Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴയില്‍ കുരുത്ത പ്രണയം

” ങേ ? കല്യാണവും ? എടാ …അമ്മയോട് പറയടാ … ആരാടാ ജെയ്മോനെ അത് ? നല്ല സുന്ദരിപ്പെണ്ണ്‍ ആണോ ? നിന്‍റെ കൂടെ പഠിച്ചതാണോ ? എവിടാ വീട് ? നമ്മുടെ കൂട്ടരാണോ ?’

ട്രീസ ഒറ്റശ്വാസത്തില്‍ ചോദിച്ചു ..

” നല്ല സുന്ദരിപ്പെണ്ണ്‍ … “

” ആരാടാ ?’

” അതൊക്കെയുണ്ട് ..സമയമാവുമ്പോ അമ്മ സമ്മതിച്ചാ മതി “

” അല്ലെങ്കിലും നിന്‍റെഇഷ്ടത്തിനു ഞാനെതിര് നിന്നിട്ടുണ്ടോ ?”

” ഹ്മം …ഓക്കെയമ്മാ ..ബൈ”

ജെയ്മോന്‍ ട്രീസയുടെ നിറുകയില്‍ ഉമ്മ വെച്ചിട്ട് കൈനെറ്റിക് സ്റ്റാര്‍ട്ട്‌ ചെയ്തു

‘ എന്താടാ ജെയ്.. നീയിത് ശെരിക്കും ആലോചിച്ചിട്ടാണോ ..ഇനിയൊരു ചാന്‍സ് കിട്ടണോന്നില്ല ‘

കോഫീ ഷോപ്പില്‍ ഇരിക്കുവായിരുന്നു ജെയ്മോനും അവന്‍റെ അടുത്ത ഫ്രണ്ട് ജോണും .

‘എനിക്കതില്‍ ഒരു ആലോചന ഇനിയില്ല ജോണേ…നല്ലപോലെ ആലോചിച്ചാ ഈ തീരുമാനമെത്തിയെ …ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ ..ഞാനും വീടും പള്ളിയും മാത്രമാണ് അമ്മയുടെ ലോകം ..എനിക്ക് വേണ്ടി ചിരിക്കുന്നു , എനിക്ക് വേണ്ടി ജീവിക്കുന്നു .ഒരു ജോലിയൊക്കെയായി പുറത്തൊക്കെ പോയാല്‍ അമ്മ മാറും .. “

” ഹും .. അപ്പച്ചന്‍റെ ജോലി ആയതു കൊണ്ട് കിട്ടാന്‍ പ്രയാസമില്ല … നമുക്ക് ആ ശൈലെഷിന്‍റെ അച്ഛനെ കൊണ്ടൊന്നു ശുപാര്‍ശ കൂടി ചെയ്യിക്കാം …അത് വിട് .. പിന്നെ നിന്‍റെ രണ്ടാമത്തെ ആവശ്യം ..അതാണെന്നെ കുഴക്കുന്നത് …” ജോണ്‍ കാപ്പിയൊന്നു മൊത്തി

” എനിക്ക് മനസിലാവാത്തത് , നീ നല്ല ഗ്ലാമര്‍ അല്ലെ ..പിന്നെന്തിനു എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നു … നിനക്ക് പറഞ്ഞൂടെ അവളെ ഇഷ്ടമാണെന്ന് … “

” ഇല്ല …ഞാന്‍ ശെരിയാവില്ല … ഒരിക്കലുമത് സമ്മതിക്കത്തുമില്ല…”

” ആട്ടെ ..ആളാരാ ? അത് പറ “

” ഹും ..പറയാം ..സമയമാവട്ടെ ..”

” നിനക്കത്ര പിടിച്ച സ്ഥിതിക്ക് ആ സുന്ദരിപ്പെണ്ണിനെ കാണുമ്പോ ഞാന്‍ പിടിവിട്ട് പോയാലോ .. പിന്നെ നിനക്ക് വിട്ടു തരാന്‍ എനിക്ക് മനസു വന്നില്ലെങ്കിലോ … “

” കൊല്ലും ഞാന്‍ പന്നി …” ജെയ് തമാശയായി ടേബിളില്‍ വെച്ചിരുന്ന ജോണിന്‍റെ കൈവിരല്‍ തിരിച്ചു മടക്കി

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025