Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി

പെട്ടന്നാ കാര്യത്തിലേക്ക് തിരികെ വന്നത് അമ്മ എവിടെ പോയി..

പെട്ടന്ന് കത്തി.. കല്യാണത്തിന്.. ഈ ശവത്തിനെ എന്തുകൊണ്ട് കൊണ്ടോയില്ല.. എന്നോട് പിന്നെ പറഞ്ഞാൽ വരില്ലെന്ന് അറിയാം അമ്മക്ക്. ഇന്നലെ തന്നെ വിഷ്ണു വിളിച്ചുകൊണ്ടു പോയതാ.

അടുക്കളയിലേക്ക് കേറി.. വയറ്റിൽ ഉരുൾപൊട്ടൽ തുടങ്ങിയിരുന്നു… വെള്ളപ്പം മാത്രം കണ്ടു… ഈശ്വര പഞ്ചസാര മാത്രം കൂട്ടി കഴിക്കേ. ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല. ചെറിയമ്മയോട് എന്തേലും ഉണ്ടാക്കാൻ പറഞ്ഞു കാണും.. എന്നെ കഴിപ്പിക്കേ അവളോ? ഈ ജന്മത്തിൽ നടക്കില്ല. എന്തേലും ഉണ്ടാക്കാം.എഗ്ഗ് റോസ്റ്റ്. നല്ല ആശയമാണെന്ന് തോന്നി.

ഞാൻ രണ്ടു സവാള അരിഞ്ഞു, പച്ചമുളക് കീറി.. ഇഞ്ചിയും വെളുത്തുള്ളിയും നുറുങ്ങനെ അരിഞ്ഞു.ചെറിയൊരു തക്കാളിനാലായി കീറി. മുട്ട ഒന്നെടുത്തു പുഴുങ്ങാൻ വെള്ളം വെച്ചു പെട്ടന്നൊരു തോന്നൽ.. ചെറിയമ്മയില്ലേ.വല്ലതും കഴിച്ചു കാണുമോ .. .പാവം തോന്നി..പെട്ടന്ന് മനസ്സലിഞ്ഞു.  അത്രക്കൊന്നും ചെയ്യേണ്ടിയിരിന്നുന്നില്ല.. അറിയാതെ വന്നു തട്ടിയതായിരിക്കും. കരഞ്ഞല്ലേ പോയത് വേദന എടുത്ത് കാണുമോ.അവസാനം വെറുതെ ചവിട്ടുകയും ചെയ്തു.

കോപ്പ് ഇതെല്ലാം ഞാൻ തന്നെ അല്ലെ ചെയ്തത്.. എന്നിട്ടിപ്പോൾ വിഷമിക്കുന്നതോ.അതും ഞാൻ തന്നെ.ഈ സ്വഭാവം മാറ്റാൻ ഞാൻ കഴിവതും നോക്കിയതാണ്. പണ്ടൊരുത്തൻ മെക്കിട്ടു കേറിയത്തിന് തല്ലി സൈടാക്കിയിട്ട്.. വീട്ടിൽ പോവാൻ നോക്കുമ്പോളായിരുന്നു.. മനസ്സലിഞ്ഞത്.. എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്ന കണ്ടപ്പോ.. കിണ്ടി. ചെയ്യേണ്ടിരുന്നില്ലെന്ന് തോന്നി. അവനെ പൊക്കി ഹോസ്പിറ്റൽ കൊണ്ടുപോയി. വീട്ടിലാക്കിയാണ് തിരിച്ചു പോന്നത്.എന്താ പറ്റിയത്

ഒരാഴ്ച കഴിഞ്ഞപ്പോൾ അവനും രണ്ടുമൂന്നെണ്ണവും കൂടെ വന്നു എന്നെ തല്ലി… സൈടാക്കി. തിരിഞ്ഞു നോക്കിയില്ല.. പാഠം പഠിച്ചോ? എവിടെ…

പക്ഷെ ചെറിയമ്മ അങ്ങനെ ആണോ.. ഇനി ഞാൻ എന്തേലും ചെയ്തെന്നു പറഞ്ഞു അമ്മയോടോ അച്ഛനോടോ പറഞ്ഞാൽ കഴിഞ്ഞു.കോപ്രമൈസൊന്നും അതിന്റെടുത്ത്  നടക്കാത്തതാണ്.

മെല്ലെ ഞാൻ അമ്മയുടെ റൂമിലേക്ക് നടന്നു… വാതിൽ തുറന്നു കിടക്കാണ്..ഞാനുള്ളിലേക്ക് ഏന്തി നോക്കി.. ബെഡിൽ കമിഴ്ന്നു കിടക്കുന്നു.. ചുമൽ കുലുങ്ങുന്നുണ്ട് കരയാണോ?അറിയില്ല .

കട്ടിൽ റൂമിന്റെ തൊട്ടു നടുക്കാണ്. പഴയ തറവാട് വീടാണ് ഞങ്ങളുടേത്.. ജനലെല്ലാം മുഴുവൻ മരം കൊണ്ടുള്ള പഴയ മോഡൽ .നടക്ക് ഗ്ലാസ്സില്ല അതുകൊണ്ടുതന്നെ പകൽ സമയത്തും റൂമിൽ വെളിച്ചം വളരെ കുറവാണ്…വാതിൽ തുറന്നതുകൊണ്ടുള്ള വെളിച്ചം മാത്രം ഇപ്പൊഴുള്ളിലുണ്ട് .. ഞാൻ നിന്നു പരുങ്ങി .. ഉള്ളിലേക്ക് കേറി ഒരു സോറി പറയണോ..എന്നാലോചിച്ചു. താഴ്ന്നു കൊടുന്നുന്നപോലെയവൾക്ക് തോന്നിയാൽ പിന്നെ തലയിൽ കേറും.വേണ്ടാന്ന് വെച്ചാൽ അമ്മയോടെന്തേലും പറഞ്ഞു കൊടുത്താൽ അതും തീർന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025