Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായികലോകം 10

ശരിയാക്കി. സാക്ഷി ആയി മനോജിന്‍റെ ഭാവി വധുവും ഉണ്ടായിരുന്നു (അതിന്റെ ഇടയില്‍ അങ്ങിനെ ഒരു സംഭവവും ഉണ്ടായി. വീട്ടുകാര്‍ തന്നെ മനോജിന് ഒരു പെണ്ണിനെ കണ്ടെത്തികൊടുത്തു. പേര് ദീപ്തി.).  അത് ഒരുകണക്കിന് ഭാഗ്യമായി. അല്ലാതെ എങ്ങിനെ ലോഡ്ജില്‍ മുറി എടുക്കുക? കല്യാണം കഴിഞ്ഞിട്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. മായയെ ഒരുക്കാന്‍ ദീപ്തി മായയോടൊപ്പം ലോഡ്ജിലെ മുറിയില്‍ കയറി. ഞങ്ങള്‍ രണ്ടുപേരും പുറത്തു കാത്തിരുന്നു.

 

ഒരുങ്ങി റൂമില്‍ നിന്നു പുറത്തിറങ്ങിയ മായയെ കണ്ടു മനോജ് പോലും വാ പൊളിച്ചു നോക്കി നിന്നു പോയി. മുന്‍പ് മനോജും മായയെ ഒന്നു നോട്ടമിട്ടതായിരുന്നു എന്നു കഥയുടെ ആദ്യഭാഗത്ത് സൂചിപ്പിച്ചിരുന്നു. ഓര്‍ക്കുന്നുണ്ട് എന്നു കരുത്തുന്നു.

 

ഒരു കേരള സാരി ആയിരുന്നു അവള്‍ ഉടുത്തിരുന്നത്. കറുത്ത ബ്ലൌസിന് യോജിച്ച കറുത്ത ബോര്‍ഡര്‍ ഉള്ള കേരള സാരി.  കഴുത്തില്‍ ഒരു മാല. കൈകളില്‍ രണ്ടുവളകള്‍. അതും റോള്‍ഡ് ഗോള്‍ഡ്. മുടിയില്‍ കുറച്ചു മുല്ലപ്പൂക്കള്‍.. പിന്നെ തലയില്‍ ഒരു നെറ്റിച്ചുട്ടി.  ഇത്രയും ആയിരുന്നു മായയുടെ ആഭരണങ്ങള്‍.

 

ഒട്ടും സമയം കളയാതെ തന്നെ മനോജിന്‍റെ കാറില്‍ നേരെ ആര്യസമാജത്തിലേക്ക് പുറപ്പെട്ടു. താലികെട്ടും മറ്റു നടപടി ക്രമങ്ങളും ഒക്കെ കഴിഞ്ഞു തിരിച്ചു ലോഡ്ജിലേക്ക് തന്നെ തിരിച്ചെത്തി. കല്യാണ സദ്യ മനോജിന്‍റെ വക സ്പോണ്‍സര്‍ ആയിരുന്നു. ആകെ നാലുപേരുള്ള കല്യാണ സദ്യ. ലോഡ്ജ് ഉടമ മനോജിന്‍റെ പരിചയക്കാരന്‍ ആയിരുന്നു. അതുകൊണ്ട് കാര്യങ്ങള്‍ എല്ലാം എളുപ്പമായി.

 

സദ്യ കഴിഞ്ഞു മനോജ് അവന്‍റെ പെണ്ണിനെയും കൊണ്ട് കറങ്ങാന്‍ പോകണം എന്നു പറഞ്ഞു.

 

“നിങ്ങള്‍ ഫസ്റ്റ്നൈറ്റ് സോറി. ഫസ്റ്റ് പകല്‍ ഒക്കെ ആഘോഷിച്ചു പോയാല്‍ മതി. റൂം ഒക്കെ ഉണ്ടല്ലോ. ഇനി നിങ്ങളുടെ ഇടയില്‍ കട്ടുറുമ്പാകാന്‍ ഞങ്ങളില്ല”.

 

“പോടാ അവിടുന്നു. അവള്‍ക്ക് വേഗം വീട്ടില്‍ പോകണം.”

 

“ഇനിയും സമയം ഉണ്ടല്ലോ. കുറച്ചു നേരം നിങ്ങളെ നിങ്ങള്‍ മാത്രമായ ലോകത്തേക്ക് വീട്ടില്ലെങ്കില്‍ ഫ്രണ്ട് എന്നു പറയുന്നതിന് എന്തു അര്‍ത്ഥം ആണുള്ളത്?”

 

“ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത സഹായമാണ് നിങ്ങള്‍ രണ്ടുപേരും ചെയ്തു തന്നത്. പകരമായി എന്തു തരണം എന്നു അറിയില്ല എനിക്കു.”

 

“പോടെ പോടെ. കിട്ടുന്ന സമയം നീ നിന്‍റെ പെണ്ണിന്‍റെ കൂടെ ഇരിക്കാന്‍ നോക്ക്. തിരക്കിട്ട് പോകാന്‍ ഒന്നും നോക്കേണ്ട. കുറച്ചു റസ്റ്റ് ഒക്കെ എടുത്തിട്ടു പോയാല്‍ മതി. ഞങ്ങള്‍ക്ക് കുറച്ചു തിരക്കുണ്ട്. റൂമിന്റെ വാടക ഒക്കെ ഞാന്‍

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025