയി വാക്ക് മാറിയത്…
“ദീപികക് വേണ്ടിയല്ല അമ്മാവന് വേണ്ടിയാണ് ഞാൻ അവിടെ പോയി വാക്ക് മാറിയത്… “
അല്ലാതെ അവളോടുള്ള സ്നേഹം കൊണ്ടല്ല അല്ലേ… ???
സത്യം പറ അച്ചു…… നീ.. നീ….അവളെ സ്നേഹികുന്നിലേ…???
തുടരും………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025