Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 2

 

” അവനൊക്കെ ഇനി പുറത്തിറങ്ങനേൽ മാസങ്ങൾ പിടിക്കും…” വിഷ്ണുവിനെ പറച്ചിലുകൂടേ കേട്ടപ്പോ ചെറിയമ്മ പല്ലു കടിച്ചു ബാക്കിലേക്ക് നോക്കി.

“ഇപ്പൊ വരാം, അടങ്ങിയിരിക്ക് ട്ടോ…ഞാൻ വന്നിട്ട് ണീറ്റാൻ മതി ” എന്റെ നെറ്റിയിലൊരുമ്മയും തന്നു ചെറിയമ്മ എഴുന്നേറ്റ് പോവുന്നത് കണ്ടു….ബാക്കിലേക്ക് ഞാൻ ശ്രദ്ധ കൊടുക്കാതിരിരുന്നു… ഷെറിന്റെ ശബ്‌ദം എന്റെ കാതുകളെ വല്ലാതാക്കുന്നുണ്ട്, വിഷ്ണുവിന്റെ സംസാരം എന്നിൽ കലി കേറ്റുന്നുമുണ്ട്. കൈകൾ വീണ്ടും തരിച്ചു.. തിരിഞ്ഞൊന്ന് പൊട്ടിച്ചാലോ വിഷ്ണുവിനെന്ന്തോന്നി.. പിന്നെ ചെറിയമ്മയുടെ വാക്കുകൾ അടങ്ങിയിരിക്കാൻ പറഞ്ഞത്… മുന്നിൽ ജ്യൂസ്‌ തൊണ്ടക്ക് മസാജ് ചെയ്തിറങ്ങിയപ്പോ ചെറിയമ്മ വന്നു കയ്യിൽ കവറുണ്ട്..

പെട്ടന്ന് അവൾ പിറകിലേക്ക് പോയി…

“ഹാ ആരാ ഇത് ഷെറിൻ അല്ലെ,” ഞാൻ ഞെട്ടി ചെറിയമ്മ എന്തിനുള്ള പുറപ്പാടാ..

“ഇത് വിഷ്ണുവല്ലേ….? ഇയ്യാളെ എനിക്ക് മനസ്സിലായില്ല ട്ടോ ” ചെറിയമ്മ പരിചയം പുതുക്കിയ പോലെ തോന്നി…

“അഭീ… അഭീ ഇത് നോക്ക് ആരൊക്കെയാണെന്ന് ..”എന്റെ സൈഡിലേക്ക് കേറി വന്നു ചെറിയമ്മ വിളിച്ചു… ഞാൻ ഒരു നിമിഷം എന്തുചെയ്യണം എന്നറിയാതെ ചെറിയമ്മയെ നോക്കി.. ആ കൈകൾ എന്റെ കയിൽ പിടിച്ചു ധൈര്യം തന്നപ്പോ ഞാൻ ഇരുന്ന സീറ്റിൽ നിന്നെഴുന്നേറ്റു… ആദ്യം നോട്ടം ബാക്കിൽ എന്നെ തുറിച്ചു നോക്കുന്ന ഷെറിനിലായിരുന്നു.. വിളറിയ ആ മുഖം കണ്ടു എന്റെ മനസ്സിൽ ഇത്തിരി സന്തോഷം തോന്നി.. അവളുടെ കൈ കൂടെയുള്ള തെണ്ടി കാമുകന്റെ കൈയ്യിൽ മുറുകുന്നത് കണ്ടപ്പോ ഇത്തിരി നൊന്തു… എന്നാൽ എന്റെ കൂടെ ചെറിയമ്മയില്ലേ എന്നെ സ്നേഹിക്കുന്ന എന്റെ പെണ്ണ്.

രണ്ടാമത് നോട്ടം വിഷ്ണുവിലേക്കാണ് പോയത്.. അവന്റെ മോന്ത വീണു.. എന്നെ നോക്കാൻ പോലും കഴിയാതെ അവന് തല താഴ്ത്തി.. വിട്ട് കൊടുക്കരുതെന്ന് തോന്നി.. വേണ്ടാത്തവരും വിട്ട് പോയവരെയും, കൂടെ നിന്ന് ചതിച്ചവരുടെ മുന്നിൽ ഇങ്ങനെ നിക്കുമ്പോൾ ഇത്തിരി ആഹ്ലാദം മനസ്സിൽ നിറഞ്ഞു..

“എന്താ അഭി ഇത് ഫ്രണ്ട്സിനെ കണ്ടിങ്ങനെ നിക്കാണോ ” ചെറിയമ്മ കൈ കവർന്നു പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…ഷെറിന്റെ കണ്ണുകൾ ചെറിയമ്മയിലേക്ക് നീങ്ങുന്നത് കണ്ടു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025