ഏട്ടനെ കാണാൻ ഉള്ള മോഹത്തിൽ ആണ് ഞാൻ വരുന്നത് തന്നെ.
പക്ഷേ ഞാൻ തിരിച്ചു പോയാൽ മാത്രം ഏട്ടൻ ശ്രീലകത്തേക്ക് വരത്തുള്ളു.
ഞാൻ എന്ത് തെറ്റ് ചെയ്തിട്ട് ഏട്ടാ എന്നെ അന്ന് അവഗണിച്ചത്.
അതിൽ പിന്നെ എനിക്ക് ഏട്ടനോട് വെറുപ്പ് ആയിരുന്നു.
അത് പിന്നെ ദേഷ്യം ആയി മാറി.
പിന്നെ നാട്ടിൽ നിന്നാൽ എങ്കിലും ഏട്ടനെ കാണാം കഴിയും എന്ന് കരുതിയാണ് ഞാൻ ബാംഗ്ലൂർയിൽ അടിയുണ്ടാക്കി വന്നത് തന്നെ.
എന്നാൽ അപ്പോഴും എന്നെ ഒന്ന് മൈൻഡ് ചെയ്യാൻ പോലും തയ്യാർ ആയോ അച്ചുഏട്ടൻ.
പിന്നെ അമ്മയും അച്ഛനും പറഞ്ഞു ആണ് ഞാൻ ഏട്ടൻന്റെ കോളേജിൽ ലേക്ക് വന്നുതു തന്നെ.
പക്ഷേ ഞാൻ എന്തോരം സന്തോഷിച്ചു കൊണ്ടാണ് അങ്ങോട്ട് വന്നേയെന്നു അറിയാമോ.
ഞാൻ വരുമ്പോൾ കാണുന്ന കാഴ്ച വേറെ ഒരാൾ ആളെ കെട്ടിപിടിച്ചു ഏട്ടൻ നില്കുന്നത് ആയിരുന്നു.
എന്റെ മനസ്സ് തകർത്തുകളയുന്ന കാഴ്ചയായിരുന്നു അത്.
അത് കൊണ്ടു ആണ് ഞാൻ ബൈക്ക് അവിടെ കൊണ്ടു നിർത്തിയത് തന്നെ.
പിന്നെ പരുപാടി എല്ലാം തുടങ്ങി കഴിഞ്ഞപ്പോഴും ഞാൻ ഏട്ടനെ തന്നെ നോക്കി നടക്കുവാരുന്നു.
