Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൗനരാഗം 1

ഫുൾ നെയിം പറയടി…. ടോണിനെ കളിയാക്കിയത് വേദക്ക് ഇഷ്ട്ടപെട്ടില്ല അവൾ ചൂടായി..
ഓ അതാണോ ” മധുബാല ചന്ദ്രൻ ”
ഇവൾക്ക് കൊറച്ചു തണ്ട് കൂടുതലാ നല്ല പണി കൊടുക്കണം വേദു എന്നിക്കു മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു
ഒരു കാര്യം ചെയ്യു നീ ഇ ചേട്ടനെ ഒന്ന് പ്രൊപ്പോസ് ചെയ്യു..
എന്നെ ചൂണ്ടിക്കാട്ടി ടോണി പറഞ്ഞു
ആ ബെസ്റ്റ് അപ്പോ പണി വന്നത് എനിക്കാ ഇത്രയും ഫ്രഷ് ഐഡിയ അവന്റ പെട്ട്തലയിൽ നിന്നെ വരു…
വെറുതെ പറഞ്ഞാൽ പോരാ നീ അവിടെ നിന്നും ഡാൻസ് കളിച്ചു വേണം വരാൻ ഇവൻ യെസ് പറയാതെ നിർത്താനും പാടില്ല…
ശരിക്കും ഇവർ അവൾക്കാണോ അതോ എനിക്കണോ പണി തരുന്നേ.. എനിക്ക് മനസിലായില്ല…
എന്നാ ആ കൊച്ചിന് ഒരു കൂസലും ഇല്ല അവള് ചിരിച് കളിച് നിൽക്ക
ആ അപ്പോ തുടങ്ങിക്കോ
അവള് ഷാൾ ഊരി അരയിൽ കെട്ടി
അവള് രണ്ടും കല്പിച്ചാണെന്നു തോന്നുന്നു….
“ഏയ് നിർത്തു… നിർത്തു……. “”
അവൾ ഡാൻസ് തുടങ്ങുന്നതിനേക്കാൾ മുൻപ് ഞാൻ നിർത്താൻ പറഞ്ഞു….
എല്ലാവരും എന്താണെന്നു വെച്ച് എന്നെ നോക്കി… അവരുടെ ശ്രദ്ധ എന്നിലാണെന്നു കണ്ടപ്പോൾ ഞാൻ പറഞ്ഞു തുടങ്ങി… “ഇ പ്രൊപോസിംഗ്..,പിന്നെ ഡാൻസ് എന്നിങ്ങനെ ഉള്ള ടാസ്ക് ഒക്കെ ഇ റാഗിങ്ങ് കണ്ടുപിടിച്ച നാളുമുതൽ ഉള്ളതാ.. അപ്പൊ അതിനു വല്ല ത്രില്ലുണ്ടോ.. ഇല്ല…അല്ലെ..?? അപ്പോ നമ്മൾ വെറൈറ്റി ആയിട്ടൊരു ടാസ്ക് കൊടുക്കണ്ടേ ഇ കൊച്ചിന്”…..ഞാൻ എല്ലാരോടുമായി ചോദിച്ചു..
ആ വേണം…..എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു അതുവരെ ചിരിച്ചു ഒരു കൂസലുമില്ലാതെ നിന്നവൾക്കു ഇപ്പൊ കുറച്ചു പേടി വന്നിട്ടുണ്ട് അതു തന്നെയാണ് എന്റെ ഉദ്ദേശം..
അപ്പോഴാണ് ഹിരൻ ഓടിക്കിതച്ചു വന്നേ…
അളിയാ ഒരു അഡാർ ചിക്ക് ന്റെ പൊന്നു മോനെ നീ കാണണം
ചിക്ക് എന്നു പറഞ്ഞപ്പോഴേക്കും ടോണി ചാടി അപ്പോ തന്നെ വാമി അവന്റെ മണ്ടക്ക് ഒന്ന് കൊട്ടി അപ്പോ ചെക്കൻ ഡീസന്റ് അയി
എവിടെടാ..????
അവളെ ആ എബിയും ഗാങ്ങും ആണ് റാഗ് ചെയ്യണേ
ഓ ആ നാറികളാണോ എന്നാൽ ആ കൊച്ചിനെ ബാക്കിവെച്ചാൽ മതിയായിരുന്നു… വാമിടെ സ്വരത്തിൽ ഒരു സഹതാപം..
ഉഫ് ന്റെ മോനെ അവളുടെ ഒരു എൻട്രി കാണണം ട്രിംഫ് ബോണിവില്ലെ സ്കിഡ് ഓക്കേ ചെയ്തു.. ഒരു പെണ്ണ് ആ ബൈക്ക് ഓടിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നെ
നിക്ക്.. നിക്ക്.. ആ ബൈക്ക് ഓടിച്ചു വന്നത് ഒരു പെണ്ണ് ആണോ ശെരിക്കും?? ഒരു കറുത്ത കോട്ട് ആണോ അവൾ ഇട്ടിരിക്കുന്ന
വേദ ഇടക്ക് കയറി ചോദിച്ചു
ആ അതെ നിനക്ക് എങ്ങനെ അറിയാം നീ കണ്ടോ..??
കണ്ടോന്നോ..?? അവളെ കാണാൻ വേണ്ടിയാ ഞാൻ നില്ക്കുനെ… ന്തായാലും എബിടെ കഴിയാൻ നിൽക്കണ്ട അവളെ ഇങ്ങോട്ട് വിളിക്ക്..!!!
അപ്പൊ ഇ കൊച്ചിന്റെ കാര്യമോ….. ടോണി ചോദിച്ചു..???
അവളോട് പോവാൻ പറ…. വേദ മധുബാലനെ ഗേറ്റ് ഔട്ട് അടിച്ചു…അവളാണേൽ ഉള്ള ജീവനും കൊണ്ടോടി
എന്താടാ അവളുടെ പേര്???? വേദ ഹിരണിനോട്
“ദീപിക മേനോൻ”
ആ മേനോൻ അല്ല പദുകോൺ ആയാലും പോയി വിളിച്ചോണ്ട് വാ അവളെ … വേദ ഫുൾ കലിപ് മോഡ് ഓൺ
ഹിരൻ പോയ പോലെ ഓടി തിരിച്ചു വന്നു
എടാ ഓടി വാടാ അവിടെ പൊരിഞ്ഞ അടിയാടാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025