Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായികലോകം 10

 

അതൊക്കെ പോട്ടെ. നമ്മള്‍ പറഞ്ഞു വന്ന കാര്യത്തിലേക്ക് വരാം.

 

പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞു വരാന്‍ നേരം മായയുടെ കുറിപ്പടി (ജാതകക്കുറി) വാങ്ങി. കുറിപ്പടി നോക്കിയിട്ട് അറിയിക്കാം എന്നു പറഞ്ഞു രാജേഷും മനോജും അവിടുന്നിറങ്ങി.

 

കാര്യങ്ങള്‍ ഒക്കെ കൈവിട്ടു പോകും എന്ന സ്ഥിതിയില്‍ ആയി. രാജേഷിന്‍റെ വീട്ടില്‍ ഒരു തരത്തിലും സമ്മതിക്കുന്നില്ല. അവന്‍റെ വീട്ടില്‍ സമ്മതമില്ലാതെ എങ്ങിനെ കല്യാണം നടത്തും? കല്യാണ നിശ്ചയം എങ്കിലും നടത്തിത്തന്നൂടെ എന്നു ചോദിച്ചിട്ടും അമ്പിനും വില്ലിനും അവര്‍ അടുക്കുന്നില്ല. അവസാനം അവളെ റജിസ്റ്റര്‍ മാര്യേജ് ചെയ്യും എന്നു പറഞ്ഞു വിരട്ടി നോക്കി. അതും ഏറ്റില്ല.

ശരിക്കും തലയ്ക്ക് പ്രാന്ത് പിടിച്ച അവസ്ഥയില്‍ ആയി രാജേഷ്.

 

താന്‍ ഇത്ര ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ എന്തായിരിക്കും മായയുടെ അവസ്ഥ. എത്ര ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ടാകും?

 

 

“ഏട്ടന്‍ കുറിപ്പടിയും കൊണ്ട് പോയിട്ടു മറുപടി ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് ഇപ്പോ ഇവിടുന്നു പറയുന്നതു. നിങ്ങള്ക്ക് തല്‍പര്യം ഇല്ലാത്തതുകൊണ്ടോ ജാതകം ചേരാത്തത് കൊണ്ടോ ആയിരിയ്ക്കും വിളിക്കാത്തത് എന്നു പറയുന്നു.”

 

“അതിനു വീട്ടില്‍ സമ്മതിക്കണ്ടേ മോളൂ. ഞാനെന്തു ചെയ്യാനാ?”

 

“വേഗം മറുപടി കൊടുത്തില്ലെങ്കില്‍ അവര്‍ മറ്റേ പ്രൊപോസല്‍ ഉറപ്പിക്കും. എനിക്കൊന്നും ചെയ്യാനാകില്ല”

 

“നമുക്ക് റജിസ്റ്റര്‍ മാര്യേജ് ചെയ്താലോ?”

 

“അയ്യോ. എനിക്കു പേടിയാ.  അത് മാത്രമല്ല ഞാന്‍ അങ്ങിനെ ചെയ്താല്‍ അനിയത്തിയുടെ കാര്യമോ? ചേച്ചി ഒളിച്ചോടിപോയി എന്നു പറഞ്ഞാല്‍ അവള്‍ക്ക് കൂടി കുറച്ചില്‍ അല്ലേ?”

 

 

“കല്യാണം റജിസ്റ്റര്‍ ചെയ്യാന്‍ മാത്രമേ പറഞ്ഞുള്ളൂ. ഒളിച്ചോടാന്‍ അല്ല പറഞ്ഞത്. റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു നമുക്ക് രണ്ടുപേര്‍ക്കും അവരവരുടെ വീട്ടിലേക്ക് പോകാം. ഞാന്‍ എന്‍റെ വീട്ടിലേക്കും നീ നിന്‍റെ വീട്ടിലേക്കും. സമയമാകുമ്പോള്‍ നമുക്ക് അവരെ അറിയിക്കാം. ഇങ്ങനെ ഒരു കാര്യം നടന്നതായി ആരും അറിയേണ്ട. നമുക്ക് വീടുകളില്‍ വീണ്ടും പ്രെഷര്‍ കൊടുക്കാം. അവരെക്കൊണ്ടു സമ്മതിപ്പിക്കാന്‍ നോക്കാം.”

“അതൊക്കെ വേണോ? ഏട്ടന് വീട്ടില്‍ സമ്മതിപ്പിച്ചൂടെ?”

 

“ഞാന്‍ പറഞ്ഞില്ലേ മോളൂ. ഇപ്പോ എന്തായാലും അവര്‍ കല്യാണത്തിന് സമ്മതിക്കില്ല. എന്‍റെ വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025