മാത്രം”
“ശരി.. താത്ത ഇനി ഉണ്ടാവില്ല”
ഞാൻ കൈ വെച്ചു. താത്ത മറ്റേ കൈ
വെച്ച് ചെറുതായി അടിച്ച് സത്യം വെച്ചു.
താത്തയുടെ രണ്ട് കൈകൾക്കിടയിൽ
എന്റെ വലം കൈ വിശ്രമിച്ചു.
“ങ്ങാ..ഇനി ചിരിക്ക് കുഞ്ഞി… അവൻ
സത്യം ചെയ്തില്ലേ..” താത്ത ചിരിച്ച്
കൊണ്ട് ആന്റിയെ നോക്കി. ആന്റിയുടെ
സ്വഭാവത്തിൽ ഏറ്റവും ഇഷ്ടമുള്ള ഒരു
കാര്യമാണ് നടക്കുന്നത്. ആന്റിക്ക് ഇഷ്ടം
ഇല്ലാത്തയാളോട് നമ്മളിനി മിണ്ടാനേ
പോവുന്നില്ലല്ലോ.!
“മം.. ശരി ..ഇനി നീ അവനെ കാണുമ്പോ
ഒക്കെ ഒഴിവാക്കി വിട്ടേക്കണം” ആന്റി
കണ്ണൊക്കെ തുടച്ച് ഒരു ചിരി വരുത്തി
എങ്കിലും എന്റെ നേരെ കൈ ചൂണ്ടി
ഗൗരവത്തിൽ പറഞ്ഞു. ഞാൻ നല്ല കുട്ടി
ഭാവത്തിൽ തലയാട്ടി.
“പിന്നെ.. ഒരു കാര്യം ചോദിക്കട്ടെ ടാ ചെക്കാ” താത്ത ആന്റി നോർമലായ
സന്തോക്ഷത്തിൽ എന്റെ മുഖത്ത്
നോക്കി. താത്തയുടെ കൈകളിലുള്ള
എന്റെ വലത് കൈ വിടാതെ വെറുതെ
പിടിച്ച് മയത്തിൽ തടവുന്നുണ്ട്……..
“നിന്നോട് ഇന്നലെക്ക് മുൻപ് അവൻ
വല്ലതും പറഞ്ഞാര്ന്നോ .. ചെക്കാ”
“ഇല്ല.. താത്ത”
“കണ്ടില്ലേ ടി..പിന്നെന്താ . ആകെ ഇന്നലെ
മാത്ര വേ പറഞ്ഞിട്ടുള്ളു.”താത്ത കൈ
നീട്ടി ആന്റിയുടെ തോളിലൊന്ന് തട്ടിയ
ശേഷം വീണ്ടും എന്റെ കൈയ്യിൽ പിടിച്ചു.
എന്നിട്ട് രണ്ട് കൈക്കുള്ളിലും വെച്ച്
വീണ്ടും തടവിക്കൊണ്ട് ചോദിച്ച് തുടങ്ങി..
“സണ്ണിയുടെ കാര്യം എന്തൊക്കെ
പറഞ്ഞ ടാ… ഓൻ.”
