“അത്..പിന്നെ…. സണ്ണിയും ആന്റിയും
കൂടി ഒരു ദിവസം സ്കൂട്ടറിൽ കെട്ടിപ്പിടിച്ച്
പോവുന്നത് കണ്ടു …ന്ന് പറഞ്ഞു..!.”
ഞാൻ പേടിച്ചിട്ട് അങ്ങനെ പറഞ്ഞ്
രക്ഷപ്പെട്ടു. അല്ലാതെ അവൻ പറഞ്ഞ
പോലെ പറഞ്ഞാ ആന്റി ചെലപ്പം..!!
“അത്രയേ പറഞ്ഞുള്ളു..!?” താത്തയും
ആന്റിയും വിശ്വാസം വരാതെ നോക്കി.
“മം..അത്രേയുള്ളു.. അല്ലാതെ..” ഞാൻ
കൈമലർത്തി! ആന്റിയും താത്തയും
കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചു.
ആന്റിയുടെ ദേഷ്യമെല്ലാം ഒറ്റയടിക്ക് മാഞ്ഞ് പോയ പോലെ തോന്നി.
“പിന്നെന്താടാ.. ആദ്യം അങ്ങനെ
പറഞ്ഞത് ആന്റിയോട്”
“എങ്ങനെ..”
“ടാ ..നീ പറഞ്ഞില്ലേ .. ആന്റിയും അവനും
കെട്ടിപിടിച്ച് മുട്ടിയുരുമ്മി നടന്നെന്ന്””
താത്ത ആ കരിമിഴിക്കണ്ണിൽ നിറഞ്ഞ ചിരിയോടെയാണ് ചോദിക്കുന്നത്. അത്
കൂടി കണ്ട് എനിക്ക് വലിഞ്ഞ് മുറുകിയ അവസ്ഥ കുറഞ്ഞ് വന്നു. താത്തയുടെ
കൈയ്യിലെ തടവലും കൂടെ ആയപ്പോൾ
നല്ല ധൈര്യമായി.
“അത് പിന്നെ….” ഞാൻ ചെറുതായി
നാണിച്ചു.
“ഓ അവന്റെ നാണം” ആന്റി ഒരു കപട
ദേഷ്യം കാണിച്ചു.. അത് കണ്ട് താത്ത
ചിരിച്ചുവെങ്കിലും ആന്റിക്ക് ദേഷ്യമോ
മറ്റോ വന്നാലോയെന്ന് വിചാരിച്ചു ഞാൻ
മിണ്ടാതെ നിന്നു.
“എന്താടാ.. പറയെടാ..” താത്ത കൈപ്പത്തി
തഴുകിക്കൊണ്ട് ഒരു വല്ലാത്ത ചിരി ചിരിച്ചു.!
“അല്ല.. ആന്റിക്ക്.. ദേഷ്യം വരുവോന്നാ..”
ഞാൻ ഒരു ചമ്മിയ ചിരിയോടെ അവരെ
നോക്കി.
“ഓ…ആന്റിക്ക് നീ ഓനോട് മിണ്ട്ന്നതിന്റെ
കെറുവാ.. ഇനി കൊയപ്പല്യ” ഷമീനതാത്ത
ആന്റിയെ നോക്കി ചുണ്ട് തള്ളിക്കാണിച്ച്
എന്റെ മുഖത്ത് ഉറ്റ് നോക്കി. താത്തയുടെ
ചുണ്ട് തള്ളലും ചിരിയും നോട്ടവും കൂടെ
കൈപ്പത്തിയിലെ മൃദുവായ തടവലും
കൂടെ ആയപ്പോൾ എന്റെ പേടി മാറീന്ന്
