Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനാക്ഷി കല്യാണം 1

കരഞ്ഞു കാലും പിടിച്ചിട്ടാണ് വിട്ടത് , ആ എന്നെ ആണ് നീ പറ്റിക്കാൻ നോക്കണതെന്നു ഓര്മ വേണം .

( ഭാഗ്യത്തിന് കഥ തീരുന്നതിനു മുന്നേ ഞാൻ റൂമെത്തി, ഞാൻ വേഗം കതകു അടച്ചു കുളിക്ക പോലും ചെയ്യാതെ കട്ടിലിൽ വീണു,

രാത്രി എപ്പോഴോ നല്ല  ബഹളം കേട്ടാണ് ഉണർന്നത്, അച്ഛൻ എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ട് , കുറച്ചു നേരം കേട്ട് കിടന്നപ്പോ മനസിലായി അഭിയുടെ കല്യാണ കാര്യം ആണ് , ഈ പാതിരാത്രിക ഇയാൾക്കു കെടന്നു ഉറങ്ങി കൂടെ , പെണ്ണ് ഇന്ന് രാത്രി തന്നെ ഓടി പൂവൊന്നും ഇല്ലാലോ)

അച്ഛൻ : എന്തിനാ സരസ്വതി നീ ഇങ്ങനെ കരയണെ, ഞാൻ പ്രായോഗികമായി നടക്കുന്ന ഒരു കാര്യം പറഞ്ഞുന്നല്ലേ ഉള്ളോ .

‘അമ്മ : പത്തു മുപ്പതു വയസായ ചേട്ടനെ നിർത്തി 24 വയസുള്ള കൊച്ചു പയ്യനെ കെട്ടിക്കുന്നതാണോ നിങ്ങടെ പ്രായോഗികം ( അമ്മയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു )

അച്ഛൻ : വയസ്സിന്റെ കാര്യം നീ നോക്കണ്ട , അവനത്തിനുള്ള പ്രാപ്തി ഉണ്ട് ,  അതെനിക്ക് ബോധ്യം ആയതാണ് , മാത്രം അല്ല അവന്റെ അവിടത്തെ ജീവിതത്തിനും , തിരക്കിനും ഒരു തുണ അത്യാവശ്യം ആണ് . ഞാൻ രാഘവനോട് വാക്ക് പറഞ്ഞു .

‘അമ്മ : രാഘവന്റെ മോളോ , മീനാക്ഷി അരവിന്ദനാന്ന് ചെറുപ്പം തൊട്ടേ പറഞ്ഞു വച്ചിരുന്നതല്ലേ . അല്ലെങ്കിലും നിങ്ങൾക് അരവിന്ദനെ കണ്ണെടുത്താൽ കണ്ടുകൂടാ. ഇനി ഈ ക്രൂരത കൂടി കാട്ടല്ലേ, അവനും നമ്മടെ മോനല്ലേ.

അച്ഛൻ : മോൻ (പുച്ഛത്തിൽ അച്ഛൻ വിട്ട നിശ്വാസം എന്റെ റൂമിൽ അലയടിച്ചു) ,. എടി അവൻ എന്റെ മകൻ അല്ല, നിൻറെ മകൻ ആണ് , നിൻറെ അതെ പോലത്തെ മകൻ . നിന്നെ കൊണ്ടോ അവനെ കൊണ്ടോ ഈ വീടിനൊരു ഗുണവും ഇല്ല , ഞാൻ ഇണ്ടാക്കിതൊക്കെ ഇങ്ങനെ ഇരുന്നു തിന്നു മുടിപ്പിക്കാം എന്നല്ലാണ്ട് . പിന്നെ വാക്ക്, പണ്ടെങ്ങോ വാക്കു പറഞ്ഞു എന്ന് വച്ച് കാൽ കാശിനു വകയില്ലാത്തോനു പെണ്ണ് കൊടുക്കാൻ പറ്റുമോ , ഒന്നുമില്ലേലും അവളൊരു അസിസ്റ്റന്റ് പ്രൊഫസർ അല്ലെ , ഇതു രാഘവൻ തന്ന്യാ എന്നോട് പറഞ്ഞെ ,  ഈ വീട്ടിൽ ഒന്നും എന്റെ വാക്കിന് അപ്പറം പോവില്ല എന്ന് ഞാന് അവനോടു പറഞ്ഞു. അഭി കെട്ടും അവളെ. അവനു ഫോട്ടോ കണ്ടു ഇഷ്ടം ആയി, ഞാൻ ഇത് തീരുമാനിച്ചു , ഇവരും . (ചേട്ടത്തിയുടെയും ചേട്ടന്റെയും പതിഞ്ഞ മൂളൽ കേട്ടു)

(ആ കനത്ത ഭൂരിപക്ഷത്തിനു മുന്നിൽ ‘അമ്മ നിസഹായമായി തോറ്റു പോകുന്നതു  ഞാൻ ഒരു ചുവരിനപ്പുറത്തു കിടന്ന് അറിഞ്ഞു. എന്നെ പറഞ്ഞതിൽ എനിക്ക് ഒരു വിഷമവും തോന്നിയില്ല, ഞാൻ അതൊക്കെ തന്നെ

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025