Kambikuttan Malayalam

Sex stories Kambikuttan kambikathakal

മോനാച്ചന്റെ കാമദേവതകൾ 6

 

മോനാച്ചൻ : ധൈര്യം ഒക്കെയുണ്ട്…പക്ഷെ സുന്ദരൻ അല്ല…

 

ആലീസ് : എന്നാരു പറഞ്ഞു… മോനാച്ചൻ സുന്ദരനാ…ഞാൻ ഓർത്തെ മോനാച്ചന് പ്രേമം ഒക്കെ ഉണ്ടായിരിക്കുമെന്നാ… അല്ലേൽ ഞാൻ കേറി പ്രേമിച്ചേനെ..

 

മോനാച്ചൻ ഇടിവെട്ടിയപോലെ നിന്നു. ആലിസു കാര്യമായി പറഞ്ഞതാണോ.. അവൻ അനങ്ങാതെ നിന്നു.

 

ആലിസ് : ടാ മോനാച്ചാ പേടിച്ചു പോയോ. ഞാൻ തമാശ പറഞ്ഞതാടാ

 

മോനാച്ചന്റെ അന്തംവിട്ടുള്ള നിൽപ്പുകണ്ടു ആലിസ് ചിരിച്ചോണ്ട് പറഞ്ഞു

 

മോനാച്ചൻ:ഹേയ്…എനിക്കറിയാമായിരുന്നു. ആലിസ് ചുമ്മാ പറഞ്ഞതാണെന്ന്. ഇത്രയും സുന്ദരിയും കാശുകാരിയും ആയ ആലിസിനെ പ്രേമിക്കാൻ വല്ല സിനിമ നടന്മാർക്കേ പറ്റു.

 

ആലിസ് : ഓഹോ അത്ര സുന്ദരി ആണോ ഞാൻ

 

മോനാച്ചൻ : പിന്നില്ലേ…എന്നാ രസമാ ആലിസിനെ കാണാൻ. തൊട്ടാൽ ചോര പൊടിയുന്നപോലത്തെ കളറും. മ്മ്…മൊത്തത്തിൽ സുന്ദരിയാ

 

ആലിസ് : ആഹാ എന്നാ മോനാച്ചൻ ഒന്നു തൊട്ടേ…ചോര പൊടിയുന്നുണ്ടോന്നു നോക്കട്ടെ???

 

മോനാച്ചൻ : അയ്യോ… ഞാൻ തൊടില്ലേ???

എനിക്ക് പേടിയാ….

 

ആലിസ് : അതിനെന്തിനാ പേടിക്കുന്നെ???

നീ ഒന്നു തോട്ടു നോക്ക്. ചോര പൊടിയുവോന്നു നോക്കട്ടെ

 

ആലിസ് ചിരിച്ചോണ്ട് മോനാച്ചന്റെ കയ്യെടുത്തു അവളുടെ കവിളിൽ മുട്ടിച്ചു. മോനാച്ചൻ വിറയലോടെ അവളുടെ കവിളിൽ തൊട്ടു.

 

മോനാച്ചാ എന്തിയെ ചോരാ.. പുളുവടിക്കുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് കേട്ടോ

 

ആലിസ് മോനാച്ചനെ തള്ളികൊണ്ട് പറഞ്ഞു. മോനാച്ചൻ ചമ്മിയപോലെ അവളുടെകൂടെ നടന്നു നീങ്ങി. പോകുന്ന വഴിയിൽ വാട്ടർ അതൊരിറ്റിയുടെ വല്യയൊരു വാട്ടർ ടാങ്കുണ്ട്. തറയിൽ നിന്നും വല്യ ഉയരത്തിൽ കെട്ടിപോക്കിയിരിക്കുന്ന ടാങ്കിൽ പുഴയിൽ നിന്നും വെള്ളം മോട്ടോർ ഉപയോഗിച്ച് അടിച്ചെടുത്തു നിറയ്ക്കും. അതിനോട് ചേർന്നു വെള്ളം ശുദ്ധികരിക്കുന്ന പ്ലാന്റും ഉണ്ട്.ആ നാട്ടിലെ കുടിവെള്ള സ്രോതസാണത്. മോനാച്ചനും ആലിസും നടന്നു പോകുന്ന വഴി പ്ലാന്റിന്റെ അടുത്തെത്തിയപ്പോൾ ഒരു ആണും പെണ്ണും അതിന്റെ മറവിലൂടെ നടന്നു പോകുന്നത് അവർക്കണ്ടു. മുന്നോട്ടു നടന്ന മോനാച്ചന്റെ കയ്യിൽ പിടിച്ചു ആലിസ് നിർത്തി.

 

മോനാച്ചാ എന്റെ ആങ്ങള ജോസല്ലേടാ ടാങ്കിന്റെ പുറകിലേക്ക് പോകുന്നെ കണ്ടേ???

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025