“അതിനു ഞാൻ അല്ലല്ലോ മിണ്ടാതെ നടന്നത് ഏട്ടൻ അല്ലേ.
എപ്പോൾ നോക്കിയാലും എന്നോട് വഴക്കുണ്ടാക്കാൻ അല്ലേ ഏട്ടൻ നോക്കുന്നേ.
പിന്നെ ഞാൻ എങ്ങനെ മിണ്ടുന്നേ. ഏട്ടൻ ഓർക്കുന്നുണ്ടോ അന്ന് മുത്തശ്ശി മരിച്ച കഴിഞ്ഞ് ശേഷം ഏട്ടൻ എന്നോട് മിണ്ടിയിട്ട് ഉണ്ടോ.
ഏട്ടൻ എന്നോട് മിണ്ടാതെ ഇരുന്നപ്പോൾ ഞാൻ എന്തോരം വിഷമിച്ചു എന്ന് എന്നറിയാമോ.
അ ഒറ്റപ്പെടൽ മറികടക്കാനാണ് ഞാൻ എല്ലാരോടും ദേഷ്യം കാണിച്ചു കൊണ്ടുയിരുന്നത്.
അല്ലാതെ ഏട്ടനോടെ ഉള്ള ഇഷ്ടക്കുറവ് കൊണ്ട് ഒന്നുമില്ലായിരുന്നു. പക്ഷേ അന്നത്തെ അ പതിനാലുകാരിക്ക് ഏട്ടനിൽ നിന്നു ഉള്ള അ അവഗണന സഹിക്കാൻ പറ്റുന്ന ഉണ്ടായിരുന്നില്ല.
അത് ഏട്ടൻ മനസ്സിൽ ആക്കി ഇല്ലല്ലോ.
അന്ന് ഏട്ടൻ എന്നെ മനസ്സിലാക്കിയിരുന്നെങ്കിൽ എനിക്ക് എന്റെ ബാല്യം നഷ്ടം ആവില്ലായിരുന്നു.
ഞാൻ അന്ന് ഡിഗ്രി പഠിക്കാൻ ബാംഗ്ലൂർ പോയപ്പോൾ ഏട്ടൻ എന്നോട് പോകണ്ടാ എന്ന് പറയും എന്ന് ഞാൻ കരുതി.
എനിക്ക് ഇവിടെ നില്കാൻ ആയിരുന്നു താല്പര്യം പക്ഷേ ഏട്ടൻ ഒന്നും അന്ന് പറഞ്ഞില്ലാലോ.
പിന്നെ ലീവിന്യും വെക്കേഷൻ യും എല്ലാം ഞാൻ വരുമ്പോൾ ഏട്ടൻ ഹോസ്റ്റലയിൽലേക്ക് പോകും.
