Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

“ഡാ.” അവളുടെ മെല്ലേയുള്ള വിളി. പിണങ്ങി തെറ്റിയിരിക്കുന്ന കുട്ടിയെ,സ്നേഹത്തോടെ വിളിക്കുന്ന പോലെയുണ്ട്.മിണ്ടിയില്ല ന്തിന് മിണ്ടണം?കേൾക്കാത്ത പോലെ നിന്നു.

“ഡാ……” ശബ്‌ദം കൂടി, ഇതിപ്പോ ദേഷ്യത്തിലാണ്. സ്വര്യക്കേട്!!.

“ന്താ…” മുഖത്തേക്ക് പോലും നോക്കാതെ, അവളുണ്ടാക്കിയതേ ഒച്ചയോടെ തറപ്പിച്ചു ഞാനുഞ്ചോദിച്ചു. കയിൽ കേറുന്ന ദ്രാവകം എത്രകൂടെയുണ്ടെന്ന് നോക്കിയപ്പോ തീരാറായിട്ടുണ്ട്. ഈ കുന്ത്രാണ്ടം കൂടുതൽ അങ്ങു തിരിച്ചാൽ പോരെയിവർക്ക്. എത്ര നേരന്ന് വെച്ച കാത്തിരിക്കാ!!മുട്ടുന്ന മൂത്രത്തിന്‍റെ കാര്യങ്കൂടെ ആലോചിച്ചപ്പോഴേക്കും വിളിച്ചയവളുടെ അനക്കമൊന്നും കേൾക്കുന്നില്ല. പോയോ തെണ്ടി?

തല മെല്ലെയൊന്ന് പൊക്കി നോക്കിയപ്പോ, അവളവിടെ തന്നെയുണ്ട്.എന്‍റെ കാൽ ഭാഗത്ത്. കൂർപ്പിച്ചുള്ള ഒരു നോട്ടവുമുണ്ട്.വിളിച്ചിട്ട് നോക്കാത്തതിലുള്ള ദേഷ്യമാണോ? ആയിരിക്കും.

“നീയെന്ത് മോന്ത വീർപ്പിച്ചു കാട്ടിയിട്ടൊന്നും ങ്കാര്യല്ല, എനിക്ക് സൗകര്യണ്ടേലേ ഞാന്നോക്കൂ ” ചുണ്ടിന്‍റെയൊരു വശം നീട്ടി, . ഡിമാൻഡ് കാട്ടി ഞാമ്പറഞ്ഞു.പെട്ടന്നാ മുഖത്തെ ,വേണ്ടാത്ത ഭാവമെല്ലാം വിട്ടവള്‍ കണ്ണുരണ്ടുമിറുക്കി ചിരിച്ചു.

“ഇപ്പൊ വരാട്ടോ…” സ്നേഹത്തോടെയുള്ള പറച്ചിൽ. ഓഹ് അങ്ങു ഇഷ്ടപ്പെട്ടുന്നാണവളുടെ വിചാരം.മെല്ലെ വാതിൽ തുറന്നവൾ പുറത്തിറങ്ങി.തിരിച്ചടക്കുന്നതിനു മുന്നേ,എന്നെയൊന്നുകൂടെ നോക്കിയിട്ട്, ഒരു ചിരിയും കാട്ടിയവൾ പോയി.

ഉഫ്…. ഞാന്നല്ലപോലെ ഒന്ന് ശ്വാസം വിട്ടു. ഇന്നലെ മുതലനുഭവിക്കുന്ന ഒരു പ്രഷർ കുറഞ്ഞപോലെ തോന്നി.ചുറ്റി വരിഞ്ഞിരുന്ന ചങ്ങലകളെല്ലാം അഴിഞ്ഞു വീണു. അതിനു വേണ്ടി ഇന്നലെ മുതൽ ഞാൻ ഞാനല്ലാതെ മാറിയില്ലേ? ഒരു അഭിനയം, ഇത്തിരി കള്ളങ്ങൾ, എന്നോട് തന്നെ. ഒടുക്കം ഇങ്ങനെ അവാൻ തന്നെയല്ലേ?.

എന്ത് പറഞ്ഞാലെന്താ,ഈ മൂത്രം. മൂത്രസഞ്ചി പൊട്ടിയൊലിക്കോ? ചെറിയമ്മയോടങ്ങു പറഞ്ഞാമ്മതിയായിരുന്നു.ഹാ അവളാണേൽ പോയല്ലോ?.ഇനിയിപ്പോ ന്താ ചെയ്യാ??

“ഹലോ………” പുറത്തുനിന്നു വന്നൊരു നീട്ടിയ വിളി. വാതിൽ തള്ളി നോക്കിയിട്ടൊരു തല. പൂച്ചയെ പോലെ പതുങ്ങി. മുഖത്താകെ പരത്തിയ ചിരിയും,കഴുത്തു വരെ വെട്ടിയ മുടിയും. ഐറ!!!.

“എടീ കള്ളീ….” ഞാൻ വിളിച്ചുകൊണ്ടു കുറച്ചു പൊന്തി.ഇവിടെയിപ്പോ ണ്ടാവുംന്ന് കരുതിയില്ല.ഉള്ള ചിരിയെല്ലാം പെട്ടന്ന് മായ്ച്ചുകൊണ്ടവൾക്ക് സങ്കട ഭാവം.

“ഓഹ് ഇപ്പൊ ഞാൻ കള്ളിലെ …” ഉള്ളിലേക്ക് കേറി നടന്നടുത്തുകൊണ്ടവൾ സങ്കടം അഭിനയിച്ചു. ന്തൊക്കെ കള്ളത്തരങ്ങളാ?.

“പിന്നെ…?? കയ്യിലുള്ള പൈസ ഒക്കെയങ്ങ് കൊണ്ടു പോയോടിയവളെ ഞാനെന്ത് വിളിക്കണം.?.” ഞാനിത്തിരി ചിരിയോടെ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025