Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി

വയർ തെറി വിളിച്ചപ്പോ ആശ്വാസത്തിനായി വെട്ടി വിഴുങ്ങുമ്പോൾ ആണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ആദ്യമെനിക്ക് മാസ്സിലായില്ല.. അവൾ ഏത് കൈകൊണ്ടാ എടുത്ത് കുടിക്കുന്നത്.വേദനയാണെന്ന് പറഞ്ഞ കൈയ്യോണ്ടോ.എന്റെ സംശയം എനിക്ക് മുന്നേ അവൾക്ക് മനസ്സിലായി… ഞാൻ നോക്കാൻ തല തിരിക്കലും അവൾ ചാടിയെഴുന്നേറ്റു..മണിപോലെ നടന്നു ഞാനിരുന്ന ടേബിളിന്റെ ഓപ്പോസിറ് വന്നു നിന്നു.. എനിക്ക് ഇതുതന്നെ വേണം.. സഹായിക്കാൻ പോയി ഊളയായി തിരിച്ചു വന്നിട്ടേ ഉള്ളു..

 

“എന്താടാ നോക്കുന്നത് ഇതൊക്കെയെന്റെ ചെറിയ നേരപോക്കായി കണ്ടാമതി ..ട്ടോ…?” ടേബിളിലേക്ക് കുനിഞ്ഞു കൈ കുത്തി അവളുടെ ഡയലോഗ്.ഞാൻ ചമ്മി.. എന്തൊരു സ്നേഹം വാരി കോരി കൊടുത്തു.. എല്ലായിടത്തും ഇത് തന്നെ അവസ്ഥ..

” പിന്നെ ഇതൊന്നും ചെയ്തില്ലായിരുന്നെങ്കിൽ നീയെനിക്ക് പച്ച വെള്ളമ്പോലും തരില്ലെന്നറിയാം,  അവന്റെ ഒരു ച്നേഹം. ചേച്ചി ഇങ്ങട്ട് വരട്ടെടാ നീയെന്നെ ചവിട്ടി ല്ലേ കാണിച്ചു തരാം ഞാൻ?”അതും പറഞ്ഞു ചവിട്ടി കുലുക്കി ഒരു പോക്ക്.. ഞാൻ പല്ലുകടിച്ചു. അതിൽ കൂടുതൽ സങ്കടം അവളുടെ ആക്റ്റിംഗിൽ വീണു പോയല്ലോ എന്നായിരുന്നു..

“അതേ മോനിനി ഇതിന് പ്രതികാരം ചെയ്യാനാണ് ഭാവം എങ്കിൽ ചേച്ചിയും കുട്ടേട്ടനും ഉച്ചക്ക് തന്നെ വരും.. ചവിട്ടിയത് മാത്രം ആയിരിക്കില്ല വേറെന്തെങ്കിലും ചെയ്തു എന്നുകൂടെ ഞാൻ പറയും കേട്ടോടാ പോങ്ങാ ” അവൾ ഒച്ചയിട്ട് കൊണ്ട് വീണ്ടും ചവിട്ടി പൊളിച്ചു നടന്നു പോയി… എനിക്ക് ദേഷ്യത്തേക്കാളേറെ.. ചിരിയാണ് വന്നത്. നേരത്തെ എന്ത് പാവം ആയിരുന്നു.. കരഞ്ഞപ്പോൾ എന്തോ നെഞ്ചിലൊരു നീറ്റൽ ഉണ്ടായിരുന്നു..ഇപ്പൊഒരു ചവിട്ട് കൊടുക്കാൻ തോന്നുന്നു..പോട്ടെ എന്ന് വെച്ചു. അവളുടെ കഴിപ്പിച്ച പത്രവും ഗ്ലാസും അതുപോലെ തന്നെ വെച്ചു പോയിട്ടുണ്ട്. പണിതരാൻ.. ഞാൻ കഴുകി വെക്കുമല്ലോ.. എല്ലാം കഴുകി വെച്ചു.. തിരിച്ചു നടക്കുമ്പോൾ ലിവിങ് റൂമിൽ അവളിരിക്കുന്നുണ്ട് മൊബൈലിൽ തലപൂഴ്ത്തി നിക്ക … ഞാൻ കലിപ്പ് മൂഡിൽ തന്നെ നടന്നു മുന്നിലൂടെ പോയി.

“ശ്വാസം വിടടോ ” അവളുടെ കമന്റ്‌

“നിന്റെ അച്ഛനോട് പറയടീ “എന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു. അമ്മയുടെ അച്ഛന് കൂടെ ആണല്ലോ എന്നോർത്തപ്പോ മനസ്സിലൊതുക്കി.. ഞാനെന്റെ റൂമിലേക്ക് പോന്നു.അവിടിരുന്നാല്‍ പിശാച് തലയില്‍ കേറും ഞാന്‍ എന്തേലും ചെയ്തും പോവും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025