Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനാക്ഷി കല്യാണം 1

ആണ് ,പക്ഷെ അമ്മേയെ പറഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, മനസ്സിൽ ഒരു വിങ്ങൽ , കണ്ണ് നനഞ്ഞു പോയി, ഞാൻ കാരണം അല്ലെ ‘അമ്മ .. ചുമരിനപ്പുറത്തു നിന്ന് അമ്മയുടെ തേങ്ങൽ ഇപ്പോഴും കേൾക്കാം )

‘അമ്മ: എന്റെ കാലം കഴിഞ്ഞ നിങ്ങൾ അവനെ ഇവിടെ നിന്ന് പുഴുത്ത പട്ടിയെ പോലെ ആട്ടിയോടിക്കും ,..എനിക്കറിയാം.

(ഞാൻ അമ്മയെ കരയിപ്പിച്ചതിനു രണ്ടു പറയാം എന്ന് കരുതി ഇറങ്ങി വന്നതാണ് പക്ഷേ അവരൊക്കെ നേരത്തെ തന്നെ മുറികളിൽ പോയിരുന്നു. ഹാളിൽ ഒരു കോണിൽ ,സോഫയിൽ ചുമരിൽ തല ചാരി , മുഖത്തു കൈ വച്ച് ‘അമ്മ കരയുന്നുണ്ടായിരുന്നു , ഞാൻ നടന്നു ചെന്ന് അമ്മയുടെ കിഴിൽ നിലത്തിരുന്നു , മടിയിൽ തല വച്ച് അമ്മയെ നോക്കി കിടന്നു , എനിക്ക് അമ്മയോട് കൂടുതൽ ഇഷ്ടം തോന്നി , എനിക്ക് ഈ ലോകത്തു അവർ മാത്രമേ ഉള്ളു എന്ന് തോന്നിപോയി . ‘അമ്മ മുഖത്തു വച്ചിരുന്ന കൈ എടുത്തു മാറ്റി എന്നെ നോക്കി , ഞാൻ വെളുക്കെ ചിരിച്ചു , ‘അമ്മ ഒന്നും പറഞ്ഞില്ല വാത്സല്യത്തോടെ എന്നെ നോക്കി .)

ഞാൻ : ‘അമ്മ കരയല്ലേ , ‘അമ്മ  ഉള്ളപ്പോ എനിക്കെന്തിനാണ് ഒരു മീനാക്ഷി .

‘അമ്മ : അവള് എനിക്ക് നിന്നെ പോലെ തന്നെ ആണ് , എന്നും വിളിക്കും , എപ്പോ വന്നാലും കാണാൻ വരും , എന്റെ മടിയിൽ തലവച്ച് ഒത്തിരി നേരം ഇങ്ങനെ കിടക്കും . കളികൾ പറയും, കൊച്ചു കുട്ടികളെ പോലെയാ , ഒരു സാധു പെൺക്കുട്ടി , നീ അച്ഛനെ പേടിച്ച്‌ പകലൊന്നും വീട്ടി ഇണ്ടാവാറില്ലലോ , അതാ അറിയാത്തെ, എപ്പോഴോ എനിക്കങ്ങനെ തോന്നിപ്പോയി . പക്ഷെ എന്റെ തോന്നലുകൾക്കും , ഇഷ്ടങ്ങൾക്കും ഈ വീട്ടിൽ എത്ര വില ഉണ്ടെന്നു എനിക്കിന്ന് മനസിലായി. ഞാൻ മരിച്ച പോലും ഇവിടെ ആരും കരയില്ല . (അമ്മ ഇരുട്ടിൽ നോക്കി എന്തോ കൊണ്ട് ചിന്തിച്ചു പറഞ്ഞു)

ഞാൻ : എനിക്ക് വില ഉണ്ട് , എനിക്ക് ‘അമ്മ മാത്രേ ഉള്ളൂ . ഇങ്ങനെ സങ്കട പെടുത്തണ കാര്യങ്ങൾ പറയാണ്ട് എൻറെ സരസ്വതി കുട്ടി കിടന്നു ഒറങ്ങിയേ . ( അമ്മ എന്തെങ്കിലും ചെയ്താലോ എന്നെനിക് പേടി തോന്നിയ കൊണ്ട് ഞാൻ എങ്ങും പോകാൻ നിന്നില്ല അവിടെ തന്നെ ഇരുന്നു )

‘അമ്മ പിന്നെ ഒന്നും പറഞ്ഞില്ല , വെറുതെ എന്റെ മുടി തഴുകി കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു ഇരുന്നു, എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണ ഞാൻ , ഇടയ്ക്കെപ്പോഴോ ഉണർന്നപ്പോഴും ആ കൈ വിരലുകൾ എന്റെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു . ഇരുള് ഉരുണ്ടു കയറി പതിയെ കിഴക്ക് വെള്ളകീറി , അതിനിടയിലെപ്പോഴോ ആ വിരലുകളിലെ മാന്ത്രിക സ്നേഹതേജസ്സ് നിലച്ചുപോയിരുന്നു  .

അനു (ചേട്ടത്തി) : അയ്യോ അമ്മെ , അമ്മെ എണീക് , ചേട്ടാ ‘അമ്മ കണ്ണ് തുറക്കുന്നില്ല …

ഞാൻ ഈ ശബ്ദവും കരച്ചിലും കേട്ടാണ് ഉണർന്നത് , അപ്പോഴും ഞാൻ അമ്മയുടെ മടിയിൽ ആയിരുന്നു കിടന്നിരുന്നത് , ആ വിരലുകൾ എന്റെ മുടിയിഴകളിൽ ആഴ്ന്നു കിടന്നിരുന്നു , ഞാൻ യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ ധൈര്യം

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025