Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനാക്ഷി കല്യാണം 1

കൾ മനോഹരമായി എടുത്തു കാണിച്ചു . അവളിൽ തട്ടി സ്വർണവർണം പടർന്ന സൂര്യ രസ്മികൾ എന്റെ മേൽ വന്നു പതിച്ചു . ഒരു നക്ഷത്രമെന്നോണം അവൾ കണ്ണ് ചിമ്മി തുറന്നു , ആ കാപ്പിപൊടി നിറത്തിലുള്ള കണ്ണുകൾ എന്നിൽ പതിഞ്ഞ മാത്രയിൽ ഒന്ന് ഞെട്ടിയോ , അതിൽ നാണം പടർന്നു കയറിയോ , ഈ കണ്ണുകൾ …. മീനാക്ഷി , ദൈവമേ മീനാക്ഷി , ഇവൾ ഇത്രയും സുന്ദരിയാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല , എങ്കിൽ ഞാൻ ഇവളെ അഭിക് വിട്ടുകൊടുതേനില്ല .ലോകത്തു ആർക്കും തന്നെ  വിട്ടുകൊടുതേനില്ല .

പെട്ടന്നാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്, ഇന്നല്ലേ കല്യാണം  , ഇവളെന്താ ഇവിടെ , ഞാൻ അവളെ നോക്കി കല്യാണ സാരിയിൽ ഫുൾ ആടയാഭരണങ്ങളും അണിഞ്ഞാണ് വന്നിട്ടുള്ളതു , അഭി എവിടെ , ഞാൻ ചുറ്റും നോക്കി , സംശയത്തോടെ അവളെ നോക്കി .

എന്ത് മനസ് വായിച്ചെന്നോണം അവൾ പറഞ്ഞു ,

: നോക്കണ്ട ഉണ്ണിയേട്ടാ, ഞാൻ ഓടിപോന്നതാ , കല്യാണം നടന്നില്ല . അവർ ഇപ്പോ റെയിൽവേ സ്റ്റേഷനിലും , ബസ്സ്റ്റാൻഡിലും തിരയുന്നുണ്ടാവും , ഞാൻ രാവിലത്തെ ഫ്ലൈറ്റ് എടുത്ത് നേരെ ഇങ്ങോട്ടു പോന്നു . എനിക്കിവിടെ ഒരാളെ കണ്ടു പിടിക്കണം, ഉണ്ണിയേട്ടനെ മാത്രമേ എനിക്ക് ഇവിടെ ആകെ പരിജയം ഉള്ളു.

(കുട്ടി സാറ്റ് കളിക്കാൻ ഇറങ്ങിയതാ എന്ന് പറയും പോലെ ഇത് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ ഞാൻ തലയ്ക്കു , ഇടിവെട്ട് കൊണ്ടപോലെ ഇരുന്നു , വീട്ടിൽ എല്ലാവരോടും ദേഷ്യം ഉണ്ടെങ്കിലും കല്യാണം മുടങ്ങണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല .)

എനിക്ക് എന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

എങ്കിലും ഇവളുടെ ഈ നിഷ്കളങ്കമായ കണ്ണുകളും , കൊല്ലങ്ങൾക്കു അപ്പുറത്തു നിന്നുള്ള ഉണ്ണിയേട്ടാ വിളിയും എല്ലാം …, എല്ലാംകൊണ്ടും എനിക്ക് ഉറപ്പായിരുന്നു ഇവളിനി എന്ത് മാങ്ങാത്തൊലി പറഞ്ഞാലും ഞാൻ കണ്ണുംപൂട്ടി അവൾക്കത് ചെയ്‌തുകൊടുക്കും എന്ന് …..

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025