പക്ഷേ അവൾ ഇപ്പോൾ പറഞ്ഞപ്പോൾ എനിക്ക് ഷോക്ക് ആയിരുന്നു.
എന്ത് എന്നാൽ എന്റെ ഉള്ളിന്റെ ഉള്ളിൽ എനിക്ക് അവളോട് ഇഷ്ടം ഉണ്ടാരുന്നു.
അങ്ങനെ നിനക്കു എന്നോട് ഇഷ്ടം ഉണ്ടാരുന്നു എങ്കിൽ എന്നോട് പറയാൻ പാടില്ലായിരുന്നോ.
” പറ്റി പോയടാ ഇനി ഏതായാലും നടക്കാൻ ഉള്ളതെല്ലാം നടന്നു. ”
എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.
അവളെ ചേർത്തു പിടിക്കാൻ പോലും ആവാതെ ഞാൻ സ്തംഭിച്ചുപോയി.
അവസാനം എന്നിൽ നിന്നു അവൾ അകന്നു മാറി.
” പോട്ടെടാ ഇനി വിധിയുണ്ടെങ്കിൽ കാണാം. ”
എന്നും പറഞ്ഞ് അവൾ തിരിച്ചു നടന്ന് അകന്നു.
അവൾ പോകുന്നതും നോക്കി ഞാൻ അങ്ങനെ നിന്നു എന്നിൽ നിന്നു ഒരിറ്റ് കണ്ണീർ അടർന്നുവീണു.
സർ വീട് എത്തി. എന്ന് ഡ്രൈവർ പറഞ്ഞപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് തന്നെ.
ഡോർ തുറന്നപ്പോൾ പപ്പാ എന്ന് വിളിച്ചു കൊണ്ടു എന്റെ മോൾ എന്നിൽലേക്ക് ഓടി എത്തി.
