Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 2

“എന്താ ചെറിയമ്മേ………. ” മിണ്ടീല്ല… ചുണ്ടിൽ ഒളിപ്പിച്ച ചിരി മാത്രം.

“തല താഴ്ത്തെടാ ” ഇത്തിരി ചൂടുള്ള വാക്കുകൾ.. ഞാൻ ഇല്ലെന്ന് ചുമൽ കുലുക്കി.. വിടുവോ ചെറിയമ്മയല്ലേ.. അക്ഷമയുടെ സ്വരം പ്രകടിപ്പിച്ചു  കഴുത്തു പിടിച്ചെന്റെ തല താഴ്ത്തി.. ഞാൻ നിന്നു കൊടുത്തു..ആ മുഖം എന്റെ കവിളിൽ അമർന്നു.. നല്ല ചൂടുള്ള ഒരുമ്മ.. ഞാൻ ഞെട്ടിപ്പോയി. ആരായിത് എന്‍റെ താടക ചെറിയമ്മ തന്നെയല്ലെ? എനിക്ക് മുന്നേ ഒരുമ്മ തന്നത് എന്‍റെ ഒര്‍മയിലേയില്ല. വിശ്വസിക്കാണാതെ തല പൊക്കുമ്പോൾ..

“നിക്കേടോ ഒന്ന് ” ന്ന് ചെറിയമ്മ. കഴുത്തിൽ പിടിച്ചു വലിച്ചു വീണ്ടും ചൊടിച്ചു.ഞാൻ തല താഴ്ത്തി തന്നെ നിന്നു.. കറുത്ത ബ്ലൗസ് താഴെ എന്റെ കൺ മുന്നിൽ ബൗസിനെയും സാരിയെയും മുന്നോട്ടുന്തി.. നിക്കുന്ന മുഴുപ്പുകൾ.. കഴുത്തിനു താഴേക്ക് ഷോൾഡറിൽ നിന്ന് വരുന്ന തെളിഞ്ഞു കാണുന്ന എല്ല് എന്ത് ഭംഗിയാണ്. ഇപ്രാവശ്യം എന്റെ നെറ്റിൽ ഒരുമ്മ.ആ സ്പര്‍ശം. ഞാന്‍ കണ്ണുകള്‍ മുറുക്കെയടച്ചു. കഴുത്തിലെ പിടി അയഞ്ഞു ഞാൻ തല പൊക്കി. ആ ചിരി, തുടുത്ത കവിളിൽ ഞാൻ ഒന്ന് പിടിച്ചു വലിച്ചു.. എന്താചെയ്യുന്നത് എന്നാ ബോധം എനിക്കില്ല മനസ്സില്‍ തോന്നിയത് ചെയ്തു. “ആ…” വലിച്ചത് ഇഷ്ടപ്പെട്ടില്ല ആ മുഖത്തു കള്ള വേദന. വേറൊന്നും ചെയ്യാനും തോന്നീല്ല.

“പോവാം? ” ചെറിയമ്മ ചോദിച്ചു. ഞാൻ തലയാട്ടി..

വയൽ വരമ്പിലൂടെ മുന്നിൽ ചെറിയമ്മ നടന്നു .ഞാൻ ആ നടപ്പും നോക്കി പിന്നിൽ. ഇടക്ക് എന്നെ തിരിഞ്ഞു നോക്കി ഒരു ചെറിയ ചിരി ചിരിക്കും.. പിന്നെ കൈ ബാക്കിൽ കെട്ടി നടന്നങ്ങനെ പോവും… രണ്ടു വശത്തും നീണ്ടു കിടക്കുന്ന പാടം.. ഇടതുവശത്തെ ആകാശത്തു കാണുന്ന മലക്ക് മുകളിൽ സൂര്യൻ തലപ്പൊക്കുന്നെയുള്ളൂ..മുണ്ടുടുത്ത് പരിചയമില്ലാത്ത ഞാൻ മെല്ലെയാണ് നടന്നത്..

“അഭീ…. വേഗമൊന്നു വരുവോ? ” എന്റെ നടത്തം കക്ഷിക്ക് ഇഷ്ടപ്പെട്ടില്ല..

ഞാൻ സ്പീഡ് കൂട്ടി അടുത്തെത്തി. ഒരുമിച്ചു നടക്കണം എന്നുണ്ടായിരുന്നു.. ഒരാൾക്കു മാത്രം പോവാൻ പറ്റുന്ന വരമ്പിൽ എങ്ങനെ നടക്കും.

മഴ പെയ്തത് കൊണ്ട് വരമ്പിൽ ചിലയിടത്തു ചളിയുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025