അത് കൊണ്ടു ആണ് ഞാൻ വീണ്ടും നീയും ആയി അടിയുണ്ടാക്കതു തന്നെ.
അന്ന് എനിക്ക് ഏട്ടന്റെ അവഗണന യിൽ നിന്നു മറികടന്നത് നൈറ്റ് റൈഡ് ആയിരുന്നു.
പക്ഷേ ഏട്ടൻ ഏട്ടൻ എന്നെ തടഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു പിന്നെ വൈകിട്ട് വേദികയുടെ കാര്യങ്ങൾ പറഞ്ഞുത്തിനു ശിക്ഷ ആയിട്ടാണ് ഞാൻ അ ഹെൽമെറ്റ് ഞാൻ വയറിലേക്ക് എറിഞ്ഞത് തന്നെ.
പിറ്റേന്ന് മീറ്റിങ്ങിനു പോയപ്പോൾ ഞാൻ ശ്രദ്ധിച്ചത് മുഴുവൻ നിന്നേ ആയിരുന്നു അറിയുമോ.
ആനന്ദ് എന്നെ ശല്യം ചെയ്യുന്നത് കണ്ടിട്ട്യും നീ പ്രതികരിച്ചു പോലുമില്ല അപ്പോൾ എനിക്ക് വീണ്ടും നിന്നോട് വെറുപ്പ് തോന്നി.
നീ എനിക്ക് വേണ്ടി എബിയും ആയി അടിയുണ്ടാക്കി അപ്പോൾ എനിക്ക് തോന്നി നിനക്കു എന്നോട് ഇഷ്ടം ആണ് എന്ന്.
എന്നാൽ നിനക്ക് മുറിവ് പറ്റിയപ്പോൾ ഞാൻ ഓടി വന്നില്ലേ എന്നിട്ട് നീ എന്നെ നോക്കിയോ.
അപ്പോഴും നിനക്കു വേദികയുടെ വാക്ക് അല്ലേ കേൾക്കുക ഉള്ളൂ.
അ സമയത്തിൽ ഞാൻ എന്തൊരു വിഷമിച്ചു നിനക്കറിയാമോ.
അത് എല്ലാം കഴിഞ്ഞ് ആണ് വീട്ടിൽ വെച്ചു അച്ഛനുമായി വഴക്കുണ്ടാക്കുന്നത്.
” മോളേ അവൻ എവിടെയെ. എന്താ അവിടെ നടന്നത് പറ ”
