Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി

അന്നൊരു രാത്രി ഞാനും ഷെറിനും സിനിമയുംകഴിഞ്ഞു ബൈക്കിൽ ചുറ്റിയത് ഞാൻ ഓർത്തു.. നിറഞ്ഞു നിൽക്കുന്ന ആകാശത്തിനും, ഒരോ തെരുവുവിളക്കിനും,കാണുന്ന ആളുകളുടെ മുഖത്തിന് പോലും ഞാൻ സൗന്ദര്യം കണ്ടെത്തിയിരുന്നു.ആംബുലൻസിന്റെ ചൂളം വിളി എത്ര മധുരമായിരുന്നു. ചുവപ്പും നീലയും വെളിച്ചങ്ങൾക്ക് എന്ത് ഭംഗിയായിരുന്നു.രാത്രി ഏറ്റവും സുന്ദരമാണ് എന്ന് ഷെറിനും എന്നെ ചുറ്റി നിന്ന് പറഞ്ഞു.ഷെറിൻ പൊയി. സൗന്ദര്യവും. വഞ്ചകി, പിഴച്ചവൾ !!  എനിക്കങ്ങനെ വിളിക്കാൻ തോന്നി..

“എന്ത്? ” സൈഡിൽ നിന്ന് ചോദ്യം..ഡ്രൈവിംഗിനിടയിൽ പാളിനോട്ടം.. അനു. ചെറിയമ്മ. ഞാൻ തല ചൊറിഞ്ഞു.നാക്കിൽ നിന്ന് വീണു പോയി.. പുറകോട്ട് നോക്കി ഭാഗ്യം അച്ഛന്റെ തോളിൽ കിടന്നമ്മയുറങ്ങുന്നു.. താങ്ങി അച്ഛനും.

“ഞാൻ അറിയാതെ ” അവളുടെ മെക്കട്ടു കേറാൻ താൽപ്പര്യമില്ലായിരുന്നു.

“എന്നെ വിളിച്ചതാണോ? “ആ തല ഒന്നുകൂടെ എന്റെ നേർക്ക്.പുറത്തുനിന്നു അടിച്ച ചെറുവെട്ടത്തിൽ ആ ചുണ്ടിൽ ചിരി.. പുതുമ തോന്നി. കാണാത്തൊരു ഭാവം. വീണ്ടും ശ്രദ്ധ ഡ്രൈവിങ്ങിൽ.. വണ്ടി പറക്കുന്നു.

“അല്ല. ഞാ……ൻ” നിർത്തി. വിസ്തരിക്കാൻ എന്ത് കോപ്പ്.. ഇവളുടെടുത്ത് എന്തിനു പറയണം..

ഞാൻ കണ്ണുകളടച്ചു. ഷെറിനെ ഓർക്കാതെ ഉറങ്ങാൻ പറ്റുമോന്ന് നോക്കി.. നാശം!! രണ്ടു വട്ടം   കണ്ണ് തുറന്നു പോയി.. ഒന്ന് അവളുടെ ചുണ്ടിലെ മധുരം,ഞാൻ നുകർന്നത് രണ്ട്- ഇടുപ്പിലെ ചെറിയ കൊഴുപ്പ്.എന്റെ കൈ അറിഞ്ഞത്.

മൂന്നാമതൊരു തുറക്കലുണ്ടായില്ല.

 

“അഭീ…. മോനേ….” കുലുക്കി വിളി.. മുന്നിലെ ഡോർ തുറന്നു അമ്മ. “വീടത്തി…”

അച്ഛൻ ഉള്ളിലേക്ക് കേറുന്നു.. ചെറിയമ്മ ബാഗും പൊക്കിയെടുത്ത് ഡിക്കി അടച്ചു. ഞാൻ പുറത്തേയ്ക്കിറങ്ങി.. ഉറക്കം വീട്ടിട്ടില്ലാത്ത കണ്ണുകൾ കൊണ്ട് മുന്നോട്ട് നടന്നു…

“അഭീ ഇതൊന്ന് എടുത്ത് വെച്ച് കൊടുക്കടാ നല്ല കനമുണ്ട് ” അമ്മ വീണ്ടും.. ഞാൻ തിരിഞ്ഞു നോക്കി.. അമ്മയുടെ കയ്യിൽ അവളുടെ ബാഗ്.. അവൾ ഒന്നും സംഭവിക്കാത്ത്തുപോലെ എന്റെ മുന്നിലൂടെ കടന്നുപോയി..എന്നാൽ അത് അവളുടെ അല്ലെ അതെടുക്കുക? അതില്ല.

അമ്മയ്ക്കും കാര്യം അറിയാം .അമ്മയുടെ കയ്യിൽ കൊടുത്താൽ ഞാൻ എടുത്തുകൊള്ളും.. അനിയത്തി ചുമക്കണ്ടല്ലോ? എനിക്കൊന്നും അറിയാത്തതാണെന്ന അവരുടെ ഭാവം…

ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു ആ ബാഗ് എടുത്തു.. അത്യാവശ്യം കനമുണ്ട്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025